ദേശീയ അറബിക് സെമിനാര്‍ (7/12/2011)ചേന്ദമംഗലൂര്‍: ചേന്ദമംഗലൂര്‍ സുന്നിയ്യ അറബിക് കോളേജില്‍ UGC സഹകരണത്തോടെ നടന്ന ദേശീയ അറബിക് സെമിനാര്‍ ശ്രദ്ധേയമായി. സി.മോയിന്‍കുട്ടി എം.എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ച സെമിനാറില്‍ യു. കെ അബ്ദുല്‍ ലത്തിഫ്‌ മൌലവി അധ്യക്ഷനായിരുന്നു. ഡോ. അയ്യൂബ് താജുദ്ധീന്‍ നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. പ്രഫ. ഡോ അഹ്മദ്‌ ഇബ്രാഹിം, പ്രഫ.മുഹമ്മദ്‌ ഖാസിം ആദില്‍ നദ്‌വി, ഡോ.ജാഹിര്‍ ഹുസൈന്‍, പ്രഫ. ഇസ്മായില്‍, മുഹമ്മദ്‌ലുത്ത്ഫി, ഡോ.പി.മുജീബ് നെല്ലിക്കുത്ത്, പ്രിന്‍സിപ്പല്‍ എന്‍.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.സെമിനാറില്‍ ഇരുപതോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമാപന സമ്മേളനം മുഈനലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ എന്‍.അബ്ദുള്ള അധ്യക്ഷത വഹിച്ചു.ഡോ.മൂസ അല്‍ഖാസിമി മലേഷ്യ, ഡോ.പി.കെ അബ്ദുല്‍ ഖാദര്‍(പ്രിന്‍സിപ്പല്‍ എം.എ.എം.ഒ കോളേജ് മണാശ്ശേരി), പ്രഫ.ത്വയ്യിബ്‌ സുല്ലമി (പ്രിന്‍സിപ്പല്‍ സുല്ലമുസ്സല്ലാം അറബിക് കോളേജ് അരീക്കോട്), മുഹമ്മദ്‌ പെരുമയില്‍ (പ്രിന്‍സിപ്പല്‍ ഇസ്‌ലാഹിയ കോളേജ് ചേന്ദമംഗലൂര്‍), ഡോ. മുജീബ്‌ നെല്ലിക്കുത്ത്, അയ്യൂബ് കൂളിമാട് എന്നിവര്‍ സംസാരിച്ചു.

News : Raheem


Talenteen+ 2011(5/12/2011)
എസ്.ഐ.ഒ കേരള ഹൈസ്ക്കൂള്‍, പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച Talenteen+ 2011, international talent search exam സെന്‍റെര്‍ തല മല്‍സരങ്ങള്‍ സമാപിച്ചു. ചേന്നമംഗലൂര്‍ ഏരിയക്ക്‌ കീഴില്‍ നാല് സെന്‍റെറുകളിലായി നടന്ന സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ 500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായിട്ടാണ് മല്‍സരം നടന്നത്. ഓരോ സെന്‍റെറില്‍ നിന്നും ഒന്നും, രണ്ടും സ്ഥാനം കിട്ടിയവര്‍ക്ക് ട്രോഫിക്കും, സര്‍ട്ടിഫിക്കറ്റിനും പുറമെ മാധ്യമം ആഴ്ച്ചപതിപ്പ്‌ + ക്യാമ്പസ്‌ അലൈവ്‌ മാസിക എന്നിവ 6 മാസം സൗജന്യമായി ലഭിക്കും. വാര്‍ഡ്‌ മെമ്പര്‍ ഫാത്തിമ കോടപ്പന, ബന്ന ചേന്നമംഗലൂര്‍, ഒ. സഫറുള്ള, മാധ്യമം സബ്എഡിറ്റര്‍ അബൂബക്കര്‍ എന്നിവര്‍ വിവിധ സെന്‍റെറുകളിലെ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മൂന്നു റൗണ്ട് ആയി നടക്കുന്ന മത്സരത്തില്‍ ഏരിയയില്‍ നിന്നും 49 പേര്‍ രണ്ടാം റൗണ്ട് ആയ സോണല്‍ ലെവല്‍ പരീക്ഷയിലേക്ക് യോഗ്യത നേടിയതായി ഏരിയ പ്രസിഡണ്ട്‌ ടി.എന്‍. അബ്ദുല്‍ അസീസ്‌ അറിയിച്ചു.ഫൈനല്‍ റൗണ്ട് വിജയിക്ക് ഒരു ലക്ഷം രൂപ സ്കോളര്‍ഷിപ്പും, ഗോള്‍ഡ്‌ മെഡലും സമ്മാനമായി ലഭിക്കും. ജവാദ്, അബൂബക്കര്‍ മാസ്റ്റര്‍(AB), അബ്ദുല്‍ അസീസ്, സാബിക്ക്‌, സാലിഹ് കെ, കുട്ടിഹസന്‍, ഹാറൂന്‍ ഹുസൈന്‍, റഫീദ്‌, ജുനൈസ് സുലൈമാന്‍, ഹര്‍ഷദ് കെ.ടി, സ്വാലിഹ് സി, അബ്ദുല്‍ റഹീം കെ, ഗഫൂര്‍ മാസ്റ്റര്‍, മുനീബ്‌, ഹാരിസ്‌, റാഷിദ്‌ തിടങ്ങിയവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി.

News : Raheem


പ്രതിഭാ സംഗമം(5/12/2011)
കലാ-കായിക രംഗത്തും അക്കാദമിക രംഗത്തും പ്രതിഭ തെളിയിച്ച ചേന്നമംഗലൂര്‍ HSS ലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ജില്ലാ സംസ്ഥാന തലങ്ങളിലും, ഉപ ജില്ലാ തലത്തിലും മത്സരിച്ച് വിജയിച്ച 200 ഓളം പ്രതിഭകളെയാണ് ആദരിച്ചത്. സംഗമം മുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. സുരേന്ദ്രനാഥ്‌ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.കൂട്ടില്‍ മുഹമ്മദലി, മെമ്പര്‍മാരായ എം.കെ മീന, ഫാത്തിമ കൊടപ്പന, യു.പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ കെ.സുരേന്ദ്രന്‍, പി.ടി.എ പ്രസിഡന്‍റ് ബാലന്‍ കച്ചേരി, കെ.ഹുസൈന്‍, ഇ.പി മുഹമ്മദ്‌ അബ്ദുറഹിമാന്‍, ഹൈസ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍ എം.എ അബ്ദുല്‍ ഹക്കീം, പി.ടി അബ്ദുല്‍ ബഷീര്‍, ഇ ഹസ്ബുള്ള, വി.എ ജലീല്‍, ആര്‍.മൊയ്തു, എ.അബ്ദുല്‍ ഗഫൂര്‍, എം.എ ആസിഫലി എന്നിവര്‍ സംസാരിച്ചു.

 

News : Raheem
 
 
2011 cmr on web Chennamangallur News chennamangaloor GMUP school