ഇസ്‌ലാമിക് ബാങ്കിംഗ് സെമിനാര്‍(09.12.2011)ചേന്ദമംഗലൂര്‍: മുതലാളിത്ത സമ്പത്ത്ഘടനയും കമ്പോള വ്യവസ്ഥയുമെല്ലാം തകര്‍ന്നടിയുന്ന സാഹചര്യത്തില്‍ സുരക്ഷിത ധനകാര്യ വ്യവസ്ഥയെന്ന നിലയില്‍ ഇസ്‌ലാമിക് ബാങ്കിംങ്ങിന്‍റെ പ്രസക്തി വര്‍ധിക്കുന്നതായി മുന്‍ വ്യവസായ മന്ത്രി എളമരം കരീം എം.എല്‍ എ അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക് ബാങ്കിംങ്ങിനായി റിസര്‍വ് ബാങ്ക് അനുമതി ലഭിക്കുന്നതിനുള്ള ശ്രമം തുടരണമെന്നും അദേഹം പറഞ്ഞു. ചേന്നമംഗലൂര്‍ ഇസ്‌ലാഹിയ കോളേജും, കേരള മജിലിസുത്തഅലീമില്‍ ഇസ്‌ലാമിയയും സംയുക്തമായി ഇസ്‌ലാഹിയ കാമ്പസില്‍ സംഘടിപ്പിച്ച ഇസ്‌ലാമിക് ബാങ്കിംഗ് ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഒന്നര നൂറ്റാണ്ടിന്‍റെ ചരിത്രമുള്ള ധനകാര്യ സ്ഥാപനമുള്‍പ്പെടെ 600 ഓളം ബാങ്കുകളാണ് അമേരിക്കയില്‍ തകര്‍ന്നത്. മുതലാളിത്തം എക്കാലത്തും നിലനില്‍ക്കാന്‍ കരുത്തുറ്റതാണെന്ന അവകാശവാദം പൊളിഞ്ഞു. തൊഴില്‍രഹിത സാമ്പത്തിക വളര്‍ച്ചയാണിപ്പോള്‍ നടക്കുന്നത്. ആഭ്യന്തര കമ്പോളം ചുരുങ്ങുകയും ഉല്‍പാദകന് നഷ്ട്ടം നേരിടുകയും ചെയ്യുന്നു. ധനമൂലധന വ്യവസ്ഥയില്‍ കടംകൊടുത്ത് കമ്പോളത്തെ ഉത്തേജിപ്പിക്കുകയാണ്. ആദ്യം ആകര്‍ഷിക്കുകയും പിന്നീട് കുരുക്കുകയും ചെയ്യുന്ന ഇടപാടുകള്‍ വന്‍കുരുക്കാകുമ്പോള്‍ ബാങ്കുകള്‍ക്കും രക്ഷപ്പെടാനാവില്ല. അവ ചിട്ടുകൊട്ടാരം കണക്കെ തകരുകയാണ്.
ഇതില്‍ നിന്നും വ്യത്യസ്തമായി സുരക്ഷയുടെയും വികസനത്തിന്‍റെയും മാര്‍ഗമാണ് ഇസ്‌ലാമിക് ബാങ്കിംഗ് മുന്നോട്ടുവെക്കുന്നത്. പലിശ ഇസ്‌ലാമില്‍ നിഷിദ്ധമായത് പോലെ ഇത്തരം ചൂഷണങ്ങള്‍ മാര്‍ക്സിസവും അംഗികരിക്കുന്നില്ലന്ന്‍ അദേഹം കൂട്ടിചേര്‍ത്തു. ഇസ്‌ലാമിക് ഫിനാന്‍സില്‍ ഉപരിപഠനം നേടാന്‍ അദേഹം വിത്യാര്‍ത്ഥികളെ ഉപദേശിച്ചു. മാധ്യമം എഡിറ്റര്‍ ഒ.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. അത്ഭുതകരമായ വേഗതയിലാണ് ലോകത്ത് ഇസ്‌ലാമിക് ബാങ്കിംഗിന് വളര്‍ച്ചയും സ്വീകാര്യതയും ലഭിക്കുന്നതെന്ന് അദേഹം അഭിപ്രായപ്പെട്ടു. വ്യവസായ വകുപ്പ്‌ മുന്‍ അഡീഷനല്‍ ഡയരക്ടര്‍ എന്‍.കെ അബ്ദുല്‍ മജീദ്‌, കാരശേരി ബാങ്ക് പ്രസിഡന്‍റ് എന്‍.കെ അബ്ദുറഹിമാന്‍, മജിലിസുത്തഅലീമില്‍ ഇസ്‌ലാമി കേരള സെക്രട്ടറി എസ്.കമറുദ്ധീന്‍, ഇ.എന്‍ അബ്ദുള്ള മൗലവി, കെ.പി ശംസുദ്ധീന്‍, ഫാത്തിമ കൊടപ്പന, പ്രഫ: എന്‍. അബ്ദുള്ള, എന്നിവര്‍ സംസാരിച്ചു.
അക്കാദമിക് സെഷനില്‍, " ഇസ്‌ലാമിക് സമ്പത്ത്‌ വ്യവസ്ഥ അടിസ്ഥാന തത്വങ്ങള്‍", "പലിശയും സമ്പത്ത്‌ വ്യവസ്ഥയും", "ഇസ്‌ലാമിക് സമ്പത്ത്‌ വ്യവസ്ഥ ഇന്ത്യയില്‍", "ഇസ്‌ലാമിക് മൈക്രോ ഫിനാന്‍സ്", " നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റ്‌, ഇസ്‌ലാമിക് സമ്പത്ത്‌ വ്യവസ്ഥ"..തുടങ്ങി വ്യത്യസ്ത വിഷയങ്ങളില്‍, പ്രഫ" പി.പി അബ്ദുല്‍ റഷീദ്‌, തന്‍വീര്‍ മുഹിയുദ്ദീന്‍, മുഷീരുല്‍ ഹക്ക്, ഡോ. ഷഹീദ് റംസാന്‍, മുഹമ്മദ്‌ പാലത്ത്, ഇ.എന്‍ അബ്ദുറസാഖ്, എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പെരുമയില്‍ മുഹമ്മദ്‌ സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ എം,റഹ്മത്തുള്ള നന്ദിയും പറഞ്ഞു. ഡോ.എന്‍,മുഹമ്മദലി സമ്മാനദാനം നടത്തി.

 
 
2011 cmr on web Chennamangallur News chennamangaloor GMUP school