കുഞ്ഞാലി മാഷും കുന്നും‌പുറത്തോട് വിടപറഞ്ഞു(15.2.2012)


ചേന്ദമംഗലൂര്‍: അങ്ങനെ കുഞ്ഞാലി മാഷും കുന്നും‌പുറത്തോട് വിടപറഞ്ഞു. നീണ്ട ഇരുപത്തഞ്ച് വര്‍ഷം ഹൈസ്കൂള്‍ കുന്നിന്റെ ഊഷരഭൂമിയെ കവിത കൊണ്ടും പൊട്ടിച്ചിരി കൊണ്ടും സ്നിഗ്ദമാക്കി നിര്‍ത്തിയ ആ സാന്നിധ്യം ഇനി ചേന്ദമംഗല്ലൂരിന്റെ വിശാലമായ ലോകത്തിന് സ്വന്തം. ഒരു കുഞ്ഞുറുമ്പിന് പോലും നോവേല്‍ക്കാതെ ഹൈസ്കൂള്‍ കുന്നിലേക്കുള്ള ഹെയര്‍പിന്‍ വളവുകളെ ചവിട്ടിക്കയറിയ മാഷിന്റെ 'വയസ്സറിയിക്കല്‍' കാരണം കുട്ടികള്‍ക്ക് നഷ്ടമാവുന്നത് സാമൂഹ്യ ശാസ്ത്രം ക്ലാസിലെ വൈലോപിള്ളി കവിതയുടെ ഈണങ്ങളായിരിക്കും. ഇക്കഴിഞ്ഞ ആഴ്ചയായിരുന്നു മാഷുടെ ഔദ്യോഗിക യാത്രയയപ്പ്.
1987ല്‍ ചെന്ദമംഗല്ലുര്‍ ഹൈസ്കൂളിന്റെ ഉരുളന്‍ കല്ലുകള്‍ പാകിയ പാതകള്‍ കയറി അധ്യാപക മെലങ്കി എടുത്തിട്ട കുഞ്ഞാലി മാഷ് അതുമുതല്‍ ഇന്നോളം സ്കൂളിന്റെ ഓരോ മാറ്റങ്ങള്‍ക്കും ഒപ്പം ഉണ്ടായിരുന്നു. വിശാലമായ സൗഹൃദവും, പരന്ന വായനയും മാഷെ സ്കൂളിലെ വ്യത്യസ്ഥനാം അധ്യാപകരില്‍ പ്രമുഖനാക്കി. നാട്ടില്‍ പ്രകൃതി ജീവനം പതിവാകുന്നതിന് വളരെ മുന്നെ തന്നെ കുവളവും കുമ്പളങ്ങയും നല്‍കിയ പ്രകൃതിയോട് 'ഒട്ടി' നില്‍ക്കുന്ന കൃശഗാത്രത്തിന് കുഞ്ഞാലി മാഷ് വിലയപ്പെട്ടിരുന്നു. പരന്ന വായന എഴുത്തായി നിര്‍ഗളിച്ചു തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല. ശക്തിയും സൗന്ദര്യവും വേര്‍ത്തിരിക്കാനാവാത്ത ഒഴുക്കുള്ള മലയാള ഭാഷയാണ് മാഷുടെ എഴുത്തിന്റെ തനിമ. വായിച്ചു നേടിയത് കൊണ്ട് എഴുതി നേടാനാണ് മാഷുടെ ഇനിയുള്ള 'വിശ്രമ ജീവിതം' എന്ന് കരുതാം.
വിരമിക്കുന്ന പി.ടി. കുഞ്ഞാലി മാസ്റ്റര്‍ക്ക് പി.ടി.എ യാത്രയയപ്പ് നല്‍കി. സ്കൂള്‍ മാനേജരും മാധ്യമം എഡിറ്ററുമായ ഒ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സി.എം. ബാലന്‍ കച്ചേരി ഉപഹാരം നല്‍കി. ഹെഡ്മാസ്റ്റര്‍ എം.എ. അബ്ദുല്‍ ഹകീം അധ്യക്ഷത വഹിച്ചു. ടി. അബ്ദുല്ല , പി.കെ. അബ്ദുല്‍ കരീം, കെ.എ.ടി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി മോയിന്‍കുട്ടി, ഡോ. കൂട്ടില്‍ മുഹമ്മദലി, പി.കെ. അബ്ദുറസാഖ്, വി.എ. ജലീല്‍, എ. അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു

AnarC Builders & Realtors, Chennamangallur
കുഞ്ഞാലിമാഷുടെ വിരമിക്കലില്‍ ശിഷ്യന്മാര്‍ക്ക് എന്ത് പറയാനുണ്ട് ?

Unable to connect to mysql server: localhost