എം.എല്‍.എമാര്‍ വാക്കുപാലിച്ചില്ല: ഇരകള്‍ പ്രക്ഷോഭത്തിന് (8.1.2012)


ചേന്ദമംഗലൂര്‍: ഇടത് - വലത് എം.എല്‍.എമാര്‍ വാക്കുപാലിക്കാത്ത സാഹചര്യത്തില്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കാന്‍ തിരുമാനിച്ചതായി ചേന്ദമംഗലൂര്‍ - കൊടിയത്തൂര്‍ തെയ്യത്തുംകടവ് പാലം അപ്രോച്ച് റോഡിനു സ്ഥലം വിട്ടുകൊടുത്തവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . പാലം യാഥാര്‍ത്ഥ്യമാകാന്‍ പരിസരവാസികള്‍ മുന്‍കൂട്ടി സ്ഥലം വിട്ടുകൊടുക്കണമെന്നും സര്‍ക്കാറില്‍നിന്നും പൊന്നും വില വാങ്ങിത്തരുമെന്നും അന്നത്തെ എം.എല്‍.എ ജോര്‍ജ്ജ് എം തോമസ്‌ ഉറപ്പ് നല്‍കിയിരുന്നതാണ്.

ഏറ്റെടുത്ത സ്ഥലത്തിന്‍റെ രേഖയോ നഷ്ടപരിഹാരമോ ലഭിക്കുകയുണ്ടായില്ല. സ്ഥലം വിട്ടുകൊടുത്തവരെ അവഗണിച്ചും തിടുക്കപ്പെട്ടും പാലത്തിന്‍റെ ഉദ്ഘാടനം നടത്തുകയാണുണ്ടായത്. രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ടാണ് തിടുക്കപ്പെട്ട് ഉല്‍ഘാടനം നടത്തിയതെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ ജൂലൈയില്‍ സി.മോയിന്‍കുട്ടി എം.എല്‍.എ യുടെ അധ്യക്ഷതയില്‍ പ്രമുഖ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും യോഗം നടന്നു . ഇതില്‍ സ്ഥലം വിട്ടുകൊടുത്തവരെ അനുനയിപ്പിച്ച് രണ്ടു മാസത്തിനകം ഭൂമി ഏറ്റെടുത്ത് പൊന്നും വില നല്‍കുമെന്നും ചെക്ക് ഓരോരുത്തര്‍ക്കുമായി ലഭിക്കുമെന്നും ഉറപ്പ് നല്‍കുകയുണ്ടായി. ഇതേവരെ ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. അപ്രോച്ച് റോഡിന്‍റെ ടാറിങ്ങ് പ്രവൃത്തി ധൃതിയില്‍ നടക്കുകയാണ്. ഔദ്യോഗിക ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളും തകൃതിയാണ്. നേരത്തെ ജനകീയ ഉല്‍ഘാടനത്തിന്റെ പതിന്മടങ്ങ പൊലിമയോടെ ഔദ്യോഗിക ഉല്‍ഘാടനം നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചതിന്റെ മുന്നോടിയായാണ് പണികള്‍ തകൃതിയായി നടക്കുന്നത്.

കബളിപ്പിക്കപ്പെട്ട സ്ഥലമുടമകള്‍ പ്രക്ഷോഭത്തിനോരുങ്ങുകയാണെന്നാണ് അറിവ്. ഉദ്ഘാടന പരിപാടി തടസപ്പെടുത്താനാണ് തീരുമാനം. ഇതിനു മുന്നോടിയായി ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഏറ്റെടുത്ത ഭൂമിയില്‍ കൃഷി പുനരാരംഭിക്കുകയും ചെയ്യും. 20 ല്‍പരം ആളുകളുടെ രണ്ട് ഏക്കറോളം വരുന്ന സ്ഥലമാണ് ഇരു കരകളിലുമായി വിട്ടുകൊടുത്തതെന്നും അവര്‍ പറഞ്ഞു. ആക്ഷന്‍ കമ്മറ്റി പ്രസിഡന്‍റ് പ്രഫ . കെ.പി സഅദ്, സെക്രട്ടറി പി.എം സലാം എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം വിട്ടു നല്‍കിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.News & Photos: Raheem & Junaise

AnarC Builders & Realtors, Chennamangallur
റോഡിനായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് ഇനിയും പണം നല്‍കാത്തതില്‍ നമുക്ക് പ്രതിഷേധിക്കേണ്ടെ ?

Unable to connect to mysql server: localhost