ഇത് ഒത്തു ചേരല്‍ കാലം(10.4.2012)


ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്റരി സ്കൂളില്‍ ഇത് പഴയ കൂടും കൂട്ട് കെട്ടും പുനര്‍ജ്ജനിക്കുന്ന കാലം. പല കാലങ്ങളില്‍ കുന്നിറങ്ങിപ്പോയവര്‍ വീണ്ടും കൂടിയിരിക്കാനും സൊറപറയാനും സമയവും തീയ്യതിയും കുറിച്ച് കാത്തിരിക്കുന്നു. 1988-89 വര്‍ഷങ്ങളില്‍ ഹൈസ്കൂളില്‍ നിന്ന് പത്ത് പൂര്‍ത്തിയാക്കിയവരുടെ മെഗാ സംഗമം ഏപ്രില്‍ 24 ന്‌ സ്കൂളില്‍ നടക്കാനിരിക്കുന്നു. ഇതിനായി കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. പൂര്‍‌വ്വാധ്യാപകരെ ആദരിക്കലും പരിപാടിയുടെ മുഖ്യ അജണ്ടയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേ സമയം 1998ല്‍ പുറത്തിറങ്ങിയ SSLC ബാച്ചിന്റെ വിപുലമായ സംഗമവും നടക്കാനിരിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ചേര്‍ന്ന പ്രാഥമിക സംഘാടക സമിതി യോഗം ഗള്‍ഫിലും മറ്റും പ്രവര്‍ത്തിക്കുന്നവരുടെ സൗകര്യാര്‍ത്ഥം grand get together 2012 ഓഗസ്ത് മാസത്തില്‍ നടത്താന്‍ തീരുമാനിച്ചു. ഇതിനുള്ള ഒരുക്കങ്ങള്‍ ഗള്‍ഫിലും നാട്ടിലും ഒരേപോലെ പുരോഗമിക്കുന്നു. സ്കൂള്‍ വിട്ടിറങ്ങിയ മുഴുവര്‍ ആളുകളെയും നേരില്‍ കണ്ട് പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ശ്രമം വിവിധ തലങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നു.

ഓര്‍മ്മകളുടെ കുന്നിറങ്ങി ഓര്‍മ്മക്കൂട്

2002-04 വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളുടെ കുടുംബ സംഗമം 'ഓര്‍മ്മക്കൂട്' കഴിഞ്ഞ വാരം ചേന്ദമംഗല്ലൂരില്‍ നടന്നു. നൂറോളം പേര്‍ പങ്കെടുത്ത പരിപാടി മുന്‍ പ്രിന്‍സിപ്പല്‍ ടി.അബ്ദുള്ള മാസ്റര്‍ ഉദ്ഘാടനം ചെയ്തു.‍ കളിയിലും ചിരിയിലും കൂടെ ഉണ്ടായിരുന്ന പ്രിയ കൂട്ടുകാരന്‍ സഈദ് ന്റെ ഓര്‍മക്കായ്‌ സ്കൂളില്‍ നിത്യ സ്മാരകം ഒരുക്കാനുള്ള തീരുമാനവും യോഗത്തില്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്കുള്‍ കെട്ടിടത്തില്‍ 5 ലക്ഷം രൂപ ചിലവില്‍ ക്ലാസ് മുറി ഒരുക്കിക്കൊടുക്കാനാണ് സുഹൃത്തുക്കളുടെ തീരുമാനം. ഡോ: കൂട്ടില്‍ മുഹമ്മദലി, എസ് കമറുദ്ദീന്‍, കെ. മുഹമ്മദ്‌ കുട്ടി, ടി.കെ അബുബക്കര്‍, ത്വല്‍ഹാ കൊടിയത്തൂര്‍,നസീഹ കെ.ടി തുടങ്ങിയവര്‍ സംസാരിച്ചു‍. അജ്മല്‍ മൊറയൂര്‍ അധ്യക്ഷത വഹിച്ചു. പരിപാടിക്ക് സാഹില്‍ അരീക്കോട്, ശഹദ് കൊടിയത്തൂര്‍, ബാസിം ചേന്ദമംഗല്ലൂര്‍, ഷറഫുദീന്‍, അനൂപ്‌ ജനാര്ദ്ധനന്‍, ആതിര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൂടുതല്‍ ഫോട്ടോകള്‍ ഇവിടെ >>

AnarC Builders & Realtors, Chennamangallur
നിങ്ങളെന്ത് പറയുന്നു

Unable to connect to mysql server: localhost