യുപി സ്കൂള്‍ : സ്വന്തം കെട്ടിടത്തിലേക്ക് (12-03-2012)

ചേന്ദമംഗല്ല്ലുരിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായ ജി എം യു പി സ്കൂള്‍ വാടകക്കെട്ടിടത്തില്‍ നിന്ന് സ്വന്തം കെട്ടിടത്തിലേക്ക് മാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സ്കൂള്‍ അധികൃതരും പി ടി എയും നാട്ടുകാരുടെ പിന്തുണയോട് കൂടിയാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദെശിക്കുന്നത്. ഈ ഉദ്ദേശത്തോട് കൂടി കഴിഞ്ഞ ശരിയാഴ്ച ചേര്‍ന്ന യോഗത്തില്‍ പ്രധാന അധ്യാപകന്‍ സുരേന്ദ്രന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍മാരായ ഫാത്തിമ കൊടപ്പനയും ശംസുവും സന്നിഹിതരായിരുന്നു. പി ടി എ പ്രസിഡന്റ് ഹസനുല്‍ ബന്ന പദ്ധതി വിശദീകരിച്ചു.
ചേന്ദമംഗല്ലൂരിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പ്രധാന പങ്കു വഹിച്ച ഈ സ്ഥാപനത്തിന്റെ കെട്ടിടങ്ങള്‍ ഇപ്പോള്‍ ഒതയമംഗലം ജുമു‌അത്ത് പള്ളിക്ക് പുറമെ തട്ടാരത്തൊടി മുനീറ, റസിയ, മെഹബൂബ, സാബിറ എന്നിവരുടെ കൈവശമാണ്. പരേതനായ തട്ടാരത്തൊടി ഉമ്മര്‍ഹാജി നാടിന്റെ സമഗ്ര പുരോഗതി ഉന്നം വെച്ച് സ്കൂളിന്റെ ആവശ്യത്തിന് വേണ്ടി നിര്‍മിച്ചതും ഇപ്പോള്‍ മക്കളുടെ കൈവശമുള്ളതും ആയ പ്രധാന കെട്ടിടങ്ങളാണ് ഇപ്പോള്‍ വിലകൊടുത്ത് വാങ്ങുന്നവയില്‍ പ്രധാനം. പുറമെ സ്കൂളിന് മുന്‍‌വശത്തുള്ള റോഡിനോട് ചേര്‍ന്ന( ഗ്രന്ഥാലയം ഉള്‍പ്പെടുന്ന) ബഷീര്‍ വെസ്റ്റ് ചേന്ദമംഗല്ലൂര്‍, അബ്ദുറഹിമാന്‍ കുറുങ്ങോട്ട്, യൂനുസ് പി എന്നിവരുടെ കൈവശമുള്ള കെട്ടിടങ്ങള്‍ കൂടി വാങ്ങുന്നുണ്ട്. സ്കൂളിന് സ്വന്തമായി ഭൂമി ഉണ്ടെങ്കില്‍ മാത്രമെ സര്‍ക്കാര്‍ ധനസഹായങ്ങല്‍ ഉറപ്പിക്കാനാവൂ എന്നതാണ് ഇപ്പോള്‍ നാട്ടുകാരുടെ യോജിച്ച പ്രവര്‍ത്തനത്തിന് പിന്നിലെ പ്രചോദനം.
സ്കൂള്‍ അധികൃതര്‍, പിടി‌എ എന്നിവര്‍ക്ക് പുറമെ മുസ്തഫ മാസ്റ്റര്‍, ഷഫീഖ് മാടായില്‍, കെ പി അഹമ്മദ് കുട്ടി, ഒ ശരീഫുദ്ധീന്‍, പി കെ ഖാദര്‍, മുഹമ്മദ്കുട്ടി തുടങ്ങിയവരാണ് പദ്ധതിയുടെ വിജയത്തിനായി മുന്‍‌പന്തിയിലുള്ളത്.


Photos: Shahir


Tags : Chennamangallur, GMUP School

 
 
2012 Chennamangaloor on Web