റോഡ്‌ നിര്‍മാണം പുരോഗമിക്കുന്നു (22-03-2012)

ചേന്നമംഗലൂര്‍: മണാശ്ശേരി - കൂളിമാട് റോഡ്‌ പരിഷ്കരണ പ്രവര്‍ത്തിയുടെ ഭാഗമായി പൊറ്റശ്ശേരി പാടം റോഡ്‌ ഉയര്‍ത്തലും വീതി കൂട്ടുന്നതുമായ പ്രവര്‍ത്തി പുരോഗമിക്കുന്നു. റോഡിന്‍റെ ഇരു ഭാഗങ്ങളും കെട്ടി ഉയര്‍ത്തുന്ന പണിയാണ് ഇപ്പോള്‍ നടക്കുന്നത്. പണി നടക്കുന്നതിനാല്‍ പ്രദേശത്ത് നേരിയ ഗതാഗത തടസ്സം നേരിടുന്നുണ്ട്. നേരത്തെ ജിലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രിമതി : കാനത്തില്‍ ജമീലയാണ് മണാശ്ശേരി - കൂളിമാട് റോഡ്‌ പരിഷ്കരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തത്. 43 ലക്ഷം രൂപയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത്‌ അനുവദിച്ചത്. റോഡ്‌ പരിഷ്കരണ പ്രവര്‍ത്തി പൂര്‍ത്തികരിക്കുന്നതോടെ നാട്ടുകാരുടെ ഒരുപാട് നാളത്തെ ആഗ്രഹമാണ് സഫലമാകുന്നത്.News : Raheem
Photos: Raheem


Tags : Chennamangallur

 
 
2012 Chennamangaloor on Web