തയറ്റുംപാലി റോഡ് (02-04-2012)

ചേന്ദമംഗലൂര്‍: കാലങ്ങളായി പ്രദേശവാസികള്‍ കാത്തിരുന്ന തയറ്റുംപാലി - എളമ്പിലാശേരി തെവുങ്ങല്‍ , തയറ്റുംപാലി - ചെന്നാംകുന്ന് എന്നീ റോഡുകള്‍ ടാറിംഗ് പൂര്‍ത്തികരിച്ച് നാടിനു സമര്‍പ്പിച്ചു. മുക്കം പഞ്ചായത്ത് പ്രസിഡണ്ട്‌ എന്‍. സുരേന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ്‌ മെമ്പര്‍ ഫാത്തിമ കൊടപ്പന, കണ്‍വിനര്‍ അബൂബക്കര്‍ മാതലത്ത്, ഇ. അബുട്ടി, അബൂബക്കര്‍ മാടായി, ഇ. ഉമ്മര്‍, ഇ.എന്‍ അബ്ദുള്ള മൌലവി, നാഗന്‍, ലീല, തുടങ്ങിയവരും പ്രദേശവാസികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.News : Raheem
Photos: Raheem


Tags : Chennamangallur, Thayatumpali road, Fathima kodapana

 
 
2012 Chennamangaloor on Web