ബ്രസില്‍ ചേന്ദമംഗലൂരിനും ഫൈറ്റെഴ്സ് പൊറ്റശ്ശേരിക്കും തോല്‍വി (12-04-2012)

ബ്രസില്‍ ചേന്ദമംഗലൂരിനും ഫൈറ്റെഴ്സ് പൊറ്റശ്ശേരിക്കും തോല്‍വി
ചേന്ദമംഗലൂര്‍: നാട്ടില്‍ ഒരാഴ്ചയായി ഉച്ചക്ക്ശേഷം പെയ്തുകൊണ്ടിരിക്കുന്ന മഴകാരണം ശനിയാഴ്ചത്തെ നിസ ഫുട്ബോള്‍ മല്‍സരം മാറ്റി വെക്കേണ്ടി വന്നു. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഗ്രയ്സ്‌ കൊടിയത്തൂര്‍ ഫൈറ്റെഴ്സ് പൊറ്റശ്ശേരിയെ പരാജയപ്പെടുത്തി. ടൈം ബ്രെയ്ക്കര്‍ വിധിയെഴുതിയ മത്സരത്തില്‍ വാശിയേറിയ പോരാട്ടത്തിനോടുവില്‍ നിശ്ചിത സമയത്തില്‍ ഇരു ടീമുകളും രണ്ടു ഗോള്‍ വിതം നേടി സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്ന് നടന്ന പെനാല്‍ട്ടിയില്‍ ഫൈറ്റെഴ്സ് പൊറ്റശ്ശേരിയുടെ രണ്ടു ഷോര്‍ട്ടുകള്‍ ഗ്രയ്സ്‌ കൊടിയത്തുരിന്‍റെ ഗോളി തട്ടിയകറ്റുകയായിരുന്നു. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ബ്രസില്‍ ചേന്നമംഗലൂര്‍ എവര്‍ഷൈന്‍ പാഴൂരിനോട്‌ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെട്ടു. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളുകളൊന്നും സ്കോര്‍ ചെയ്യാതെ പിരിഞ്ഞു. രണ്ടാം പകുതിയില്‍ ബ്രസില്‍ ചേന്നമംഗലൂര്‍ തുടക്കത്തില്‍ തന്നെ രണ്ടു ഗോളുകള്‍ വഴങ്ങിയെങ്കിലും പിന്നിട് കളം വാണ് കളിച്ച ബ്രസില്‍ എവര്‍ഷൈന്‍ പാഴൂരിന്‍റെ ഗോള്‍ മുഖത്തേക്ക്‌ നിരവധി ഷോര്‍ട്ടുകള്‍ പായിച്ചെങ്ങിലും കാല്‍ പന്തുകളിയുടെ മനോഹാരിത കളത്തില്‍ ഇറങ്ങികളിക്കുന്നതില്‍ മാത്രമല്ലെന്ന് തെളിയിച്ചുകൊണ്ട് അതിശയിപ്പിക്കുന്ന കാഴ്ച്ചകള്‍ കാണികള്‍ക്ക് സമ്മാനിച്ച് മെയ്‌ മറന്ന് എവര്‍ഷൈന്‍ പാഴൂരിന്‍റെ ഗോള്‍ കീപ്പര്‍ എല്ലാം തട്ടിയകറ്റി. ഗോളെന്നുറപ്പിച്ച പല ഷോര്‍ട്ടുകലും ഗോള്‍ കിപ്പര്‍ വിഫലമാക്കി. അതിനിടെ ലഭിച്ച മികച്ചൊരു ഗോള്‍ അവസരം മുതലാക്കാന്‍ ബ്രസീലിനു സാധിച്ചില്ല. മല്‍സരത്തില്‍ 2-1 ബ്രസില്‍ പരാജയപ്പെട്ടങ്കിലും കളികണ്ടിറങ്ങിയ ഓരോ കാണിയും മനസ്സില്‍ പറഞ്ഞിരിക്കും കളിച്ചത് ബ്രസില്‍ ജയികേണ്ടിയിരുന്നതും അവരായിരുന്നു,പക്ഷെ...
നേരത്തെ എം.ഐ ഷാനവാസ്‌ എം .പി ആദ്യകാല ഫുട്ബാള്‍ കളിക്കാരെ ആദരിക്കുന്ന ചടങ്ങില്‍ വി. അബ്ദുള്ളയെയും , മുണ്ടക്കല്‍ വാസുവിനെയും പൊന്നാട അണിയിച്ചു. പ്രൊഫസര്‍ ഹമീദ് ചേന്നമംഗലൂര്‍, ഒ.അബ്ദുല്ല, ബന്ന ചേന്നമംഗലൂര്‍, വാര്‍ഡ്‌ മെമ്പര്‍ ശംസുദ്ധീന്‍, നിസ പ്രസിഡണ്ട്‌ ടി. ഉണ്ണിമോയി, മുജീബ്റഹ്മാന്‍ എന്നിവര്‍ സന്നിഹിധരായിരുന്നു.News : Raheem
Photos: Raheem


Tags : Chennamangallur Football game

 
 
2012 Chennamangaloor on Web