ഗ്രയ്സ് കൊടിയത്തുരും എവര്‍ ഷൈന്‍ പാഴൂരും ഫൈനലില്‍ (12-04-2012)


പുല്‍പ്പറമ്പ് : നിസ ഫുട്ബോള്‍ മേളയുടെ ഫൈനല്‍ മത്സരത്തില്‍ ഗ്രയ്സ് കൊടിയത്തുരും എവര്‍ ഷൈന്‍ പാഴൂരും തമ്മില്‍ വെള്ളിയാഴ്ച ഏറ്റുമുട്ടും. ചൊവ്വാഴ്ച നടന്ന ഒന്നാം സെമി ഫൈനല്‍ മത്സരത്തില്‍ എവര്‍ ഷൈന്‍ പാഴൂര്‍ ബ്ലാക്ക്‌ പുല്‍പ്പറമ്പില്‍നെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.കളിയുടെ ആദ്യ പകുതിയില്‍ ബ്ലാക്ക്‌ പുല്‍പ്പറമ്പ് ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ എവര്‍ ഷൈന്‍ പാഴൂര്‍ ഒരു പെനാല്‍ട്ടിയുടെ അകമ്പടിയോടെ രണ്ടു ഗോളുകളും മടക്കിയടിച്ചു. പെനാല്‍ട്ടിയുടെ പേരില്‍ മല്‍സരം അടിയുടെ വക്കോളമെത്തിയെങ്ങിലും സംഘാടകര്‍ ഇടപെട്ട് നിയന്ത്രിച്ചു. ബുധനാഴ്ച നടന്ന രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ ഗ്രയ്സ് കൊടിയത്തുര്‍ സിഗ്സാഗ് കല്‍പ്പള്ളിയെ പരാജയപ്പെടുത്തി. വാശിയേറിയ മത്സരത്തില്‍ ആദ്യ പകുതിയില്‍ സിഗ്സാഗ് കല്‍പ്പള്ളിയാണ് ആദ്യം ഗോള്‍ സ്കോര്‍ ചെയ്തത്. ഇടവേളയ്ക്കു ശേഷം ഗ്രയ്സ് കൊടിയത്തുര്‍ മനോഹരമായൊരു ഷോര്‍ട്ടിലൂടെ ഗോള്‍ മടക്കി. ഇരു ടീമിനും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. പെനാല്‍ട്ടിയിലേക്ക് നീങ്ങിയ കളിയില്‍ മൂന്നാം തവണയും ഗ്രയ്സ് കൊടിയത്തുരിനെ ഭാഗ്യം തുണച്ചു. സിഗ്സാഗ് കല്‍പ്പള്ളിയുടെ അവസാനത്തെ ഷോര്‍ട്ട് പുറത്തെക്കടിക്കുകയായിരുന്നു. വെള്ളിയാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഗ്രയ്സ് കൊടിയത്തുരും എവര്‍ ഷൈന്‍ പാഴൂരും തമ്മില്‍ മാറ്റുരക്കും.
കളിയുടെ ഭാഗമായി നടക്കുന്ന ആദരിക്കല്‍ ചടങ്ങില്‍ സി.ടി അബ്ദുല്‍ഖാദര്‍ , അബ്ദുല്‍ക്കരിം എന്നിവരെ മുക്കം പഞ്ചായത്ത്‌ പ്രസിഡണ്ട് എന്‍.സുരേന്ദ്രനാഥ്‌ ആദരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് എന്‍.കെ അഷ്‌റഫ്‌ ടി.കെ അബ്ദുള്ളയെയും ആദരിച്ചു. ടൂര്‍ണമെന്റിന്‍റെ ഭാഗമായി വി.ഉമ്മര്‍ ഹാജി, കെ.പി മുഹമ്മദ്‌ ഹാജി, ഒടുങ്ങാട് ആലി സാഹിബ്, എ.പി അഹമ്മദ്‌കുട്ടി സാഹിബ്, തേവര്‍മണ്ണില്‍ മമ്മി സാഹിബ്, കെ.പി ഉസ്സന്‍കുട്ടി സാഹിബ്, എം.പി.കെ മുഹമ്മദ്‌, കാനക്കുന്നത്ത് മുഹമ്മദ്‌, കളത്തിങ്ങല്‍ എ.എം കുട്ടി ഹസന്‍ സാഹിബ് എന്നി മണ്‍മറഞ്ഞു പോയ ബഹുമാന്യ വ്യക്തിത്ത്വങ്ങളുടെ ഓര്‍മക്കായി ട്രോഫികളും സമര്‍പ്പിക്കുന്നുണ്ട്.







News : Raheem
Photos: Raheem


Tags : Chennamangallur

 
 
2012 Chennamangaloor on Web