ഓര്‍മകളുടെ മുറ്റത്ത് ഒരുവട്ടം കൂടി (25-04-2012)


ചേന്ദമംഗല്ലൂര്‍: ചേന്ദമംഗല്ലൂര്‍ ഹൈസ്കൂളിലെ 1988, 1989 എസ്.എസ്.എല്‍.സി ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ സംഗമം കഴിഞ്ഞ ദിവസം സ്കൂള്‍ അങ്കണത്തില്‍ നടന്നു. 24 വര്‍ഷങ്ങള്‍ക്കുശേഷം നടന്ന സംഗമത്തില്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള പൂര്‍വ വിദ്യാര്‍ഥികള്‍ പങ്കെടുത്തപ്പോള്‍ ഏവര്‍ക്കും കൗതും പകര്‍ന്നു. ‘ഒരുവട്ടം കൂടി’ എന്ന പേരില്‍ സംഘടിപ്പിച്ച ഈ സംഗമത്തില്‍ അന്നത്തെ അധ്യാപകരും പങ്കെടുത്തപ്പോള്‍ അതൊരു അവിസ്മരണീയ മുഹൂര്‍ത്തമായി മാറുകയായിരുന്നു.
പഴയ പ്യൂണ്‍ തന്നെ ബെല്ലടിച്ചപ്പോള്‍ പഴയ വിദ്യാര്‍ഥികള്‍ ഓരോരുത്തരായി തങ്ങളുടെ പഴയ ഇരിപ്പിടം തേടി ക്ളാസിലേക്ക് കയറി. വിദേശത്തുനിന്നുപോലും സംഗമത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. കാലം തളര്‍ത്തിയ ശരീരവുമായി റംലത്ത് തന്‍െറ കൂട്ടുകാരെ കാണാനത്തെിയത് വീല്‍ചെയറിലാണ്.
പഴയകാല അധ്യാപകരായ അബ്ദുറഹ്മാന്‍ (മുന്‍ ഹെഡ്മാസ്റ്റര്‍), ടി. അബ്ദുല്ല, വിശ്വനാഥന്‍, എടത്വ പരമേശ്വരന്‍, ഇ. അബൂബക്കര്‍, കെ.ടി. അബ്ദുറഷീദ്, സുബൈദ, ലാലി, ഹകീം, കെ.സി.സി. അബ്ദുല്ല, ബഷീര്‍, വി.സി. അബ്ദുല്ല, ഷാഹുല്‍ ഹമീദ്, കുഞ്ഞാലി, അബൂബക്കര്‍ സുല്ലമി, അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് വിദ്യാര്‍ഥികള്‍ ഉപഹാരം നല്‍കി ആദരിച്ചു.
മുന്‍ ഹെഡ്മാസ്റ്റര്‍ അബ്ദുറഹ്മാന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഫൈസല്‍ പടനിലം അധ്യക്ഷത വഹിച്ചു. മനോജ്കുമാര്‍ സ്വാഗതവും സമീര്‍ നന്ദിയും പറഞ്ഞു. സിദ്ദീഖ് ചേന്ദമംഗല്ലൂര്‍, നസീം, ഷാഹിന, രജിത, അനില്‍കുമാര്‍, ജയലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
മറ്റൊരിക്കല്‍ വീണ്ടും കാണാമെന്നും ജനോപകാരപ്രദമായ ഒരുപാട് കാര്യങ്ങള്‍ ഭാവിയില്‍ ചെയ്യുമെന്നുമുള്ള തീരുമാനമെടുത്താണ് അംഗങ്ങള്‍ പിരിഞ്ഞുപോയത്.

















News : Sameer KP


Tags : Chennamangallur higher secondary school. alumni meet 1988-1989

 
 
2012 Chennamangaloor on Web