ഊമക്കുയില്‍ വെള്ളിയാഴ്ച തിയേറ്ററിലെത്തുന്നു (15.2.2012)


ചേന്ദമംഗല്ലൂര്‍:നാട്ടുകാരന്‍ സം‌വിധാനം ചെയ്യുകയും മറ്റൊരു നാട്ടുകാരന്‍ മുഖ്യ കഥാപാത്രമായി അഭ്രപാളിയിലെത്തുകയും ചെയ്യുന്ന 'ഊമക്കുയില്‍ പാടുമ്പോള്‍' എന്ന സിനിമ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്നതിന്റെ ആഹ്ലാദത്തിലാണ്‌ ചേന്ദമംഗല്ലൂര്‍ നിവാസികള്‍.പുതുമുഖ സം‌വിധായകന്‍ സിദ്ദീഖ് ചേന്ദമംഗല്ലൂരും ടെലിഫിലിം നടന്‍ ബന്ന ചേന്ദമംഗല്ലൂരും ഇതിലൂടേ നാട്ടുകാരുടേ അഭിമാനമാവുകയാണ്‌.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സിനിമ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. മുക്കം അഭിലാഷ് തിയേറ്ററിലാണ്‌ ഉദ്‌ഘാടന പ്രദര്‍ശനം. പ്രദര്‍ശനത്തിനു സാക്ഷികളാവാന്‍ അഭ്നേതാക്കളായ മാളവിക,ശങ്കര്‍,നിലമ്പൂര്‍ ആയിശ, സംഗീത രാജേന്ദ്രന്‍ തുടങ്ങിയവര്‍ എത്തുന്നുണ്ട്.
പഠനാന്തരീക്ഷം പീഡനമാവുന്നതും അധ്യാപകരും രക്ഷിതാക്കളും പ്രതികളാവുന്നതും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. പൊതുവിദ്യാഭ്യാസത്തെ പിന്തുണക്കുന്നവര്‍ ഈ സിനിമയെ നെഞ്ചേറ്റുമെന്നാണ്‌ സിദ്ദീഖിന്റെയും ബന്നയുടെയും പ്രതീക്ഷ..

Tags : Chennamangallur, Sidheque chennamangallur, oomakuyil padumpol, ഊമക്കുയില്‍ പാടുമ്പോള്

 
 
2012 cmr on web Chennamangallur News chennamangaloor GMUP school