വേനല്‍ വന്നു,കളിക്കളങ്ങള്‍ ഒരുങ്ങി. (15-03-2012)

വേനല്‍ കടന്നു വന്നതോടെ കളിക്കളങ്ങള്‍ ഒരുങ്ങി. സ്കൂള്‍ പരീക്ഷകള്‍ പലര്‍ക്കും തുടങ്ങി കഴിഞ്ഞു. ഹൈസ്കൂള്‍ കുട്ടികള്‍ക്ക് എസ് എസ് എല്‍ സി പരീക്ഷ കാരണം രണ്ടാഴ്ച ഇടവേള അനുവദിക്കപ്പെട്ടിട്ടുണ്ട്. ഈ ഇടവേളയില്‍ കളിച്ചു തിമര്‍ക്കാന്‍ നെല്പാടങ്ങള്‍ കൊയ്തൊഴിഞ്ഞതു കുട്ടികള്‍ കാല്പന്തു കളിക്ക് അനുയോജ്യമാക്കിയിട്ടുണ്ട്. വെയില്‍ ചൂട് ശക്തമായി തുടങ്ങാത്തതും കുട്ടികളുടെ തിമര്‍പ്പിന് കാരണമാണ്.
വേനല്‍ എത്തി നോക്കിയതെ ഉള്ളൂ എങ്കിലും വീട്ടമ്മമാരുടെ നെഞ്ചില്‍ തീ കത്തിത്തുടങ്ങി. പല വീടുകളിലും കിണറുകള്‍ വറ്റിയതാണ് കാരണം. ചില പ്രദേശങ്ങളിലെങ്കിലും പുഴ വെള്ളത്തിന്റെ വിതരണം ഉള്ളത് മാത്രമാണ് ആശ്വാസം. വെള്ളപ്പൊക്കത്തിന്റെ സ്വന്തം നാടായ ചേന്ദമംഗല്ലൂര്‍ വേനലിന്റെ എത്തിനോട്ടത്തില്‍ തന്നെ തരിശായി മാറുന്നത് എന്തു കൊണ്ടെന്ന് ചിന്തിക്കേണ്ടതുണ്ട്.
Tags : Chennamangallur, summer in chennamangallur

 
 
2012 Chennamangaloor on Web