ജനകീയ ഫുട്ബോള്‍ മേള ഏപ്രില്‍ 1 ന് ആരംഭിക്കും (23-03-2012)


പുല്‍പ്പറമ്പ് : കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് നിസ ചേന്നമംഗലൂര്‍ സംഘടിപ്പിക്കുന്ന ജനകീയ ഫുട്ബോള്‍ മേള ഏപ്രില്‍ 1 ന് ആരംഭിക്കും. പുല്‍പ്പറമ്പ് ദര്‍സി മൈതാനത്ത് വെച്ചാണ് ഫുട്ബോള്‍ മേള നടക്കുക. കേരളത്തിലെ പ്രമുഖ ടീമുകള്‍ മേളയില്‍ പങ്കെടുക്കും. നേരത്തെ ഇതിനായി നിസ പ്രസിഡണ്ട്‌ ടി. ഉണ്ണിമോയിയുടെ അധ്യക്ഷതയില്‍ എം.ഐ ഷാനവാസ്‌ എം.പി, സി.മോയിന്‍കുട്ടി എം.എല്‍.എ, അഡ്വ.പി.ടി.എ റഹിം എം.എല്‍.എ, മുക്കം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ എന്‍.സുരേന്ദ്രനാഥ്‌ എന്നിവര്‍ രക്ഷാധികാരികളായുള്ള സ്വാഗതസംഘം രൂപവത്കരിച്ചിട്ടുണ്ട്.News : Raheem
Photos: Raheem


Tags : Chennamangallur

 
 
2012 Chennamangaloor on Web