ഒരു വിശിഷ്ടാഥിതി (10-02-2012)

കഴിഞ്ഞ ആഴ്ചയില്‍ ചെന്ദമംഗല്ലുരില്‍ അധികമാളുകള്‍ അറിയാത്ത ഒരു വിശിഷ്ടാഥിതി ഉണ്ടായിരുന്നു. എസ് കമറുദ്ധീന്‍ മാസ്റ്ററുടെ സുഹൃത്തായ ഡെന്മാര്‍ക്കുകാരന്‍ പൗലോസ് വെല്‍റ്റ്മാനും(Paulus Veltman) ഭാര്യയും ആയിരുന്നു ആ അഥിതികള്‍. സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് എന്നീ മേഖലയില്‍ പഠനവും കണ്‍സള്‍ട്ടന്‍സിയും നടത്തുന്ന പൗലോസ്, നാട്ടിലെ ആഥിത്യം സ്വീകരിക്കുന്നതോടൊപ്പം ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ ചെറിയ പ്രഭാഷണവും നിര്‍‌വഹിച്ചു. ശേഷം സദസ്സ്യരുടെ 'ഒരായിരം' ചോദ്യങ്ങള്‍ക്ക് വെല്‍റ്റ്മാനും ഭാര്യയും ചേര്‍ന്ന്‍ മറുപടിയും നല്‍കി. ഡെന്മാര്‍ക്കിലെ കാലാവസ്ഥയും, മതവും, ഇസ്ലാമും, ഭരണവും, എക്കണോമിയും, സാങ്കെതിക മേഖലവും, കുടുംബവും എന്നു വേണ്ട പശു വളര്‍ത്തല്‍ വരെ സദസ്സില്‍ ചോദ്യങ്ങളായി ഉയര്‍ന്നപ്പോള്‍ വെല്‍റ്റ്മാന്‍ ശരിക്കും വിയര്‍ത്തു.
പി കെ അബ്ദുറസാഖ് സാഹിബിന്റെ വീട്ടില്‍ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. പ്രഭാഷണത്തിന് ശേഷം, യു പി ഷൗക്കത്ത് തയ്യാറാക്കിയ യൂറോപ്പ്യന്‍ സ്റ്റൈല്‍ ഡിന്നര്‍ കൂടി ആയപോള്‍ പൗലോസിനും ഭാര്യക്കും ആഥിത്യത്തില്‍ പൂര്‍ണ്ണ തൃപ്തി. കുഞ്ഞാലി മാസ്റ്റര്‍, കെ ടി സി നജീബ്, പി കെ അബ്ദു റസാഖ്, കെ സി മുഹമ്മദലി, ഹാരിസ്, ഹസനുല്‍ ബന്ന, എ പി നസീം, ഒ ശരീഫ് മാസ്റ്റര്‍ തുടങ്ങി നാട്ടിലെ സാമൂഹ്യ-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.

Photos: Shahir


Tags : Chennamangallur, Paulus Veltman

 
 
2012 Chennamangaloor on Web