Home |  History  |  who is who  |  News  |  Pravasi  |  Gallery  |  Kids Corner |  Institutions | Writers 

കുടമണി കെട്ടിയ ഗ്രാമം‍

നജീബ് ചേന്ദമംഗല്ലൂര്‍
ktnajeebcmr.blogspot.com
>> കേസ് വിസ്താരം
>> 
ഏലിയാമ്മാ റ്റീച്ചരും മക്കളും.....
>> മരണം വന്നു വിളിച്ചിട്ടും
>> സ്മരണാഞ്ജലി
>> 
കുടമണി കെട്ടിയ ഗ്രാമം‍
>> ഗ്രാമം എഴുതുകയാണ്
   രുവഴിഞ്ഞിപ്പുഴയിലൂടെ മരത്തിന്റെ ചങ്ങാടങ്ങള്‍ കല്ലായിപുഴയിലേക്ക് നീങ്ങുന്നു. ചിലപ്പോള്‍ നാളികേര ചങ്ങാടങ്ങള്‍. പുഴ നിറഞ്ഞുകൊണ്ട‍ങ്ങിനെ ഒഴുകുന്ന കാഴ്ച കൌതുകകരമായിരുന്നു. അതിനിടയിലൂടെ മുങ്ങിപ്പൊങ്ങാനും ഒളിച്ചു കളിക്കാനും ബാല്യത്തിന്റെ കൌമാരത്തിന്റെയും സമയം ചിലവഴിച്ചതെത്ര? പ്രധാന ഗതാഗത മാര്‍ഗം പുഴയായിരുന്ന ഒരു കാലം.പുഴ വഴി നീങ്ങി കൊണ്‍ിരിക്കുന്ന ജീവിതങ്ങള്‍. മഞ്ഞില്‍ കുളിച്ച പ്രഭാതങ്ങളില്‍ പെണ്ണുങ്ങള്‍ കുളിക്കാന്‍ പോകുന്നത് പാട വരമ്പിലൂടെയോ തോട്ട് വക്കിലൂടെയോ ആവും. ചുരുട്ടി കെട്ടിയ പായയില്‍ അലക്കാനുള്ള വസ്ത്രങ്ങള്‍. തിരിച്ചുവരുമ്പോള്‍ എരുന്തിന്റെ ഒരു പൊതിയും കൂടെയുണ്ടാവും. ഓരോ കടവിലും 'എരുന്ത്' തോണിയടുക്കും.
   വാഴക്കാട്ടേക്കും മാവൂരിലേക്കും പോകുന്ന കല്യാണ പാര്‍ട്ടികള്‍. കോഴിക്കോട് പട്ടണത്തില്‍ നിന്നും വരുന്ന 'വെപ്പ്തോണി'. ചിലപ്പോള്‍ അത് കുഞ്ഞാലികാക്കയുടെ പീടികയിലേക്കുള്ള അരിസാധനങ്ങളായിരിക്കും. അല്ലെങ്കില്‍ അത് ഏതെങ്കിലും വീട്ടിനുള്ള ഓടുകളും ഈര്‍ച്ച കഴിഞ്ഞ ഉരുപ്പടികളോ ആയിരിക്കും. എന്തായാലും ചുമട്ടുകാര്‍ക്ക് സന്തോഷം. ഓട് കടത്താന്‍ ചിലപ്പോള്‍ കുട്ടിതൊഴിലാളികളായിരിക്കും. ചേന്ദമംഗല്ലൂര്‍ മദ്രസത്തുല്‍ ഇസ്ലാമിയയുടെ കെട്ടിടത്തിനുള്ള ഓട് നാട്ടുകാര്‍ വരിവരിയായിനിന്ന് കടത്തിയത് ശ്രമദാനമായിരുന്നു.    തെയ്യത്തും കടവ് പുഴക്കക്കരെ തോണിപ്പണി എന്നുമുണ്ടാവും. പുഴക്കരകള്‍ എന്നും ആളും ബഹളവും. അതിനിടയില്‍ പുഴയില്‍ തിര പൊട്ടിക്കുന്നവര്‍. പൊട്ടാത്ത തിര മുങ്ങിയെടുക്കുമ്പോഴാണ് രണ്‍് പേരുടെ കൈ നഷ്ടമായത്.

   ചേന്ദമംഗല്ലൂര്‍ നെല്‍പാടങ്ങള്‍ എന്നും നാട്ടുകാര്‍ക്ക് സന്തോഷത്തിനു വക നല്‍കികൊണ്‍ിരുന്നു. കാളപ്പൂട്ട് മല്‍സരങ്ങള്‍, പിന്നെ വര്‍ഷകാലത്തിലെ ആദ്യ വെള്ളത്തില്‍ തോട്ടിലൂടെ വെള്ളം പുഴയില്‍നിന്നു തള്ളി വരുമ്പോള്‍ മീന്‍ ചാകര. കന്നുപൂട്ട് കണ്‍ത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുന്ന കുട്ടികള്‍. ചോറു ഊറ്റുന്ന കൊട്ടക്കയിലുമായി പൂട്ടുകണ്‍ത്തിലേക്ക് ഓടുമ്പോള്‍ ഉമ്മ വിളിച്ചു പറയുന്നുണ്‍ാവും 'പടച്ചോനെ, പുതിയ കൊട്ടക്കയിലുമായി അവന്‍ അതാ പോണ്'.
   കലക്കുവെള്ളത്തില്‍ തല പൊക്കി ശ്വാസം കിട്ടാന്‍ വെപ്രാളപ്പെടുന്ന പരല്‍. മീന്‍ പിടുത്തത്തില്‍ അഗ്രഗണ്യനാണ് കാനകുന്നത് അബ്ദുല്ല. 'തോടന്‍ മീന്‍' അബ്ദുല്ലക്ക് ഇഷ്ടമല്ല. (ഖത്തറിലും ഒഴിവു സമയങ്ങളില്‍ മീന്‍ പിടിക്കാന്‍ അബ്ദുല്ല സമയം കണ്‍െത്തിയിരുന്നു.) കോരുവലയില്‍ തോടനാണ് പെട്ടെതെങ്കില്‍ അടുത്തുള്ള ആളുടെ അരയില്‍ കെട്ടിയ കുറ്റിപ്പാളയില്‍ ഇട്ടുകൊടുക്കും. 'കുറ്റിപ്പാള' കവുങ്ങിന്‍ പാളകൊണ്ട‍ുണ്ടാക്കുന്നതാണ്. തലയില്‍ 'പാളതൊപ്പി'. കാളപ്പൂട്ടിന്റെ ആരവത്തില്‍ നാടുണരുന്നു. പിന്നെ ഞാറു നടല്‍. നാട്ടിപ്പാട്ടിന്റെ താളത്തില്‍ വിരലൊതുക്കത്തില്‍ അതിവേഗം ഞാറു നടുന്ന പെണ്ണുങ്ങള്‍ നാട്ടുവര്‍ത്തമാനം മുഴുവന്‍ കൈമാറിയിരിക്കും.
   ഇന്ന് ചേന്ദമംഗല്ലൂര്‍ നെല്‍പാടങ്ങള്‍ വാഴപ്പാടങ്ങള്‍ ആയി മാറി കഴിഞ്ഞു. കൊയ്ത്തു കഴിഞ്ഞ വയലുകളില്‍ ഒരോ തലമുറയും പന്തുകളിയുമായി വൈകുന്നേരങ്ങള്‍ സജീവമാക്കിയിരുന്ന കാലം. ആ നല്ല നാളുകളെ ഓര്‍മകളില്‍ നിന്നും പെറുക്കിയെടുക്കുമ്പോള്‍ എവിടെയോ ഒരു വല്ലാത്ത നൊമ്പരം.
   ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിന്റെ ജീവനാഡികളായിരുന്ന പഴയ കാല പൌരന്മാരില്‍ രസികന്മാരും നിഷ്കളങ്കരുമായ എത്ര പേര്‍ ഈ മണ്ണില്‍ ചേര്‍ന്നു കഴിഞ്ഞു. പലരെയും ഒരു കാലത്തും മറക്കാന്‍ ഈ നാട്ടുകാര്‍ക്ക് കഴിയില്ല. എവറസ്റ്റ് മമ്മദ്കുട്ടി ഒരു കുന്നിന് തന്നെ പേരു നല്‍കി -'എവറസ്റ്റ്കുന്ന്' ഒരുപാട് നാടന്‍ ചൊല്ലുകള്‍ ഇവിടെ വിട്ടേച്ചുകൊണ്ടാണ് അവര്‍ വിട വാങ്ങിയത്.
   'അബ്ദുല്ലാക്ക പട്ടിയെ പിടിച്ചപോലെ', 'ആരാപ്പു പൂള നട്ടത്പോലെ', 'ആലികാക്ക അരീക്കോട്ട് പോയപോലെ', ഇങ്ങനെ നമുക്കിടയില്‍ അബ്ദുല്ലാക്കയും ആരാപ്പുവും ആലിയാക്കയും മരണമില്ലാതെ ജീവിക്കുകയല്ലേ?
   മുമ്പൊരിക്കല്‍ മുക്കത്ത്നിന്നും ഒരാള്‍ എന്നോട് ചോദിക്കുകയാ 'കൊടാണി മുഹമ്മദ്കുട്ടി' നിങ്ങളുടെ നാട്ടുകാരനല്ലേ? എന്താ അയാളെ കൊടാണി കാക്ക എന്നു പറയുന്നത്?
പറയാം: ഇവിടെയും പലര്‍ക്കും ആ പഴയ കഥ അറിയില്ല. ഞാന്‍ ദൃക്സാക്ഷിയാണ്. പണ്ടു കാലത്ത് കുറുക്കന്മാരുടെ ശല്യം നാട്ടില്‍ വര്‍ധിച്ചുവന്നു. എല്ലാ വീടുകളില്‍നിന്നും കുറുക്കന്‍ കോഴിയെ പിടിക്കാന്‍ തുടങ്ങി.
   കുറുക്കന്മാര്‍ ഓരിയിടുന്ന രാത്രികള്‍. അന്ന് രാത്രിയില്‍ ഏതെങ്കിലും ഒരു വീട്ടില്‍നിന്ന് കോഴി കൊക്കിപാറുന്ന ശബ്ദം കേള്‍ക്കാം. കോഴിക്കൂട് അടക്കാന്‍ മറന്നു പോയിട്ടുണ്ടാവും.
കുറുക്കനെ കെണിവെച്ച് പിടിക്കാന്‍ മുന്നിട്ടിറങ്ങിയത് മാസ്റ്റര്‍ അബ്ദുല്ലാക്ക. 'മാസ്റ്ററുടെ' അബ്ദുല്ലയാണ് പിന്നെ മാസ്റ്റര്‍ അബ്ദുല്ലയായത്. നമ്മുടെ യു.പി സ്കൂളില്‍ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ വി. അബ്ദുറഹ്മാന്‍ മാസ്റ്ററുടെ മകന്‍. ആള്‍ അല്‍പം സാഹസികനായിരുന്നു. ഒരു കോഴിക്കോടിനു രണ്ട് അറയുണ്ടാക്കി കോഴികളെ മുഴുവന്‍ അകത്തെ അറയില്‍ അടച്ചു. പുറം വാതില്‍ തുറന്നു വെച്ചു. രാത്രി ഇരുട്ടി, കള്ളന്‍ കുറുക്കന്‍ വന്നു. വാതില്‍ 'ടപ്' താനെ അടഞ്ഞു. നേരം വെളുത്തപ്പോള്‍ നാടിളകി. 'കുറുക്കനെ കെണി വെച്ച് പിടിച്ച വാര്‍ത്ത പരന്നു. ഇനി ഇതിനെ എന്തു ചെയ്യുമെന്ന ആലോചനയില്‍ മുഹമ്മദ് കുട്ടിയെന്ന നമ്മുടെ കഥാപാത്രം ഒരു ഉപായം കണ്ടത്തി. കുറുക്കനെ മണികെട്ടി വിടാം. കൂട്ടില്‍ വെച്ച് തന്നെ സൂത്രത്തില്‍ കുറുക്കന്റെ കഴുത്തില്‍ മണി കുരുക്കി. ഏകദേശം പത്ത് മണിയായപ്പോള്‍ നാട്ടുകാരുടെ സാന്നിധ്യത്തില്‍ കുറുക്കനെ പുറത്തുവിട്ടു. മണികിലുക്കം കേട്ടു കുറുക്കന്‍ ഓടാന്‍ തുടങ്ങി. പിന്നാലെ മുഹമ്മദ് കുട്ടിയും നാടുനീളെ വയലും പറമ്പും താണ്ടി ഓടി. ഒന്നു രണ്ട‍ു ദിവസം പല ഭാഗത്തുംനിന്നും ഈ മണിയടി (കൊടാണി) ശബ്ദം കേട്ടു. പിന്നെ നിലച്ചു. അതിനുശഷം നാട്ടുകാര്‍ മുഹമ്മദ് കുട്ടിക്ക് ഒരു പേരും കൂടി ചേര്‍ത്തു കൊടുത്തു 'കൊടാണി മുഹമ്മദ്കുട്ടി'
   ഓരോ കഥകളും എങ്ങനെ ജനിക്കുന്നുവെന്നും നശിക്കാതെ നിലനില്‍ക്കുന്നുവെന്നും മനസ്സിലായില്ലേ? ഇവിടെ ഓരോ പേരിലും ഒരു കഥ കൂടി കൊള്ളുന്നു. അത് കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും പങ്കുവെപ്പിന്റെയും കൂടി കഥയാണ്. ഇല്ലായ്മകള്‍ക്കിടയിലും വല്ലായ്മകള്‍ക്കിടയിലും ചിരിക്കാന്‍ മറക്കാത്ത ഫലിത പ്രിയരായ ഒരു കൂട്ടം നാട്ടുകാരുടെ കഥ. വിഭജനത്തിന്റെയും ഭാഗവെപ്പിന്റെയും പുതുയുഗത്തില്‍, പുതു തലമുറക്ക് ഇത്തരം നാട്ടുകൂട്ടായ്മയുടെ കഥകള്‍ ചൊല്ലി കൊടുക്കണം - ഖലീല്‍ ജിബ്രാന്റെ വാക്കുകളില്‍ പറഞ്ഞാല്‍: പിന്നിട്ട പാതയെ കുറിച്ച് മുയലിനെക്കാള്‍ ആമക്കറിയാം-

പക്ഷിഗണങ്ങറുങ്ങി, മൌനത്തിന്റെ
പക്ഷം വിരിച്ച് നില്‍ക്കുന്ന പരിസരം
ഊണ് കഴിഞ്ഞാലൊരു പടുവാട്ടിന്റെ
പാല് കുടിക്കും പതിവുള്ള കര്‍ഷകന്‍
ഇന്ന് നേരത്തെ കിടന്നുവോ, ദൂരെയാ
കുന്നില്‍ നിന്നില്ല കുറുക്കന്റെ യോരിയും
സര്‍വവും ശബ്ദങ്ങള്‍ കൊണ്‍റിയുന്നൊരീ
ശന്‍ വരി നില്‍പൂ നീലക്കല്‍ പ്രതിമ പോല്‍
(ജയപ്രകാശ് അങ്കമാലി - കവി ഭാഷാ പോഷിണി)

 

  26 / 11 /2008
2008 cmr on web