|
മലര്‍വാടി ബാലസമ്മേളനം നാട്ടിനുല്‍സവമായി(15/11/2009)
ചേന്ദമംഗല്ലൂര്‍: മലര്‍വാടി ബാലസംഘം ചേന്ദമംഗല്ലൂര്‍ ഏരിയ ബാലസമ്മേളനം
നാട്ടിനുല്‍സവമായി. വര്‍ണശബളമായ ഘോഷയാത്രയോടെ രാവിലെ 10 മണിക്ക്
സമ്മേളനത്തിന് തുടക്കമായി. അറുനൂറോളം കുട്ടികള്‍ അണിനിരന്ന ഘോഷയാത്രയില്‍
വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളാല്‍ നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഘോഷയാത്രക്ക് റാജി റംസാന്‍, മിസ്ഫര്‍, സല്‍വാന്‍, ഹാഷിം, സ്വാലിഹ്
അലി, ശിഫ എന്നിവര്‍ നേതൃത്വംനല്‍കി.
സമ്മേളനം ബാലസംഘം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അബ്ബാസലി പത്തപ്പിരിയം
ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഗഫൂര്‍ കൊടിയത്തൂര്‍,
ബന്ന ചേന്ദമംഗല്ലൂര്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. റാജി
റംസാന്‍ അധ്യക്ഷത വഹിച്ചു. റഫീഖ് പോത്തുകല്ല് മാജിക് ഷോ അവതരിപ്പിച്ചു.
തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ഫര്‍ഹയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ശാമില്‍ സമീര്‍
സ്വാഗതവും സുലൈമാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി
ശുറാ അംഗം ഇ.എന്‍. അബ്ദുല്ല മൌലവിയുടെ ഉദ്ബോധനത്തോടെ സമ്മേളനം
സമാപിച്ചു.
News & Photos : Sameer KP
| |