|
ഇഫ്‌താര്‍ സംഗമങ്ങള്‍(6/9/2009)
ചേന്ദമംഗല്ലൂരില്‍ ഇത് ഇഫ്‌താര്‍ സംഗമങ്ങളുടെ കാലം. വിവിധ സംഘടനകളും
പൊതു വേദികളും ഇഫ്താര്‍ സംഘമങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ജമാഅത്തെ
ഇസ്‌ലാമിയുടെ നേതൃത്തത്തില്‍ ഇന്നലെ സംഘടിപ്പിച്ച ഇഫ്‌ത്താര്‍
സംഗമത്തില്‍ നാട്ടിലെ ഹിന്ദു-മുസ്ലിം സഹോദരീ-സഹോദരന്മാര്‍ സന്നിഹിതരായിരുന്നു.
കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ അഞ്ചൂറിലേറെ ആളുകളുടെ സാന്നിധ്യമായിരുന്നു
ഈ മഹാ സംഗമത്തിന്റെ ആകര്‍ഷണീയത. കെ ടി കരീമുസ്താദ്, വി കെ ഇസ്മായില്‍,
യു പി മുഹമ്മദലി, നബീഹ് ഒ തുടങിയവരുടെ നേതൃത്തത്തിലായിരുന്നു
ഇഫ്‌താര്‍ സംഘടിപ്പിച്ചത്.
വെസ്റ്റ് ചേന്ദമംഗല്ലൂരിലെ ജമാഅത്ത് സോളിഡാരിറ്റി എസ് ഐ ഒ പ്രവര്‍ത്തകര്‍
സംഘടിപ്പിച്ച നോമ്പ് തുറയിലും ആബാല വൃദ്ധം ജനങ്ങള്‍ പങ്കെടുത്തു.
വെസ്റ്റ് ചേന്ദമംഗല്ലൂരില്‍ പൗരാവലി സംഘടിപ്പിക്കുന്ന ഇഫ്ത്താര്‍
സംഗമം 13 ന് ആയിരിക്കും. എന്‍ പി മുജീബ്, റ്റി മുസ്തഫ, മുഹമ്മദ്
കുട്ടി, ഷമീല്‍, സി കെ ജമാല്‍ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
നോര്‍ത്ത്, ഈസ്റ്റ് ചേന്ദമംഗല്ലൂരിലും സമാനമായ നോമ്പ് തുറകള്‍
സംഘടിപ്പിച്ചിരുന്നു.
ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച സമൂഹ
നോമ്പ് തുറയില്‍ നിന്ന്
വെസ്റ്റ് സി എം ആര്‍ ഇഫ്താര്‍ മീറ്റ്.(6/9/2009)
വെസ്റ്റ് സി എം ആറില്‍ ജമാഅത്ത് –സോളിഡാരിറ്റി സംയുക്താഭിമുഖ്യത്തില്‍
സമൂഹ നോമ്പുതുറ നടത്തി. മസ്ജിദുല്‍ അന്സാറില്‍ നടന്ന ചടങ്ങില്‍
അകാലത്തില്‍ പൊലിഞ്ഞ ഹംദാന്റെ മൃതദേഹം സാഹസികമായി കണ്ടെടുത്ത
ധീര യുവാക്കളെ അനുമോദിച്ചു .പരിപാടിയില്‍ അബ്ദുല്ല ദാരിമി, സി
കെ ജമാല്‍ എന്നിവര്‍ സംസാരിച്ചു. മീറ്റില്‍ 130ഓളം പേര്‍ പങ്കെടുത്തു.
ഗഫൂര്‍ മാസ്റ്റര്‍, മൊയ്ദീന്‍, ഇ കെ ഹബീബ് തുടങ്ങിയവര്‍ നെതൃത്വം
നല്കി.
പൊറ്റശ്ശേരിയില്‍ നിന്ന്
പൊറ്റശേരിയില്‍ നടന്ന ഇഫ്താര്‍ മീറ്റില്‍ മത-രാഷ്ട്രീയ സാമൂഹിക
രംഗത്തെ പ്രമുഖരടക്കം 250ഓളം പേര്‍ പങ്കെടുത്തു. ആര്‍്‍ കെ
പൊറ്റശേരി, റഹീം കുറ്റ്യാടി, പഞ്ചായത്ത് മെമ്പര്‍ ബാലേട്ടന്‍,
മധു മാസ്റ്റര്‍ , പ്രമോദ് ഷമീര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഗഫൂര്‍ കെ, മുതലിബ് മുഹിയുദ്ധീന്‍, സുലൈമാന്‍ മാസ്റ്റര്‍, അസൈന്‍
കുട്ടി തുടങ്ങിയവര്‍ നെതൃത്തം നല്കി.
Report CK Jamal
Photos : T Shahir
|
|