ഉല്‍സവമായി ഈദ് ഗാഹ്‍(21/9/2009)
ചെറിയ പെരുന്നാള്‍ ആഘോഷം അക്ഷരാര്‍ഥത്തില്‍
നാടിന്റെ ഉല്‍സവമായിരുന്നു. ആബാല വൃദ്ധം ജനങ്ങള്‍ തടിച്ചു കൂടി
സന്തോഷം പങ്കിട്ടപ്പോള്‍ അതില്‍ ജാതി മത വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല.
മഹല്ല് ഈദ് ഗാഹിന് ജനാബ് ഒ അബ്ദുറഹിമാന്‍ ആയിരുന്നു നേതൃത്തം
നല്‍കിയത്. ശേഷം സഹോദര സമുദായങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള
സ്നേഹ സദസ്സും ഉണ്ടായിരുന്നു.
കൂടുതല്‍
ചിത്രങ്ങളും വാര്‍ത്തയും>>
കൂടുതല്‍
ചിത്രങ്ങളും വാര്‍ത്തയും >>
സ്നേഹസംഗമം ധന്യമായി(21/9/2009)
സഹൃദത്തിന്റെ പച്ചപരപ്പില്‍ സ്നേഹ സംഗമം ധന്യമായപ്പോള്‍
ഈ വര്‍ഷത്തെ ഈദ് ആഘോഷം അവിസ്മരണമായി. ജയശീലന്‍, അശോകന്‍, നാഗന്‍,
ഗോപാലന്‍, സുനില്‍ എന്നിവരോടൊപ്പം കെ.ടി. ഉണ്ണിമോയി ഹാജി, കുഞ്ഞാലി
മാസ്റ്റര്‍, ഹസനുല്‍ബന്ന, സാജിദ് പി.എം എന്നിവര്‍ പെരുന്നാളിന്റെ
ഗൃഹാതുര ഓര്‍മകള്‍ സദസ്സിന് പങ്കിട്ടപ്പോള്‍ സദസ്സിനത് അവിസ്മരണീയമായ
അനുഭവമായി. എം.പി. അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു.
സലഫി ഈദ് ഗാഹ്(21/9/2009)
സലഫി മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഈദ്
ഗാഹിന് സത്താര്‍ കൂളിമാട് നേതൃത്തം നല്‍കി. ഗുഡ് ഹോപ്പില്‍
വെച്ചായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.
|