ആഘോഷങ്ങള്‍ക്ക് അറുതിയായി;നാട്
ദുരിതത്തിലേക്ക് നീങ്ങുന്നു(18/7/2009)
വെള്ളപ്പൊക്കം
തിരിച്ചു വരുമ്പോള്‍ ഇന്നലെ വരെ ഉണ്ടായിരുന്ന ചിത്രം മാഞ്ഞ്,
നാട് ദുരിതത്തിലേക്ക് നീങ്ങുകയാണ്. മൂന്ന് ദിവസമായ ലഭ്യമല്ലാതിരിക്കുന്ന
വൈദ്ദ്യുതി, നാടിനെ അക്ഷരാര്‍ത്ഥത്തില്‍ നിഷ്ചലമാക്കിയിരിക്കുന്നു.
വെള്ളത്തിന്റെ തിരിച്കു വരവ് അതി ശക്തമാണ്. മുക്കം റോഡില്‍
വീണ്ടും വെള്ളം കയറി, മുട്ടിന് ഉയരത്തില്‍ എത്തി നില്‍ക്കുന്നു.
മുക്കത്ത് നിന്നുള്ള ബസ്സിന്റെ അവസാന ട്രിപ് ഇപ്പൊള്‍ (10:30)
പുറപ്പെട്ട് കഴിഞ്ഞു. ഗതാഗത സംവിധാനം കൂടി നിഷ്ചലമായാല്‍ നാട്
പൂര്‍ണ്ണമായും ഒറ്റപ്പെടും.
അങ്ങാടിയില്‍ അവശ്യ സാധനങ്ങളുടെ സ്റ്റോക്കും അവസാനിച്ചു കൊണ്ടിരിക്കുന്നു
എന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ട്.ഗതാഗത സംവിധാനങ്ങളൂടെ
അഭാവത്തില്‍ ജനങ്ങളൂടെ ദുരിത ദിനങ്ങളായിരിക്കും വരാനിരിക്കുന്നത്.
നിലവിലുള്ള വേഗതയില്‍ വെള്ളം കയറുന്നെങ്കില്‍ മണിക്കൂറുകള്‍ക്കകം
നാട്ടിലെ ഒട്ടനവധി വീടുകള്‍ വെള്ളത്തിനടിയില്‍ ആകുമെന്നാണ്
കരുതുന്നത്. ബോട്ട് കളിയുടെയും ജലക്രീഡകളുടെയും സമയത്തിന്
വിരാമമിട്ട് വീട് ഒഴിയലിന്റെയും കൂട്‌മാറലിന്റെയും സമയങ്ങളാണ്
ഇനി വരാനിരിക്കുന്നത്.
അങ്ങാടിയില്‍ നിന്ന് ലേഖകന്‍ തുടരുന്നു :
രണ്ട് ദിവസമായി തുടരുന്ന വെള്ളപ്പൊക്കം
കാരണം ഭൂരിപക്ഷം ആളുകളുടെയും മൊബെയില്‍ ചത്തു പോയിരുന്നു. വീടുകളിലെ
ഇന്‍വേര്‍ട്ടറുകളും പവര്‍ തീര്‍ന്നിരിക്കുന്നതിനാല്‍ മൊബൈല്‍
ചാര്‍ജ് ചെയ്യാന്‍ പലരും മുക്കത്തെ ആണ് ആശ്രയിക്കുന്നത്.
എന്നാല്‍ ഇന്ന് മുതല്‍ മുക്കത്തും വൈദ്യുതി ലഭ്യമല്ലാത്ത അവസ്ഥയാണ്
ഉള്ളത്.
ഏവര്‍ക്കും ആശ്വാസമായി, ഹിറ സലാംക്കയുടെ വകയായി താഴെ അങ്ങാടിയില്‍
ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചത് നാട്ടുകാര്‍ക്ക് ഒട്ടൊന്നുമല്ല
ആശ്വാസം പകര്‍ന്നിരിക്കുന്നത്. ആളുകള്‍ ക്യൂ നിന്ന് മൊബൈല്‍
ചാര്‍ജ് ചെയ്യുന്നത് വളരെ കൗതുകകരമാണ്. അങ്ങാടിയിലെ മൊബൈല്‍
ഷോപ്പിലുള്ള ഇന്‍വേര്‍ട്ടരില്‍ നിന്നും ചാര്‍ജ് ചെയ്യാനും ക്യൂ
തന്നെയാണ്.
www.cmronweb.com ലേഖകര്‍ക്ക് ഫോട്ടോസ് എത്തിക്കാനും വൈദ്യുതിയുടെ
ലഭ്യതക്കുറവ് തടസ്സമാണ്.
വെള്ളം ഇറങ്ങുന്നു (17/7/2009)
രണ്ട് ദിവസത്തെ ആഘോഷങ്ങള്‍ക്ക് വിരാമമിട്ട്
വെള്ളം ഇറങ്ങിത്തുടങ്ങി. വനതിനേക്കള്‍ വേഗത്തിലാണ് ഇറക്കം.
വീടൊഴിയാനായി കാത്തിരുന്നവര്‍ക്ക് ആശ്വാസം.അവസാന ദിവസം ശരിക്കും
ഒരു കൊട്ടിക്കലാശമായിരുന്നു. പലയിടങ്ങളിലും വാട്ടര്‍ തീം പാര്‍ക്കിനെ
അനുസ്മരിപ്പിക്കുന്ന ആഘോഷത്തിമര്‍പ്പായിരുന്നു. കൊടക്കാട്ട്
തെയ്യത്തുക്കടവുമായി വെള്ളം ഇടമുറിഞ്ഞത് കുട്ടികള്‍ക്കും യുവാക്കള്‍ക്കു
അവിസ്മരണീയ അര്‍മാദത്തിനുള്ള അവസരമാണൊരുക്കി കൊടുത്തത്.
പാലിയില്‍
മിനി പഞ്ചാബില്‍ നിന്ന്
കിഴക്കിന്റെ വെനീസ്
തേവര്‍മണ്ണ്‍
മുക്കം റോഡ് - ഇസ്‌ലാഹിയ ഹോസ്റ്റലിന്
മുന്‍വശം
തണ്ടാടിയില്‍ കുടുങ്ങിയ മീനുകള്‍
Photos: Mahir P
|