വെള്ളപൊക്ക ദിനങ്ങളിലെ ചില കാഴ്ചകള്‍(19/07/2009 )



കരയില്‍ നിന്നു ബോട്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത മാഹിര്‍ ...


വെള്ളപ്പൊക്ക ദിവസങ്ങളില്‍ ഇറച്ചിക്കടക്ക് മുന്നില്‍ വന്‍‌തിരക്ക്.


മൊബൈലായി ‍ മൊബൈല്‍ ചാര്‍ജര്‍


തേവര്‍മണ്ണീല്‍ നിന്നും...

Photos: Shaz, Swalih and Suhail




വെളളം ഇറങ്ങി; നാട്‌ സാധാരണ നിലയിലേക്ക്‌ (19/07/2009 - സമയം വൈകു.3.30)


  4 ദിവസം നീണ്ടു നിന്ന 'കൊങ്ങംബെളളം' ഒടുവില്‍ ഇറക്കമായി. പുല്‍പറമ്പിലെ പീടികമുറികളില്‍ കയറിയ വെളളം പൂര്‍ണ്ണമായും ഇറങ്ങി. പുല്‍പറമ്പിലെ പാടത്ത്‌ റോഡിനു സമാന്തരമായി വെളളം ഉണ്ട്‌. ഞായറാഴ്ച അവധിക്കാര്‍ക്ക്‌ ആഘോഷിക്കാന്‍ മാത്രം വെളളം ഇന്ന് പുല്‍പറമ്പില്‍ ഉണ്ട്‌. ഗതാഗതം ഇന്ന് പുനരാരംഭിച്ചു. കച്ചവടക്കാര്‍ 'നനച്ചുകുളിയിലാണ്‌'. ആഘോഷമായി മാറിയ വെളളപ്പൊക്കം ദിവസങ്ങള്‍ നീണ്ടുനിപ്പോള്‍ നാട്ടുകാര്‍ക്ക്‌ ദുരിതമായി മാറി. ഇന്നലെ കച്ചേരിയിലെയും മിനിപഞ്ചാബിലെയും റോഡില്‍ വെളളം കയറിയത്‌ നാട്ടുകാരെ തീര്‍ത്തും ഒറ്റപ്പെടുത്തി. ഹൈസ്കൂള്‍ വഴിയാണ്‌ പലരും സഞ്ചരിച്ചത്‌. ഉച്ചക്ക്‌ ശേഷമാണ്‌ വെളളം ഇറക്കമാരംഭിച്ചത്‌. കുത്തിയൊലിച്ച മഴ റോഡുകളെ തോടുകളാക്കി മാറ്റിയിരിക്കുന്നു. പാലിയില്‍ പരിസരത്തും, നോര്‍ത്ത്‌ ചേന്ദമംഗല്ലൂര്‍ (മിനി പഞ്ചാബ്‌) പളളിയുടെ മുമ്പിലും റോഡ്‌ പൊട്ടിപ്പൊളിഞ്ഞിട്ട്‌ നാളേറായി. തിമിര്‍ത്തുപെയ്ത്‌ മഴ റോഡിന്റെ തകര്‍ച്ച്‌ ആക്കം കൂട്ടി. നാട്ടുകാര്‍ അധികൃതരെ സമീപിച്ചതായി അറിയുന്നു. കരണ്ടില്ലാത്തത്‌ എല്ലാവരെയും വളരെയധികം പ്രയാസത്തിലാക്കി. ഇലെ യഅകൂബാക്കയുടെ നേതൃത്വത്തില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചത്‌ തെല്ലൊരു ആശ്വാസം നല്‍കി. മറ്റുപലരും മുക്കത്ത്‌ പരിചയക്കാരുടെ വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും മൊബെയില്‍, ടോര്‍ച്ച്‌, എമര്‍ജസി എന്നിവ ചാര്‍ജ്ജുചെയ്തു. ഇന്ന് 2 മണിയോടെ കരണ്ട്‌ വന്നത്‌ ഏവര്‍ക്കും ആശ്വാസം നല്‍കിയിട്ടുണ്ട്‌. പലരും ടാങ്കുകളില്‍ വെളളം നിറക്കല്‍ ജോലിയാണ്‌ ആദ്യം നിര്‍വഹിച്ചതെന്നതിനാല്‍ വോള്‍ടേജ്‌ കമ്മിയായിരുന്നു. ഇപ്പോള്‍ സ്ഥിതി ശാന്തം. ദൈവത്തിനു നന്ദി.

cmronweb ന്‌ വേണ്ടി കരയില്‍ നിന്നും ...





Photos & News : Mahir P




cmronweb ന്‌ റെക്കോര്‍ഡ്‌ വായനക്കാര്‍ (19/07/2009 - സമയം വൈകു.3.30)

''കോംഗ്ങ്ങംബെളളം' കയറിയതു മുതല്‍ വെളളത്തിനൊപ്പം കയറാനും ഇറങ്ങും cmronweb ന്റെ പ്രവര്‍ത്തകരും പിന്നാലെയുണ്ടായിരുന്നു. വാര്‍ത്തകര്‍ സമയാസമയം എത്തിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക്‌ ചാരിതാര്‍ത്ഥ്യമുണ്ട്‌. നിങ്ങളുടെ പ്രോത്സാഹനവും പ്രാര്‍ത്ഥനയുമാണ്‌ നമ്മുടെ സൈറ്റിന്റെ വിജയം. കരണ്ടില്ലാത്തത്‌ കാരണം updateന്‌ വൈഷമ്യം നേരിട്ടെങ്കിലും പരമാവധി വിവരങ്ങള്‍ പുതുക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌.കഴിഞ്ഞ രണ്ട്‌-മൂന്ന്‌ ദിവസങ്ങളിലായി സൈറ്റില്‍ അഭൂതപൂര്‍വ്വകമായ തിരക്കായിരുന്നു. ഒരുസമയത്ത്‌, അനുവദിക്കപ്പെട്ട ബാന്‍ഡ്‌ വിഡ്ത്ത്‌ മറികടന്ന്‌ പോകുമെന്ന്‌ വരെ ഞങ്ങള്‍ ഭയപ്പെട്ടിരുന്നു.അത്രയധികം തവണ ടെക്സ്റ്റും ചിത്രങ്ങളും ഡൗണ്‍ലോഡ്‌ ചെയ്യപ്പെട്ടതായിരുന്നു അതിന്‌ കാരണം. മൂന്ന്‌ ദിവസം കൊണ്ട്‌ 11,951(ഇന്നു ഉച്ചക്ക്‌ ശേഷം 3:30 വരെയുള്ള കണക്ക്‌) പ്രാവശ്യം ഈ സൈറ്റ്‌ ഓപ്പണ്‍ ചെയ്യപ്പെട്ടത്‌ തന്നെ ഞങ്ങള്‍ക്കുള്ള അംഗീകാരമായി കണക്കാക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി

 
Chennamangallur Educational year starting
2009 cmr on web Chennamangallur News chennamangaloor GMUP school