ഒതയമംഗലം
ജുമുഅത്ത് പള്ളി പുന:രുദ്ധാരണം(19/3/2009)
ഒതയമങ്ങലം
ജുമുഅത്ത് പള്ളി 25 വര്‍ഷത്തിന് ശേഷം വലിയ തോതിലുള്ള പുന:രുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്നു. ഒരു കാലത്ത് കേരളത്തിലെ
തന്നെ വലിയ പള്ളികളില്‍ ഒന്നായിരുന്ന ഇത് ഇപ്പോള്‍ വളരെ അത്യാവശ്യമായ
അറ്റകുറ്റ പണികള്‍ക്ക് വിധേയമാവുകയാണ്. പുതിയ കമ്മിറ്റി നിലവില്‍
വന്ന ശേഷം ഏടുത്ത ധീരമായ തീരുമാനത്തിന്റെ ഭാഗമായാണ് ഭീമമായ
ചിലവുള്ള ഈ ജോലിക്ക് ആരംഭം കുറിച്ചത്.
പള്ളിക്കമ്മിറ്റി സെക്രട്ടറിയുടെ അറിയിപ്പ് താഴെ :
ചേന്ദമംഗല്ലുരിലെ മുസ്‌ലിം ബഹുജനങ്ങളുടെ ആത്മീയ വികാരങ്ങള്‍ക്ക്
മൂര്‍തരൂപം നല്‍കുന്ന ഒതയമംഗലം ജുമുഅത്ത് പള്ളിക്ക് നൂറ്റാണ്ടുകളുടെ
പഴക്കമുണ്ട്.1984 ല്‍ ഇന്നീ കാണും വിധം പുതുക്കിപ്പണിയാന്‍
സഹായിച്ചത് ഉദാരമതിയായ ഒരു UAEസ്വദേശിയും ചെന്ദമംഗല്ലുര്‍ ഇസ്ലാഹിയ
അസ്സോസിയേഷനുമാണ്.എന്നാല്‍ പിന്നിട്ട 25 വര്‍ഷങ്ങള്‍ പള്ളിയുടെ
മെല്‍ക്കൂരക്ക് സാരമായ പരിക്കേല്‍പിച്ചിരിക്കുന്നു.മഴവെള്ളം
ചോര്‍ന്നൊലിച്ച് കോണ്‍ക്രീറ്റ് കമ്പികള്‍ തുരുമ്പെടുക്കുകയും
സീലിംഗ് അടര്‍ന്നു വീണുകൊണ്ടിരിക്കുകയും ചെയ്യുന്നു.ഈ ദുസ്‌ഥിതിയില്‍
നിന്ന് പള്ളിയെ പരിരക്ഷിക്കാന്‍ ഭദ്രമായ ഒരു മേല്‍പുര അനിവാര്യമായിരിക്കുന്നു.
2008 ഏപ്രിലില്‍
ഭരണച്ചുമതല ഏല്‍പിക്കപ്പെട്ട കമ്മറ്റി ഈ ആവശ്യാര്‍ഥം ഉദ്ദേശം
10 ലക്ഷം രൂപ ചിലവുവരുന്ന ഒരു ബൃഹത്‌പദ്ധതിക്ക് രൂപം കണ്ടിരിക്കുന്നു.കാലവര്‍ഷത്തിനു
മുമ്പേ തീര്‍ക്കേണ്ടതിനാല്‍ പണി ഇപ്പൊള്‍ തന്നെ തുടങ്ങിയിട്ടുണ്ട്.
നാട്ടുകാര്‍ ഉദാരമായി സഹായിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും
വാഗ്ദാനം ചെയ്യപ്പെട്ടതില്‍ പകുതിയൊളം സംഖ്യ ഇനിയും കിട്ടേണ്ടതുണ്ട്.
എന്നെന്നും നിലനില്‍ക്കുന്ന ഈ പുണ്യ കര്‍മ്മവുമായി സഹകരിക്കാനും,ചേന്ദമംഗല്ലുര്‍കാരുടെ
പ്രിയപ്പെട്ട പള്ളിയുടെ സംരക്ഷണത്തിന് സാധിക്കുന്ന സഹായങ്ങള്‍
നല്‍കുവാനും കമ്മറ്റി ആവശ്യപ്പെടുന്നു.
|