|
നമ്മുടെ
സ്കൂള്‍ നമ്മുടെ നാട്.(09/4/2009)
ജി.എം.യു.പി സ്കൂളിന്റെ വാര്‍ഷികാഘോഷം,
ജ്വാല 09 ന്റെ ഭാഗമായി, 'നമ്മുടെ സ്കൂള്‍, നമ്മുടെ നാട്' എന്ന
തലക്കെട്ടില്‍ സംഘടിപ്പിക്കപ്പെട്ട പൂര്‍വവിദ്യാര്‍ഥികളുടെ സൌഹൃദ
സംഗമം ചര്‍ച്ചയുടെ ആഴവും പരപ്പും കൊണ്‍ടാണ് ശ്രദ്ധേയമായത്. സ്കൂളിന്റെ
അടിസ്ഥാന സൌകര്യ വികസനവും പാഠ്യ പാഠ്യേതര മേഖലയിലെ ഉന്നമനവും
നാട്ടുകാരുടെ പങ്കാളിത്തത്തോടെ എങ്ങനെ ഫലപ്രദമാക്കാം എന്നതായിരുന്നു
ചര്‍ച്ചയുടെ കാതല്‍. ചേന്ദമംഗല്ലൂരിലെ അധ്യാപന മേഖലയിലെ മുന്‍പരിചയം
മുന്നില്‍വെച്ചുകൊണ്‍ട് ആമുഖ ഭാഷണം നടത്തിയ ഹെഡ്മാസ്റ്റര്‍ സുരേന്ദ്രന്‍
മാസ്റ്റര്‍, നാട്ടില്‍ ഉന്നത വിദ്യാഭ്യാസ, പ്രൊഫഷണല്‍ മേഖലകളിലുള്ളവരുടെ
സാന്നിധ്യം കുറഞ്ഞുപോകുന്നതിന്റെ കാരണങ്ങള്‍ പഠനവിധേയമാക്കണമെന്ന്
ആവശ്യപ്പെട്ടു. പുതിയ കാലഘട്ടത്തില്‍ സ്കൂള്‍ എന്നത് കേവല വിദ്യാഭ്യാസ
സ്ഥാപനമല്ലെന്നും അതിനെ ഒരു സാംസ്കാരിക കേന്ദ്രമാക്കി മാറ്റേണ്ടതുണ്ടെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത് പ്രസിഡന്റ് എ. കല്യാണിക്കുട്ടി ചര്‍ച്ച ഉദ്ഘാടനം
ചെയ്തു. തുടര്‍ന്ന് സംസാരിച്ച, ദയാപുരം സ്ഥാപനങ്ങളുടെ സാരഥി
സി.ടി. അബ്ദുറഹീം സാഹിബ്, നാട് ഒന്നായി പ്രവര്‍ത്തിക്കേണ്ടതിന്റെ
ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടിയത്.ഒ.അബ്ദുല്ല സാഹിബ്, പ്രായോഗികമായി
സ്വീകരിക്കാവുന്ന സമീപനങ്ങള്‍ വിശദീകരിച്ചു. ഗവണ്‍മെന്റ് സ്ഥാപനം
എന്ന അര്‍ഥത്തില്‍ സ്വന്തമായി രീതികള്‍ അവലംബിക്കുന്നതിന് യു.പി.സ്കൂളിന്
പരിമിതികളുണ്ടെന്നും എന്നാല്‍ പരിമിതികള്‍ക്കകത്തു നിന്ന് കൊണ്ട്
എന്തെല്ലാം ചെയ്യാനാവുമെന്നതാണ് ചര്‍ച്ചയില്‍ വരേണ്ടതെന്ന്
ഒ.അബ്ദുറഹ്മാന്‍ സാഹിബ് ആവശ്യപ്പെട്ടു.
ബി.പി.ഒ. സത്യനാരായണന്‍, മുന്‍ ഹെഡ്മാസ്റ്റര്‍ സമദ് മാസ്റ്റര്‍,
ടി. അബ്ദുല്ല മാസ്റ്റര്‍ എന്നിവരും സംസാരിച്ചു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മുംതാസ് ജമീല, അന്‍വര്‍ തേവര്‍മണ്ണില്‍,
പി.ടി. അബൂബക്കര്‍, ഖാലിദ് തേവര്‍മണ്ണില്‍, മെഹറുന്നീസ ടീച്ചര്‍,
മുഹമ്മദ് മുട്ടേത്ത്, മനോജ് മാസ്റ്റര്‍, സഈദ് റമദാന്‍, സി.ടി.
ലത്തീഫ് ഉസ്താദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പി.ടി.എ പ്രസിഡന്റ് ഹസനുല്‍ ബന്ന അധ്യക്ഷതവഹിച്ച പരിപാടിയില്‍
വൈ.പ്രസിഡന്റ് ഒ.ശരീഫുദ്ദീന്‍ നന്ദി പറഞ്ഞു. വിദ്യാര്‍ഥികളുടെയും
പൂര്‍വ വിദ്യാര്‍ഥികളുടെയും കലാപരിപാടിയായിരുന്നു രണ്‍ാം ദിവസം.
സൂര്യ ടി.വിയിലെ രസിക രാജ ഫെയിം വിനോദ് കോവൂരാണ് പരിപാടി ഉദ്ഘാടനം
ചെയ്തത്. പി.ടി.എ പ്രസിഡന്റ് ഹസനുല്‍ ബന്ന ചടങ്ങില്‍ അധ്യക്ഷത
വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ. സുരേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍
ടി.കെ. അബ്ദുറഹ്മാന്‍, ഒ. ശരീഫുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ഇമ്പമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.
റിപ്പോര്‍ട്ട്: സാബിക്
, സമീര്‍
ഫോട്ടോ: ജുമാന്‍ മാസ്റ്റര്
|
|