ചില
നാടന്‍ വിശേഷങ്ങള്‍ (2/5/2009)
പിക് അപ്
ലോറി മതിലിനിടിച്ചു.
പിക് അപ് ലോറി മതിലിനിടിച്ച് ലോറിയുടെ മുന്‍ഭാഗവും മതിലും
ഭാഗികമായി തകര്‍ന്നു.ഇന്നലെ അഞ്ചു മണിയോടെ കിഴക്കുമുറി 'വേളിച്ചം'
വായനശാലക്കു സമീപമായിരുന്നു സംഭവം. നാരങ്ങാളി മുജീബിന്റെതാണ്
ലോറി.തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്.ഒ.ശരീഫുദ്ദീന്‍ മാസ്റ്ററൂടെ
ചുറ്റുമതിലിലേക്ക് ഇടിചുകയറിയ വാഹനം വൈകുന്നേരത്തൊടെ ക്രയിന്‍
കൊണ്ടുവന്നാണ് നീക്കം ചെയ്‌തത്.
ഷട്ടര്‍
തുറന്നിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
ഇരുവഴിഞ്ഞി പുഴയിലെ കവണക്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്‌ജിന്റെ
ഷട്ടര്‍ തുറന്നിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു.ഇരുവഴിഞ്ഞി
പുഴയിലെ ജലനിരപ്പ് നിലനിര്‍ത്താനാവശ്യപ്പെട്ട് ഈയിടെ ഇരുവഴിഞ്ഞി
സംരക്ഷണ സമിതി പ്രസ്‌താവന ഇറക്കിയിരുന്നു.ഷട്ടര്‍ തുറന്നിടാനുള്ള
നീക്കത്തിനു പിന്നില്‍ മണല്‍ മാഫിയ ആനെന്നാണ് ഇവരുടെ ആരോപണം.
ഇരുവഴിഞ്ഞി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നു കിടക്കുന്നതിനാലാണ്
പരിസരത്തെ മിക്ക കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭിക്കുന്നത്.ഷട്ടര്‍
തുറന്നിടാനുള്ള ഏതുതരം നീക്കവും അതുകൊണ്ടു തന്നെ ശക്തമായ പ്രതിഷേധം
ക്ഷണിച്ചു വരുത്തും.
ആശ്വാസ മഴ.
കടുത്ത വേനലിനിടെ പെയ്‌ത ചെറിയ മഴകള്‍ നാടിന് വലിയ ആശ്വാസമായി.ഒരാഴ്ചയായി
ഉച്ചക്ക് ശേഷം ഇടിയോട് കൂടിയുള്ള സാമാന്യം ശക്തമായ മഴ ലഭിക്കുന്നുണ്ട്.
നിശാക്യാമ്പ്
എസ്.ഐ.ഒ ഈസ്റ്റ് ചേന്ദമംഗല്ലുര്‍ യുണിറ്റ് നിശാക്യാമ്പ്
സംഘടിപ്പിച്ചു.എടക്കണ്ടി പഴയ തറവാട്ടുവീട്ടില്‍ വച്ചായിരുന്നു
പരിപാടി.ക്യാമ്പില്‍ ഹനീഫ മാസ്റ്റര്‍(ചേന്ദമംഗല്ലൂര്‍ ഹയര്‍
സെക്കന്ററി സ്കൂള്‍)ക്ലാസ്സെടുത്തു.യുണിറ്റ് പ്രെസിഡന്റ് കഫീല്‍.എം
അധ്യക്ഷനായിരുന്നു.സെക്രട്ടറി സുഹൈര്‍.ഇ സ്വാഗതവും വൈസ് പ്രസിഡന്റ്
റാസി യു.പി നന്ദിയും പറഞ്ഞു.
മികവിന്
നാടിന്റെ ആദരം(25/4/2009)
വിവിധ വിജ്ഞാന മേഖലകളില്‍ അംഗീകാരം നേടിയവര്‍ക്ക്
നാട്ടുകാരുടെ ആദരവ്. പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഡെച്ച്
ഗവര്‍മെന്റിന്റെയും, ഏഷ്യ മീഡിയ ഫോറത്തിന്റെയും ഫെലോഷിപ്പുകള്‍
നേടിയ ഒ. ഉമറുല്‍ ഫാറൂഖ്, വിവിധ വിഷയങ്ങളില്‍ പി.എച്ച്.ഡി നേടിയ
ഡോ. ശഹീദ് റമദാന്‍, ഡോ. സി.കെ. അഹമ്മദ് (മുന്‍ സുന്നിയ്യ കോളജ്
പ്രിന്‍സിപ്പല്‍), ഡോ. കൂട്ടില്‍ മുഹമ്മദലി, ഡോ. ഒ. ഉമര്‍ തസ്നീം
എന്നിവര്‍ക്കാണ് ജമാഅത്തെ ഇസ്ലാമി ചേന്ദമംഗല്ലൂര്‍ ഏരിയ കമ്മിറ്റിയുടെ
നേതൃത്വത്തില്‍ വേദിയൊരുക്കിയത്.
ഗവ. യു.പി സ്കൂളില്‍ നടന്ന ചടങ്ങ് ഇസ്ലാഹിയ കോളജ്
പ്രിന്‍സിപ്പല്‍ കെ.പി. കമാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.ആര്‍
അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സുന്നിയ കോളജ് പ്രിന്‍സിപ്പല്‍
എ. അബ്ദുല്ല, വാര്‍ഡ് മെമ്പര്‍ ടി.കെ. അബ്ദുറഹിമാന്‍, ഗവ. യു.പി.
സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. സുരേന്ദ്രന്‍, ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്ററി
സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം.എ. അബ്ദുല്‍ ഹക്കീം, കെ.പി. വേലായുധന്‍
മാസ്റ്റര്‍, കെ. അബ്ദുസ്സമദ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. കൂട്ടില്‍ മുഹമ്മദലി, ഡോ. ഷഹീദ് റമദാന്‍, ഡോ. സി.കെ. അഹമ്മദ്,
ഒ. ഉമറുല്‍ ഫാറൂഖ് എന്നിവര്‍ അംഗീകാര പശ്ചാത്തലം സദസ്സുമായി
പങ്കുവെച്ചു. കെ.സി.ആര്‍ അബ്ദുറഹിമാന്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ഒ. അബ്ദുല്‍ അസീസ് സ്വാഗതവും സി. ഇസ്ഹാഖ് മാസ്റ്റര്‍ നന്ദിയും
പറഞ്ഞു.
ഒരു
ദാരുണ മരണം (21/4/2009)
ബസ്സില്‍ കയറുന്നതിനിടക്ക് താഴ്‌ന്നു കിടന്ന വൈദ്യുതി
ലൈനില്‍ അബദ്ധത്തില്‍ തട്ടി തോട്ടത്തില്‍ കൃഷ്ണന്‍(46) ആണ്
മരണപ്പെട്ടത്. പാലിയില്‍ ബസ് സ്റ്റോപ്പിന് മുന്‍വശത്ത് വെച്ചാണ്
ദാരുണമായ സംഭവം നടന്നത്. സൗപര്‍ണ്ണിക ബസില്‍ മുക്കത്തേക്ക്
പോകാന്‍ വേണ്ടിയായിരുന്നു കൃഷ്ണന്‍ പാലിയില്‍ സ്റ്റോപ്പില്‍
എത്തിയത്.
ചക്കാലങ്കുന്നത്ത് നിന്നും തോട്ടത്തിലേക്ക് വന്നു താമസിച്ച
കുശവ വിഭാഗക്കാരനാണ് കൃഷ്ണന്‍. മെഡിക്കല്‍ കോളേജില്‍ വെച്ചാണ്
മരണം സംഭവിച്ചത്. ഭാര്യ നാരായണി മക്കള്‍ ശാലിനി, അരുണ്‍. മൃതദേഹം
ഇപ്പോഴും മോര്‍ച്ചറിയില്‍ തന്നെയാണ്.
കുന്നമംഗലത്തു വെച്ച് നടന്ന വൈദ്യുതി അദാലത്തില്‍ താഴ്‌ന്നു
കിടക്കുന്ന വൈദ്യുതി ലൈനുകളെ കുറിച്ച് പഞ്ചായത്ത് അംഗം അബ്ദുറഹിമാന്‍
പരാതി നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഒന്നും ഉണ്ടാകാതിരുന്നതില്‍
നാട്ടുകാര്‍ രോഷാകുലരാണ്. നാട്ടില്‍ പലയിടങ്ങളിലും ഇപ്പോഴും
വൈദ്യുതി ലൈനുകള്‍ വളരെ താഴ്‌ന്നാണ് കിടകുന്നത്.
വെക്കേഷന്‍
പരിപാടികള്‍ (21/4/2009)
ദ്വിവാര റിഫ്രഷര്‍
കോഴ്സ്
അല്‍മദ്രസത്തുല്‍ ഇസ്ലാമിയയുടെ കീഴില്‍ എസ്.എസ്.എല്‍.സി, പ്ലസ്
ടു വിദ്യാര്‍ഥികള്‍ക്കായി ദ്വിവാര റിഫ്രഷര്‍ കോഴ്സ് ആരംഭിച്ചു.
ഇന്നലെ മുതല്‍ ആരംഭിച്ച കോഴ്സ് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്
പി.എം. സാലിഹ് ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍, ഹദീസ്, വ്യക്തിത്വ
വികാസം, മനഃശാസ്ത്രം, ഐ.ടി, ശാസ്ത്രം, വിനോദം, കൗണ്‍സിലിംഗ്
എന്നീ വിഷയങ്ങളില്‍ പ്രഗല്‍ഭരുടെ ക്ലാസുകളാണ് ഈ ഒഴിവുകാല പഠന
കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുവര്‍ക്ക്
0495 2297159 എ നമ്പറില്‍ ബന്ധപ്പെടാവുതാണെന്ന് അല്‍മദ്രസത്തുല്‍
ഇസ്ലാമിയ പ്രധാനധ്യാപകന്‍ അറിയിച്ചു. കോഴ്സ് രണ്ടാഴ്ച നീണ്ടു
നില്‍ക്കും.
വേനലവധിക്ക് നന്മയുടെ നേര്‍വഴി
എം.എസ്.എമ്മിന്റെ ആഭിമുഖ്യത്തിലുള്ള ഒഴിവുകാല പഠനക്യാമ്പ്
കഴിഞ്ഞ ദിവസം ഗുഡ് ഹോപ്പ് ഇംഗ്ലീഷ് സ്കൂള്‍ അങ്കണത്തില്‍
ഉദ്ഘാടനം ചെയ്യപ്പെട്ടു. 'വേനലവധിക്ക് നന്മയുടെ നേര്‍വഴി' എന്ന
തലക്കെട്ടിലുള്ള ഈ ക്യാമ്പ് ജ. അബൂബക്കര്‍ നന്മണ്ടയാണ് ഉദ്ഘാടനം
ചെയ്തത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകിട്ട് ജ. ഹുസൈന്‍ മടവൂരിന്റെ
പ്രഭാഷണവുമുണ്ടായിരുന്നു.
ടീന്‍സ് മീറ്റ്
എസ് ഐ ഒ മുക്കം മേഖല സംഘടിപ്പിച്ച ടീന്‍സ് മീറ്റ് വര്‍ദ്ദിച്ച
പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. ഈ വര്‍ഷം എസ് എസ് എല്‍
സി കഴിഞ്ഞവര്‍ക്ക് വേണ്ടി എസ് ഐ ഒ സംഘടിപ്പിച്ച ത്രിദിന കാമ്പ്
ആയിരുന്നു ടീന്‍സ് മീറ്റ്. ഡോ.ഷഹീദ് റമദാന്‍ ഉല്‍ഘാടനം ചെയ്ത
കാമ്പില്‍ ടി.ഷാക്കിര്‍(എങ്ങനെ പഠിക്കം), ഹാമിദലി വാഴക്കാട്(പരിസ്ഥിതി
പഠനം) ടി എം സാദിഖ്(നീ ആരാണ്), സ്വാലിഹ് മാധ്യമം (ജേര്‍ണലിസം)
എന്നിവര്‍ ക്ലാസ്സുകള്‍ ഏടുത്തു. ചേന്ദമംഗല്ലൂര്‍ ഹയര്‍ സെകണ്ടറി
സ്കൂളില്‍ വെച്ച് നടന്ന കാമ്പില്‍ മാഹിര്‍ പി ക്വിസ് പ്രോഗ്രാം
നടത്തി. ജുമാന്‍ മാസ്റ്റര്‍ സമാപന പ്രസംഗം നടത്തി.
റിപ്പോര്‍ട്ട്: മുഹ്‌സിന്‍.
മുട്ടേത്ത്
|