തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപന വിശേഷങ്ങള്‍ ‍(18/5/2009)


CmrOnWeb ന്റെ സര്‍വേ, കിറു കിറുത്ത്യം.!!!
പ്രവാസികളുടെ ജനാധിപത്യ അവകാശങ്ങളെ മുഖവിലക്കെടുക്കാത്ത സര്‍ക്കാറുകളുടെ ധാര്‍ഷ്ട്യത്തിനെതിരെ സാങ്കേതിവിദ്യയുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി www.cmrOnWeb.com നടത്തിയ ആലങ്കാരിക പോരാട്ടം പ്രവചനത്തിന്റെ കൃത്യത കൊണ്ട്‌ വിസ്മയമായി. മലബാറിലെ ആറു മണ്ഡലങ്ങളിലായി നടത്തിയ ഓണ്‍ലൈന്‍ പോളിങ്ങിലെ പ്രവചനാതീതമായി കരുതപ്പെട്ടിരുന്ന കണ്ണൂര്‍, വടകര തുടങ്ങിയ മണ്ഡലങ്ങളിലും, ആവേശകരമായ പോരാട്ടം നടന്ന പൊന്നാനി, വയനാട്‌ മണ്ഡലങ്ങളിലും CmrOnWeb ന്റെ പ്രവചനം കിറു കിറുത്യം. വയനാട്ടില്‍ ശാനവാസിന്റെ വോട്ടിംഗ്‌ ശതമാനം പോലു പ്രവചനത്തോടടുത്തായിരുന്നു. മലപ്പുറത്താണ്‌ പ്രവചനത്തിള്‍ പാളിച്ച പറ്റിയത്‌. ഒരിക്കല്‍ പോലും കൊണ്‍ഗ്രസ്‌ ജയിച്ചിട്ടില്ലാത്ത വടകരയില്‍ ഫലം അക്ഷരാര്‍ത്തത്തില്‍ cmrOnWebനോട്‌ ഒപ്പമായത്‌ നിരീക്ഷകരില്‍ വിസ്മയമുണര്‍ത്തിയിട്ടുണ്ട്‌.

ഓണ്‍ലൈന്‍ സര്‍വേ ഫലം കാണാന്‍ >>



ജനകീയ തരംഗം തല്‍സമയം
മനോരമ ന്യൂസിന്റെ തല്‍സമയ ഇലക്ഷന്‍ പരിപാടിയായ ജനകീയം-09 എല്‍ സീ ഡി പ്രൊജക്ടരുപയോഗിച്ച്‌ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അത്‌ ആവേശമായി.നിരവധി പേര്‍ ഈ ദൃശ്യാനുഭവം ചൂടോടെ അനുഭവിക്കാന്‍ രാവിലെ തന്നെ ആവേശത്തോടെ വേദിയില്‍ എത്തിയിരുന്നു.സീ എം ആര്‍ കേബ്‌ള്‍ നെറ്റ്‌വര്‍ക്കാണ്‌ ഈ തല്‍സമയ ദൃശ്യാനുഭവം ഒരുക്കിയത്‌.
കയ്യടിയും കൂക്കിവിളിയുമായി ആവേശത്തോടെയാണ്‌ വേദി ഒരോ ഫലപ്രഖ്യാപനത്തേയും എതിരേറ്റത്‌. ഒരു സെവന്‍സ്‌ ഫൂട്‌ബോള്‍ ടൂര്‍ണമന്റ്‌ കാണുന്ന പ്രതീതിയായിരുന്നു സദസ്സില്‍. മിക്ക യൂ ഡീ എഫ്‌ സ്ഥാനാര്‍ത്ഥികളും വിജയിച്ച്‌ കയറിയപ്പോള്‍ കയ്യടികള്‍ വ്യാപകമായി.അതേ സമയം എല്‍ ഡി എഫ്‌ പ്രതിനിധികള്‍ അഭിമുഖത്തിന്റെത്തുമ്പോഴേക്കും കൂക്കി വിളിയും സജീവമായി. എന്നാല്‍ എം ഐ ശാനവാസിന്റെ വിജയം ഉറപ്പിച്ച നിമിഷം തന്നെ സ്പോട്ടില്‍ പായസമെത്തിയത്‌ സദസ്സ്യരെ ആവേശഭരിതരാക്കി.പിന്നീട്‌ പടക്കങ്ങളുടെ പൂരമായിരുന്നു. വാര്‍ത്ത കേള്‍ക്കുന്നതിനിടയില്‍ കട്ടന്‍ ചായ നല്‍കി സദസ്സ്യരെ ഉണര്‍ത്തിയിരുത്താനും സംഘാടകര്‍ മറന്നില്ല.

വിജയാവേശം ഇളകിയപ്പോള്‍
യൂഡീഎഫിന്റെ ഇലക്ഷനിലെ വന്‍ നേട്ടം അറിഞ്ഞയുടനെ ആഹ്ലാദച്ചെപ്പ്‌ പൊട്ടി വിജയാവേശം ഇളകി മറിഞ്ഞു. പടക്കങ്ങളുടെ പൊടിപൂരമായിരുന്നു അങ്ങാടിയില്‍.തോരണങ്ങളും കൊടികളും അലങ്കരിച്ച വാഹന ജാഥയും അങ്ങാടിയിലൂടെ കടന്നു പോയി.
എല്ലാവരും ടീവിക്ക്‌ മുന്നില്‍; അങ്ങാടിയും
ഇലക്ഷന്‍ ഫലപ്രഖ്യാപനം അറിയാന്‍ ആകാംഷയോടെ നാട്ടുകാര്‍ സ്വീകരണ മുറിയില്‍ ഒതുങ്ങിയപ്പോള്‍ അങ്ങാടിയില്‍ ടീവികളും സജീവമായിരുന്നു. ബാര്‍ബര്‍ ഷാപ്പിലും രണ്ട്‌ ഹോട്ടലിലും ഫെയിം സ്റ്റുഡിയോയിലും ചാനലുകളിലെ 'ലൈവ്‌ കവറേജ്‌' പ്രദര്‍ശിപ്പിച്ചു. ഫെയിം സ്റ്റുഡിയോയില്‍ ടീവി ഓണ്‍ ചെയ്തിരിക്കുമ്പോള്‍ സമീപത്ത്‌ പടക്കം പൊട്ടിച്ചത്‌ ചില അസ്വാരസ്സ്യങ്ങള്‍ക്ക്‌ കാരണമായിരുന്നു.
ഇലക്ഷന്‍ ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍:
1.
ഓണ്‍ലൈന്‍ വോട്ടിംഗ്‌ റിസള്‍ട്ട്‌ പ്രസിദ്ദീകരിച്ചു
2.ഇലക്ഷന്‍ സമാധാനപരം; പോളിംഗ് 73.3 ശതമാനം

3.ചേന്ദമംഗല്ലൂരിലെ ഇലക്ഷന്‍ ചൂട്‌

4.ചേന്ദമംഗല്ലൂര്‍ നാളെ പോളിംഗ്‌ ബൂത്തിലേക്ക്‌
5.ഇലക്ഷന്‍ പ്രചാരണത്തിന്‌ ചൂടെറുന്നു

Report : Muhsin mutteth
Photos & Video : KT Hashim & Sabique





ഇലക്ഷന്‍ വിശേഷങ്ങള്‍(16/5/2009)


  പാര്‍ലമെന്റ്‌ ഇലക്ഷനില്‍ വയനാട്‌ മണ്ഡലത്തില്‍ ഉള്‍പെടുന്ന ചേന്ദമംഗല്ലൂരില്‍ ഇലക്ഷന്‍ റിസള്‍ട്ടും ആഘോഷമായി. സീ എം ആര്‍ കേബിള്‍സിന്റെ മേല്‍നോട്ടത്തില്‍ എല്‍ സി ഡി പ്രൊജക്ടറില്‍ ഫലം തല്‍സമയം അങ്ങാടിയില്‍ പ്രദര്‍ശിപ്പിച്ചത്‌ കൂടുതല്‍ ആളുകള്‍ക്ക്‌ ഒത്തു കൂടിയിരിക്കന്‍ അവസരമൊരുക്കി. ഇ എ സ്റ്റോര്‍സിന്റെ മുകളില്‍ പുതുതായി നിര്‍മിച്ച ഓഡിറ്റോറിയത്തില്‍ ആയിരുന്നു ഇതിനായി സൗകര്യമൊരുക്കിയിരുന്നത്‌.ഷാനവാസിന്റെ വിജയവും, ചീറ്റിപ്പോയ മുരളി ഫാക്ടറും എല്ലാം വാട്ട്‌ കാക്കയുടെ നേതൃത്തതിലുള്ള സദസ്സ്‌ നാന്നായി ആഘോഷിക്കുന്നത്‌ കാണാമായിരുന്നു.
കൂടുതല്‍ വിവരങ്ങളും വീഡിയോ ചിത്രങ്ങളും ഉടനെ www.cmronweb.com ഇല്‍ പ്രസിദ്ധീകരിക്കും.


Photos: KT Hashim & Sabique


 
 
2009 cmr on web Chennamangallur News chennamangaloor GMUP school