മദ്രസ ഉദ്ഘാടനം ചെയ്തു(6/6/2009)
ഈസ്റ്റ് ചേന്ദമംഗല്ലൂരില്‍ ഫിര്‍ദൌസ് കേന്ദ്രീകരിച്ചുകൊണ്‍ട്
ആരംഭിച്ച അല്‍മദ്രസത്തുല്‍ ഇസ്ലാമിയ്യ ടി.കെ. പോക്കുട്ടി ഉദ്ഘാടനം
ചെയ്തു. ചടങ്ങില്‍ ഇ.എന്‍. അബ്ദുല്ല മൌലവി അധ്യക്ഷതവഹിച്ചു.
കെ.ടി. ഉണ്ണിമോയി ഹാജി, കെ.ടി. ഹസന്‍ മാസ്റ്റര്‍, കെ.സി.ആര്‍.
അബ്ദുറഹ്മാന്‍, ഒ.ശരീഫുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഈ വര്‍ഷം ഒന്നാം ക്ളാസ് മാത്രമാണ് തുടങ്ങിയത്. പി. ഇസ്ഹാഖ് മാസ്റ്റര്‍
മദ്രസ കമ്മിറ്റി പ്രസിഡന്റും കെ.ടി. അബ്ദുല്ല സദ്റുമാണ്.
യുവജന ക്യാമ്പും ഗൈഡന്‍സ് ക്ളാസും(6/6/2009)
സി.എച്ച്. കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ യുവജനക്യാമ്പും
കരിയര്‍ ഗൈഡന്‍സ് ക്ളാസും കഴിഞ്ഞ ദിവസം യു.പി. സ്കൂളില്‍ സംഘടിപ്പിച്ചു.
സി.പി. ചെറിയമുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.
'കോഴ്സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍' എന്ന വിഷയത്തില്‍ പി.കെ.
ഫൈസല്‍, കെ.പി. സഅദ് എന്നിവര്‍ ക്ളാസെടുത്തു. ഒ. ശരീഫുദ്ദീന്‍
ആശംസ അര്‍പിച്ചു. അജ്മല്‍ ചാലക്കല്‍ അധ്യക്ഷനായിരുന്നു.
ഉച്ചക്ക്ശേഷം നടന്ന പരിപാടിയില്‍ 'മാനവിക വിഷയങ്ങളുടെ സാധ്യത'
എന്ന വിഷയത്തില്‍ എ.എം. ഷിനാസ് ക്ളാസെടുത്തു. കെ.ടി. നജീവ് ആശംസകളര്‍പ്പിച്ച്
സംസാരിച്ചു. ചടങ്ങില്‍ മുജീബ് താന്നിക്കണ്‍ടി അധ്യക്ഷനായിരുന്നു.
മസ്ജിദുല്‍ അന്‍സാര്‍ പരിപാലന
കമ്മിറ്റി(6/6/2009)
വെസ്റ്റ് ചേന്ദമംഗല്ലൂര്‍ മസ്ജിദുല്‍ അന്‍സാര്‍ പരിപാലന
കമ്മിറ്റി ഭാരവാഹികളായി ടി.കെ. പോക്കുട്ടി (പ്രസിഡന്റ്), ടി.
അബ്ദുല്ല മാസ്റ്റര്‍ (വൈ.പ്രസിഡന്റ്), എന്‍. അബ്ദുറഹ്മാന്‍ (സെക്രട്ടറി),
സി.കെ. ജമാല്‍ (ജോ. സെക്രട്ടറി), കെ.ടി. ഉണ്ണിമോയി (ട്രഷറര്‍)
എന്നിവരെ തെരഞ്ഞെടുത്തു.
സി.ടി. അബ്ദുല്ലത്തീഫ്, അക്കരയിടത്തില്‍ മുഹമ്മദ് കുട്ടി, അമ്പലത്തിങ്ങല്‍
കുഞ്ഞാമു, ടി. മുഹമ്മദ്, മുത്തലിബ് മുഹ്യിദ്ദീന്‍, ആയിപ്പറ്റ
അബ്ദുറഹ്മാന്‍ എന്നിവര്‍ കമ്മിറ്റിയംഗങ്ങളാണ്.ജനറല്‍ ബോഡി യോഗത്തില്‍
ഇസ്ലാഹിയാ അസോസിയേഷന്‍ പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത
വഹിച്ചു. എന്‍. അബ്ദുറഹ്മാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും
അവതരിപ്പിച്ചു.
എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്
നേടിയവര്‍(1/6/2009)
വിമന്‍സ് വെല്‍ഫെയര്‍ വിംഗ്
രൂപവത്കരിച്ചു(28/5/2009)
വനിതാ ക്ഷേമം ലക്ഷ്യമിട്ട് വനിതകളുടെ കൂട്ടായ്മ വിമന്‍സ്
വെല്‍ഫെയര്‍ വിംഗ് (www) രൂപവത്കരിച്ചു. അഡ്വ. ഷിജി എ. റഹ്മാന്‍
(ജില്ലാ ശിശുക്ഷേമ സമിതി) ഉദ്ഘാടനം ചെയ്തു. ചേന്ദമംഗല്ലൂര്‍
ജി.എല്‍.പി സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനാ പ്രസിഡന്റ്
മുംതസ് ജമീല അധ്യക്ഷത വഹിച്ചു. ജാന്‍സി (അന്വേഷി) ക്ളാസെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് മണാശ്ശേരി ഗവ. ഹോമിയോ ഡിസ്പെന്‍സറിയുടെ
ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. സെക്രട്ടറി
മിഹ്റുന്നിസാ അന്‍വര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജമീല നന്ദിയും
പറഞ്ഞു. സൌജന്യ പുസ്തകവിതരണം ടി.കെ. ജുമാന്‍ നിര്‍വഹിച്ചു.
വിജയാഹ്ലാദത്തില്‍
അരി വിതരണം (24/5/2009)
യു.പി.എ ഗവമെന്റിന്റെ അധികാരാരോഹണ ആവേശത്തില്‍ കോണ്‍ഗ്രസ്
ഘടകം അരി വിതരണം നടത്തി. ചേണ്ടാംകുന്നത്ത്, പുല്‍പറമ്പ്, ഈസ്റ്റ്
ചേണ്ടമംഗല്ലൂര്‍, ആറ്റുപുറം ഭാഗങ്ങളിലാണ് അരിവിതരണം നടത്തിയത്.
ഓരോ കുടുംബങ്ങള്‍ക്കും 12 രൂപക്ക് 10 കിലോ അരിവീതമാണ് വിതരണം
ചെയ്തത്
സകാത്ത്, മസ്‌ലഹത്ത് കമ്മിറ്റികള്‍
കാലഘട്ടത്തിന് അനിവാര്യം : ഒ.പി. അബ്ദുസ്സലാം മൗലവി(19/5/2009)
ചേന്ദമംഗല്ലൂര്‍: സകാത്ത്, മസ്‌ലഹത്ത് കമ്മിറ്റികള്‍
കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഒതയമംഗലം മസ്ജിദ് ഖാദി ഒ.പി.
അബ്ദുസ്സലാം മൌലവി അഭിപ്രായപ്പെട്ടു. പള്ളിയുടെ ജനറല്‍ ബോഡിയോഗത്തിനോടനുബന്ധിച്ച്
രൂപവത്കരിച്ച സകാത്ത് കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. ജീവിതത്തില്‍ അടര്‍ത്തി മാറ്റാനാവാത്ത ഒന്നാണ് സകാത്ത്.
മുസ്ലിംകള്‍ സകാത്തിനെപ്പറ്റിയുള്ള വ്യക്തമായ ധാരണയില്ലാത്തത്
മുഖ്യ പ്രശ്നമാണ്. ഇസ്ലാമിന്റെ പള്ളി നമസ്കാരത്തിന് മാത്രമല്ല
സാമ്പത്തിക ജീവിതത്തിലെ ഗൌരവമായ കാര്യങ്ങളും പരിഗണന നല്‍കണം.
മക്കയിലെ അനിസ്ലാമിക കാലഘട്ടത്തിലെയും ഇസ്ലാമിക ഭരണത്തിന്റെ
പ്രാഥമികഘട്ടങ്ങളിലെ സകാത്തിന്റെ സാഹചര്യ സംഭവങ്ങളെ അദ്ദേഹം
ചൂണ്‍ിക്കാട്ടി.
ധാര്‍മികമായ കാഴ്ചപ്പാടിലൂടെ നാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍
മസ്ലഹത്ത് കമ്മിറ്റിയുടെ പങ്ക് മഹത്തരമാണ്. ഇതിനായി സ്വത്ത്
നാശം, ജീവനാശം, സമയനഷ്ടം തുടങ്ങി കുടുംബത്തിലെയും വ്യക്തികളിലെയും
നാട്ടിലെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നട്ടെല്ലുള്ള കമ്മറ്റിയായി
പ്രവര്‍ത്തിക്കാന്‍ മസ്‌ലഹത്തിന് കഴിയണം. ഈമാനിന്റെ അഭിവാജ്യമായ
ഘടകമാണ് മസ്‌ലഹത്ത്. ഇസ്ലാമികപക്ഷവും നീതിയുമാണ് മുഖ്യായുധം.
മറിച്ച് തീവ്രപക്ഷവും, പക്ഷപാതിത്വവും അരുത് -അദ്ദേഹം പറഞ്ഞു.
മഹല്ല് പ്രസിഡന്റ് കെ.ടി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി
ഒ. അബ്ദുല്‍ അസീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ടി. അബ്ദുല്‍
റഷീദ് സ്വാഗതവും കെ.സി. ഇര്‍ഫാന്‍ ഖിറാഅത്തും നടത്തി.
മഹല്ലില്‍ ഉടലെടുക്കുന്ന വിവിധ പ്രശ്നങ്ങളില്‍ ഇടപെട്ടു കൊണ്ട്
പരിഹാരം കാണുന്നതിനു വേണ്ടി ഒതയമംഗലം ജുമു്‌അത്ത് പള്ളിക്കമ്മിറ്റിക്ക്
കീഴില്‍ രൂപീകരിക്കപ്പെട്ട മസ്ലഹത്ത് കമ്മിറ്റി ഭാരവാഹികളും
അംഗങ്ങളും
കെ.ടി.അബ്ദുല്ല -- ചെയര്‍മാന്‍
കെ.മുഹമ്മദ് കുട്ടി -- സെക്രട്ടരി
കെ.ടി.താഹിര്‍ -- അസിസ്റ്റന്‍റ് സെക്രട്ടരി
ഒ.അബ്ദുല്‍ അസീസ്
സി.കെ.അബ്ദുല്‍ റഹ്മാന്
കെ.സി.ഹുസൈന്‍
വി.പി.അബ്ദുല്‍ ഹമീദ്
എ.എം.അബ്ദുല്‍ റഹ്മാന്‍
കൊടപ്പന സാലിഹ്
ടി.അബ്ദുല്ല മാസ്റ്റര്‍
ടി.ഉണ്ണിമോയി
കെ.ടി.അബ്ദുല്‍ കരീം
മാമ്പേക്കാടന്‍ മുഹമ്മദ് അലി
കെ.ടി ഉണ്ണിമോയി ഹാജി
സി.അബ്ദുല്‍ റഹ്മാന്‍
സി.ടി.മമ്മദ്
എന്.കെ.ദസ്തഗീര്‍
മഹല്ലിലെ സകാത്ത് സംഭരിച്ച് ശാസ്ത്രീയവും കാര്യക്ഷമവുമായ രീതിയില്‍
വിതരണം ചെയ്യുന്നതിന്നു വേണ്ടി ഒതയമംഗലം ജുമു്‌അത്ത് പള്ളിക്കമ്മിറ്റിക്ക്
കീഴില്‍ രൂപീകരിക്കപ്പെട്ട സകാത്ത് കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും
1. കെ.ടി.അബ്ദുല്ല -- ചെയര്‍മാന്‍
2. ഡോ.ശഹീദ് റമദാന്‍ -- സെക്രട്ടരി
3. യു.പി. ഇമ്പിച്ചി മോതി -- അസിസ്റ്റന്‍റ് സെക്രട്ടരി
4. കെ.സി.ഹുസൈന്‍
5. കെ.ടി.അബ്ദുല്‍ റഷീദ്
6. ഒ.അബ്ദുല്‍ അസീസ്
7. എ.എം.അബ്ദുറഹ്മാന്‍
8. ടി.അബ്ദുല്‍ റഹ്മാന്‍
9. കാനക്കുന്നത്ത് അബ്ദുല്ല
10. തട്ടാരതൊടി മുജീബ്
11. കെ.സി. ആര്‍ അബ്ദുല്‍ റഹ്മാന്
12. കെ.ടി.മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍
13. സി. ഇസ്ഹാഖ്
14. വി.ഇസ്മായില്‍
15. എ.പി.മുഹമ്മദ് നസീം
16. കെ.സി.മുഹമ്മദ് അലി
17. ടി.കെ.മുഹമ്മദ് ലൈസ്
Report : Unni chekku
chennamangallur
|