പനി പടരുന്നു‍(18/5/2009)


മഴക്കാലം തുടങ്ങിയപ്പോള്‍ പകര്‍ച്ചപ്പനി നാട്ടില്‍ വ്യാപകം. മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ ഒട്ടു മിക്ക വീടുകളിലും പനി ബാധിതരുണ്ട്‌ ഇപ്പോള്‍. അധികം ആളുകള്‍ക്കും സാധാരണ വൈറല്‍ പനികള്‍ ആണെങ്കിലും തക്കാളിപ്പനി പൊലുള്ള അസുഖ ബാധിതരും കുറവല്ല. കടുത്ത തലവേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ്‌ സാധരണയായി പനിയോടൊപ്പം കണ്ടു വരുന്ന അസുഖങ്ങള്‍. പലപ്പോഴും കുടുംബങ്ങളില്‍ ഒന്നിച്ചാണ്‌ പനി ബാധിക്കുന്നത്‌. പനി ഭേദമായതിന്‌ ശേഷവും സന്ധിവേദന തുടരുന്നതാണ്‌ രോഗബാധിതരെ പ്രയാസപ്പെടുത്തുന്ന ഘടകം.പലപ്പോഴും ഒരു മാസത്തിലധികം ഈ വേദന നീണ്ടു നില്‍ക്കാറുണ്ട്‌.




പാമ്പുകള്‍ പാമ്പുകള്‍ ‍(21/6/2009)


മഴക്കാലമായതോടെ നാട്ടില്‍ പലയിടത്തും പാമ്പുകള്‍ പുറത്തിറങ്ങി തുടങ്ങി. വട്ടക്കണ്ടത്തില്‍ മൂന്നു വീടുകളില്‍ നിന്നായി നാല്‌ ശങ്ഖു വരയന്‍ പാമ്പുകളെ പിടി കൂടിയിട്ടുണ്ട്‌. ഇന്നലെ രാത്രി പാലിയില്‍ റോഡിലും ഇതേ വിഭാഗത്തില്‍ പെട്ട പാമ്പിനെ കണ്ടെത്തിയിരുന്നു. കഠുത്ത വിഷമുള്ള ഇനത്തില്‍ പെട്ട പാമ്പാണ്‌ ശങ്ഖു വരയന്‍ എന്ന വെള്ളിക്കെട്ടന്‍. അധികം അനക്കം ഇല്ലാതെ ഇരുണ്ട സ്ഥലങ്ങളില്‍ ചുരുണ്ട്‌ കൂടിക്കിടക്കുന്നത്‌ മൂലം വീട്ടിനകത്ത്‌ കുട്ടികളെയാണ്‌ ഇവ അധികമായി കടിക്കുക. ചെറിയ ഇനം ആയതു കൊണ്ട്‌ ബാഗുകള്‍, പുസ്തകങ്ങള്‍ക്കിടയില്‍ ഒക്കെ ഇവയെ കണാനുള്ള സാധ്യത കൂടുതല്‍ ആണ്‌. ഇതിന്റെ ശാസ്ത്രീയ നാമം Banded Krait എന്നാണ്‌.




കാലവര്‍ഷ തുടക്കമായി;ഏറ്റീന്‍ കയറി ‍(18/5/2009)


ജൂണ്‍ ആരംഭിച്ചതോട്‌ കൂടി കാലവര്‍ഷവും ഉഗ്രമുഖം കാട്ടിക്കോണ്ട്‌ വരവായി. കഴിഞ്ഞ കുറേ ദിവസങ്ങളായി നാട്ടില്‍ കനത്ത മഴയായിരുന്നു.രണ്ട്‌ ദിവസം കൊണ്ട്‌ തന്നെ വെള്ളവും ഉയര്‍ന്നു.കച്ചേരി, ആറ്റുപുറം ഭാഗങ്ങളിലാണ്‌ ഏറ്റീന്‍ ആദ്യം എത്തിയത്‌.നട്ടുകാര്‍ രാത്രി തന്നെ വെളിച്ചവും കൈവലയും വെട്ടുകത്തിയുമായി ഏറ്റീന്‍ പിടിക്കാന്‍ ഇറങ്ങിയത്‌ കാണാമായിരുന്നു.ഒരു ദിവസം കഴിഞ്ഞ്‌ ദര്‍സിയിലാണ്‌ ഏറ്റീന്‍ വാളയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്‌.അഞ്ച്‌ കിലോയോളം തൂക്കമുള്ള വാളകള്‍ ലഭിച്ചിട്ടുണ്ട്‌.
രണ്ട്‌ ദിവസം മഴ പെയ്തപ്പോഴേക്കും വെള്ളമുയര്‍ന്നതും ഏറ്റീന്‍ കയറിയതു നാട്ടുകാരില്‍ അതിശയമുളവാക്കിയിരുന്നു.എന്നാല്‍ വൈകുന്നേരം ചാലിയാറിലെ ഷട്ടര്‍ ഉയര്‍ത്തിയപ്പോഴാണ്‌ അതിശീഘ്ര വെള്ളപ്പൊക്കത്തിന്റെ ഗുട്ടന്‍സ്‌ പിടിക്കിട്ടിയത്‌. വന്ന വെള്ളം അതി വേഗം ഇറങ്ങിപ്പോയി.

മഴക്കാലം തുടങ്ങുമ്പോള്‍ മീനുകള്‍ക്ക്‌ പ്രജനന കാലഘട്ടമാണ്‌.സാധാരണയായി വര്‍ഷക്കാലത്ത്‌ പുഴകളില്‍ അവ മുട്ടയിടാറില്ല.മുട്ട വിരിയാനും കുഞ്ഞുങ്ങള്‍ക്ക്‌ വളരാനും നല്ലത്‌ ഒഴുക്കില്ലാത്ത പാടങ്ങളും പറമ്പുകളും ആയതിനാലാണ്‌ അവ ഏറ്റീന്‍ എന്ന പേരില്‍ കയറി വരുന്നത്‌.അവയെ മുട്ടയിടുന്നതിന്‌ മുമ്പ്‌ തന്നെ പിടികൂടിയാല്‍ മല്‍സ്യ സമ്പത്തിന്റെ വ്യാപനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അധികപേരും ഓര്‍ക്കാറില്ല.

Report : Muhsin mutteth & Sameer KP
Photos : Zuhair E

 
 
2009 cmr on web Chennamangallur News chennamangaloor GMUP school