തെയ്യത്തുംകടവ് പാലം:സൈറ്റ് സന്ദര്‍ശനം നടത്തി.(30/7/2009)
കൊടിയത്തൂരിനെയും ചേന്ദമംഗല്ലൂരിനെയും ബന്ധിപ്പിക്കുന്ന തെയ്യത്തും
കടവ് പാലം ഏറെ നീണ്ട കാത്തിരിപ്പിനു ശേഷം യാഥാര്‍ത്ഥ്യത്തോടടുക്കുന്നു.പാലം
പ്രവര്‍ത്തിയുടേ കരാര്‍ ഏറ്റെടുത്ത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്
സൊസൈറ്റി പ്രസിഡന്റ് രമേശ്, ഡയറക്റ്റര്‍മാരായ കോയ, രജീന്ദര്‍,
സുരേന്ദ്രന്‍, പി.ഡ്ബ്ല്യു.ഡി എന്‍ജിനിയര്‍മാരായ മുഹമ്മദ്,
പ്രകാശന്‍ എന്നിവരടങ്ങുന്ന സംഘം ഇന്നലെ നിര്‍ദ്ദിഷ്ട പാലത്തിന്റെ
സൈറ്റ് സന്ദര്‍ശിച്ചു.പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത
ആഴ്‌ച്ച പ്രവര്‍ത്തി ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.സൈറ്റ്
സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് കടവില്‍ തടിച്ചുകൂടിയവര്‍ ഊഷ്‌മള
വരവേല്‍പ്പ് നല്‍കി.തിരുവനന്തപുരത്തുള്ള സ്ഥലം എം.എല്‍.എ ജോര്‍ജ്
എം. തോമസ് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തി
ഉദ്ഘാടനത്തിയ്യതി തീരുമാനിക്കുമെന്നും ഉദ്ഘാടനം ജനകീയ ഉത്സവമാക്കുമെന്നും
പാലം നിര്‍മാണ കമ്മറ്റീ ഭാരവാഹികളായ സി.ടി.സി അബ്ദുല്ല, കരീം
കൊടിയത്തൂര്‍ എന്നിവര്‍ അറിയിച്ചു.
രണ്ടു കരകള്‍ക്കും ഇനി സ്വപ്നങ്ങളാവാം, അബ്ദുറഹിമാന്‍ കാക്കക്ക്
വിരമിക്കലിന്റെ വേദനയും.
ഈസ്റ്റ് ചേന്ദമംഗല്ലൂരില്‍ ഖുതുബ
തുടങ്ങുന്നു(30/7/2009)
ഈസ്റ്റ് ചേന്ദമംഗല്ലൂര്‍ മസ്ജിദുല്‍ ഗാമിദിയില്‍ ഈ റമദാന്‍ മുതല്‍ ഖുതുബ തുടങ്ങുന്നു. നിലവില്‍ നോര്‍ത്ത്,പുലപറമ്പ്,വെസ്റ്റ്,
അങ്ങാടി എന്നിവിടങ്ങളിലായി ഇപ്പോള്‍ ആറ് പള്ളികള്‍ ഖുത്തുബയുണ്ട്.
സലഫി മസ്ജിദില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു ഖുതുബ ആരംഭിച്ചത്.
കോട്ച്ചല്‍ത്ത് ചേക്കു കാക്ക
മരണപ്പെട്ടു.(27/7/2009)
കോട്ച്ചല്‍ത്ത് ചേക്കു കാക്ക മരണപ്പെട്ടു.
മാസങ്ങളായി കിടപ്പിലായിരുന്നു. വീട്ടില്‍ വെച്ചായിരുന്നു മരണം.
ഭാര്യ: ആമിന. മക്കള്‍: സൈഫുധീന്‍, ഫിറോസ്, അസ്‌ലം, ജസീന, രജീന,
റോസിന, മുഹ്സിന, ഇയ്യാത്തുമ്മ, നിസ്സര്‍ ബീഗം.
അറിയിപ്പ് (21/7/2009)
ചേന്ദമംഗല്ലൂര്‍ -പൊറ്റശ്ശേരി റോഡിന്റെ നവീകരണം, ടാറിംഗ്
എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജൂലായ് 22 ന് ബുധനാഴ്ച
വെകുന്നേരം 5 മണിക്ക് ഗവ.യുപി.സ്കൂളില്‍ നാട്ടുകാരുടെ അടിയന്തിരയോഗം ചേരുന്നു.
എല്ലാവരും പങ്കെടുക്കണമെന്നും മുക്കം ഗ്രാമപഞ്ചായത്ത് സെക്രട്ടറി
അറിയിച്ചു.
വെള്ളപ്പൊക്കത്തിലെ ഒരു കണ്ണീര്‍
കാഴ്ച(17/7/2009)
വെള്ളപ്പൊക്കം കനത്തു വരുന്നതിനിടക്ക്, ഏവരേയും ദു:ഖിതരാക്കി
ഇഹലോകവാസം വെടിഞ്ഞ ഉമ്മര്‍ക്കാക്കയുടെ അന്ത്യയാത്രയും കണ്ണീര്‍
നനവുള്ളതായി. പ്രായത്തിന്റെ അവശതയില്‍ വീട്ടില്‍ ചടഞ്ഞിരിക്കുന്ന
സമകാലീകരില്‍ നിന്ന് വ്യത്യസ്ഥരായി നാടൊട്ടുക്കും ഓടിനടന്ന ഉമ്മര്‍ക്കാക്കയുടെ
മയ്യിത്ത് വെള്ളപ്പൊക്കത്തിന്റെ മൂര്‍ദ്ദന്യതയില്‍ തോണി വഴിയായിരുന്നു
പള്ളിയില്‍ എത്തിച്ചത്. സമീപ ചരിത്രത്തില്‍ ആദ്യമായാണ് ചേന്ദമംഗല്ലൂരില്‍
മയ്യിത്ത് തോണീ വഴി പള്ളിയില്‍ എത്തിക്കുന്നത്.
Photo: Yahya UP
സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം(24/6/2009)
എസ്.ഐ.ഒ, സോളിഡാരിറ്റി സംസ്ഥാന സാരഥികളായ
പി. മുജീബുറഹ്മാന്‍, എം. സാജിദ്, പി.എം. സ്വാലിഹ്, എസ്. ഇര്‍ഷാദ്
തുടങ്ങിയവര്‍ക്ക് എസ്.ഐ.ഒ- സോളിഡാരിറ്റി ചേന്ദമംഗല്ലൂര്‍ ഘടകങ്ങള്‍
സ്വീകരണം നല്‍കുന്നു.
ഈ മാസം 27ന് ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ഇസ്ലാഹിയാ ഓഡിറ്റോറിയത്തില്‍
നടക്കുന്ന പരിപാടിക്ക് കെ. സ്വാലിഹ് ജന.കണ്‍വീനറായി വിപുലമായ
സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. പരിപാടിയില്‍ കഴിഞ്ഞ അധ്യയന
വര്‍ഷത്തില്‍ വിവിധ പൊതുപരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക്
അവാര്‍ഡുകള്‍ നല്‍കുമെന്ന് കണ്‍വീനര്‍ അറിയിച്ചു..
സാംസ്കാരിക സംഗമവും ലൈബ്രറി
ഉദ്ഘാടനവും (24/6/2009)
വുമന്‍സ്
വെല്‍ഫയര്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ സാംസ്കാരിക സംഗമവും ലൈബ്രറി
ഉദ്ഘാടനവും നടത്തി. പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ സാഹിത്യലോകത്തിലെ
നാലു ഘട്ടങ്ങളെക്കുറിച്ച് നസീഹ, ശബീബ കെ.ടി, മെഹറുീസ ടീച്ചര്‍,
ശമീന ടീച്ചര്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. സെമിനാര്‍
ഉദ്ഘാടനം പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂര്‍ നിര്‍വ്വഹിച്ചു. വനിതകള്‍
സാമൂഹിക രംഗത്ത് താല്‍പര്യം കാണിക്കുന്നത് വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്,
കമലദാസ് മഹാത്മാഗാന്ധിയെപ്പൊലെ ഒരു മഹത്‌വ്യക്തിയായത് എഴുത്തില്‍
അവര്‍ കാണിച്ച സത്യസന്ധതയിലൂടെയാണ്. ഭൂരിപക്ഷം ജനങ്ങളും മറച്ചുവെക്കുന്ന
കാര്യങ്ങള്‍, വ്യക്തിപരമായി സംഭവിക്കുന്ന തെറ്റുകള്‍ തുടങ്ങിയവ
എന്റെ കഥയിലൂടെ മാധവിക്കുട്ടിയും എന്റെ സത്യന്വേഷണത്തിലൂടെ ഗാന്ധിയും
തുറന്നെഴുതിയതും പ്രൊഫ:ഹമീദ് ചൂണ്ടികാട്ടി. ആഗോള താപനത്തെയും
കാലാവസ്ഥ മാറ്റത്തെയും കുറിച്ച് ബോധാവാന്മാരേകേണ്ടതിനെ കുറിച്ചും
അദ്ദേഹം സംസാരിച്ചു.
ചേന്ദമംഗല്ലൂര്‍്‍ ഹയര്‍സെക്കണ്ടറിയിലെ മലയാളം
അധ്യാപകന്‍ പ്രമോദ് സമീര്‍ നാല് പ്രബന്ധങ്ങളെയും വിലയിരുത്തി
സംസാരിച്ചു. ചടങ്ങില്‍ വുമന്‍സ് വെല്‍ഫയര്‍ വിംഗിന്റെ പ്രസിഡണ്ട്
മുംതസ് ജമീല ആധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് സഫിയ ടീച്ചര്‍
സ്വാഗതവും നര്‍ഗീസ് യു.പി. നന്ദിയും പറഞ്ഞു. കമലാസുരയ്യയുടെ
യാ അല്ലാഹ് എന്ന കവിതാസമാഹരത്തിലെ ഒരു കവിത നബ ശിബിന്‍ ആലപിച്ചു.
For more photos visit gallery
Report : Rasiya
Photos : Shaz Abdullah
|