പാനി കടന്നലിനെ നശിപ്പിച്ചു(3/8/2009)
വട്ടക്കണ്ടത്തില്‍ ചാലക്കല്‍ ഷക്കീലയുടെ വീട്ടില്‍ കൂടുകെട്ടിയ
അത്യധികം അപകടകാരികളായ കടന്നലുകളെ നശിപ്പിച്ചു. സാധാരണ കടന്നലുകളേക്കള്‍
അപകടകാരികളായ ഈ വിഭാഗം, സാധാരണയായി കുടുക്കകളുടെ രൂപത്തില്‍
ഭംഗിയുള്ള കൂടുകളാണ് നിര്‍മ്മിക്കാറുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയായി
ഷക്കീലയുടെ വീടിന്റെ കഴുക്കോലില്‍ കൂടു നിര്‍മ്മിച്ച് വരികയായിരുന്നു
ഇവ. ഇന്നലെ തേക്കുമ്പാലി മുഹമ്മദിന്റെ നേതൃത്തത്തിലാണ് കടന്നലുകളെ
തീകൊളുത്തി നശിപ്പിച്ചത്.
സകാത്ത് കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി(3/8/2009)
ഓതയമങ്ങലം മഹല്ല് ജുമുഅത്ത് പള്ളി കമ്മിറ്റി രൂപീകരിച്ച സക്കാത്ത്
കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ ഭരണ സമിതിയുടെ സുപ്രധാനമായ
തീരുമാനങ്ങാളിലൊന്നായി വിഷേശിപ്പിക്കപ്പെടുന്ന ഈ പ്രവര്‍ത്തനത്തിന്റെ
ഭാഗമായി സക്കാത്തിനെകുറിച്ക ബോധവല്‍കരണം ഉദ്ദേശിച്ച് സംഘടിപ്പിച്ച
പഠന ക്ലാസില്‍ പ്രമുഖ പണ്ഡിതനും സക്കാത്ത് തത്വവും പ്രയോഗവും
എന്ന ഗ്രന്ധത്തിന്റെ കര്‍ത്താവുമായ ജ:അബ്ദുല്ലാ ഹസന്‍ പങ്കെടുത്തു.പള്ളിയില്‍
വെച്ച് നടന്ന പൊതു ക്ലാസില്‍ നൂറിലധികം പേര്‍ പങ്കെടുത്തു.
ഡോ: ഷഹീദ് റമദാന്‍ സ്വാഗതവും, ഒ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
പ്രദേശവാസികളുടെ സക്കാത്തുകള്‍ സ്വീകരിക്കാനായി, കമ്മിറ്റി കെ
ടി അബ്ദു റഷീദ്, കാനക്കുന്നത്ത് അബ്ദുള്ള, കെ ടി അബ്ദുറഹിമാന്‍
എന്നിവരെ നിയമിച്ചിട്ടുണ്ട്.
Click
here to download the palmlet(സക്കാത്തിനെ കുറിച്ച ലഘുലേഖ വായിക്കാന്‍
ഇവിടെ ഞക്കുക)
|