ഹംദാനെ ഇനിയും കണ്ടെത്തിയില്ല(24/8/2009)

അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കാണാതായ ഹംദാനെ കുറിച്ച് ഇത് വരെ വിവരങ്ങള്‍ ഒന്നും ഇല്ല. കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചക്ക് ശേഷം കുളിക്കാനായി കൂട്ടുകാരന്‍ അനീസിന്റെ കൂടെ ബൈക്കില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ എത്തിയതായിരുന്നു ഹംദാന്‍. മഴക്കാലങ്ങളില്‍ അരിപ്പാറയില്‍ ഏതു നിമിഷവും കടന്നു വരുന്ന മലവെള്ളത്തില്‍ അറിയാതെ പെട്ടുപൊയതാണെന്നാണ്‌ പ്രാഥമിക വിവരം. ദ്രുതകര്‍മ്മ സേനയും, അഗ്നി ശമന വിഭാഗവും സമ്യുക്തമായി അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായിട്ടില്ല. നാട്ടില്‍ നിന്നും ഒട്ടനവധി ആളുകള്‍ അരിപ്പാറയില്‍ ദിവസവും എത്തി തിരച്ചിലില്‍ സഹായിക്കുന്നുണ്ട്. അങ്ങാടിക്ക് പുറമെ, പൊറ്റശേരിയില്‍ നിന്നും പുല്‍പറംബില്‍ നിന്നും ഇന്നലേയും മൃത്ദേഹം തിരയാനായി ആളുകള്‍ പോയിരുന്നു. ഇപ്പോഴും തുടരുന്ന മഴയും, ഉയര്‍ന്ന ജല വിതാനവും അന്വേഷണത്തിന്‌ തടസ്സമാകുന്നുണ്ട്. റമദാന്‍ ആരംഭിച്ച ദിനം തന്നെ നാടിനെ നടുക്കിയ ദുരന്തത്തിന്റെ മനോവ്യഥയിലാണ്‌ നാടും നാട്ടുകാരും.





വെളളച്ചാട്ടത്തില്‍ ഹംദാനെ കാണാതായി(22/8/2009)

അരിപ്പാറ വെളളച്ചാട്ടത്തില്‍ ചേന്ദമംഗല്ലൂര്‍ സ്വദേശി ഹംദാനെ(18) കാണാതായി. പരേതനായ മോയിനാക്കയുടെ മകന്‍ ഹമീദിന്റെ(പ്രവാസി ഓട്ടോ) മകനാണ് ഹംദാന്‍. ഇന്ന് ഉച്ചക്ക് ശേഷം കൂട്ടുകാരന്‍ അനീസിന്റെ കൂടെ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ പോയതായിരുന്നു ഹംദാന്‍.ഗ്രീന്‍ വാലി എസ് എസ് എം കോളേജില്‍ ബി കോം ഒന്നാം വിദ്യാര്‍ത്ഥിയാണ്‌. കുളിക്കാനിറങ്ങിയ ഉടന്‍ കനത്ത മലവെള്ളം വന്ന് ഹംദാന്‍ ഒഴുക്കില്‍ പെട്ടു പോവുകയായിരുന്നു എന്നാണ്‌ കൂട്ടുകാരനായ അനീസ് പറയുന്നത്. ഓടിക്കൂടിയ നാട്ടുകാര്‍ക്കും കനത്ത ഒഴുക്ക് കാരണം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റിയിരുന്നില്ല. ഫയര്‍ ഫോര്‍സ് രാത്രി എട്ടു മണി വരെ നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും, മൃതദേഹം കണ്ടെടുക്കാനായിട്ടില്ല. രാത്രിയിലും തുടരുന്ന മഴ അന്വേഷണത്തിന്‌ പ്രധാന തടസ്സമായിരുന്നു.
ഉമ്മ കദീജയേയും പിതാവ് ഹമീദിനേയും ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിട്ടൂണ്ട്.






നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്(14/8/2009)

നോര്‍ത്ത് ചേന്ദമംഗല്ലൂര്‍ മുക്കം റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കാന്‍ യാത്രക്കാരുടെയും നാട്ടുകാരുടെയും ഒപ്പുശേഖരണം ആഗസറ്റ് 14 വെളളിയാഴ്ച സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് ചേന്ദമംഗല്ലൂരില്‍ വെച്ച് നടന്നു. തകര്‍ന്ന റോഡില്‍ വെച്ചായിരുന്നു ഒപ്പു ശേഖരണം. . പാത പാതളമായപ്പോഴാണ് നാട്ടുകാരും സോളിഡാരിറ്റിയും ഇടപെട്ടത്. വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായ ഈ റോഡ്, സാങ്കേതികതയുടെയും ചുവപ്പുനാടയുടെയും കുരിക്കില്‍ രണ്ടു വര്‍ഷമായി കുടുങ്ങിക്കിടക്കുന്നു. സോളിഡാരിറ്റി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.കെ.ജുമാന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ യൂനിറ്റ് പ്രസിഡണ്ട് കെ. സാലിഹ് അധ്യക്ഷത വഹിച്ചു.








തെയ്യത്തും കടവ് പാലം പണി പുരോഗമിക്കുന്നു(18/8/2009)

 

കൊടിയത്തൂര്‍-മുക്കം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തെയ്യത്തും കടവ് പാലം പണി പുരോഗമിക്കുന്നു. ഇരു കരകളിലേയും ജനങ്ങള്‍ ആവേശ പൂര്‍‌വ്വം കാത്തിരിക്കുന്ന പാലത്തിന്റെ പണികള്‍ക്ക് കരാര്‍ എടുത്തിരിക്കുന്നത് ഊരാളുങ്കല്‍ സഹകരണ സൊസൈറ്റി ആണ്‌. പാലത്തിന്റെ അപ്പ്രോച്ച് റോഡിന്നാവശ്യമായ സ്ഥലമെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം അപ്പ്രോച്ച് റോഡിന്റെ ഭാഗങ്ങള്‍ നിരപ്പാക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. തെയ്യത്തും കടവത്ത് ഖാദിയാര്‍, അത്തോളി മാസ്റ്റ്ര് എന്നിവരുടെ കുടും‌ബം വക പറമ്പുകളിലാണ്‌ ഇപ്പോള്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.








വാര്‍ത്ത് & ചിത്രങ്ങള്‍ : ഷക്കീബ് വി കെ<

 
 
2009 cmr on web Chennamangallur News chennamangaloor GMUP school