ഹംദാന്റെ മയ്യിത്ത് മറമാടി(27/8/2009)
അരിപ്പാറ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍ പെട്ട്
മരണപ്പെട്ട പൂളക്കല്‍ ഹമീദിന്റെ മകന്‍ ഹംദാന്റെ മൃതദേഹം അഞ്ചാം
ദിവസമായ ഇന്ന് കണ്ടെടുത്തു. ചേന്ദമംഗല്ലൂരിന്റെ വിവിധ ഭാഗങ്ങളില്‍
നിന്നും നിരവധി ആളുകള്‍ ദിവസവും അരിപ്പാറയില്‍ അന്വേഷണാവശ്യാര്‍ഥം
പോവാറുണ്ടായിരുന്നു. പുല്പപറമ്പിലെ മണല്‍ തൊഴിലാളികളുടെ നേതൃത്തത്തിലുള്ള
തിരച്ചിലിനൊടുവിലാണ് മയ്യിത്ത് കണ്ടെടുക്കാനായത്. മരണപ്പെട്ട
മകനെ ഒരു നോക്ക് കാണാനാകാതെ കഴിഞ്ഞ അഞ്ചു ദിവസമായി ദു:ഖം കടിച്ചമര്‍ത്തി
കഴിഞ്ഞ ഹമീദും ഭാര്യ ഖദീജയും നാടിന്റെ മൊത്തം നൊമ്പരമായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ചേന്ദമംഗല്ലൂര്‍ ഒതയമംഗലം
ജുമുഅത്ത് പള്ളിയില്‍ കബറടക്കി.
ഫോട്ടോസ്: ശുഹൈബ് സി എം
ആര്‍ കേബിള്‍സ്
സഹായം : ആശിക്ക് ഏ കെ
ഹംദാന്റെ മൃതദേഹം കണ്ടെത്തി(27/8/2009)
അരിപ്പാറ അപകടത്തില്‍ മരണപ്പെട്ട ഹംദാന്റെ
മൃതദേഹം അപകടം നടന്ന സ്ഥലത്തിനു സമീപത്തുവെച്ച് നാട്ടുകാര്‍
കണ്ടെത്തി. ഹംദാന്‍ ഒഴുക്കില്‍ പെട്ടെന്ന് കരുതുന്ന സ്ഥലത്തിന്
താഴെ, ആഴമുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത ഒഴുക്കും
ഉയര്‍ന്ന ജല നിരപ്പും കാരണം രക്ഷപ്രവര്‍ത്തകര്‍ക്ക് ഈ കുഴിയില്‍
ഇറങ്ങാന്‍ പറ്റിയിരുന്നില്ല
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല
ഹംദാനു വേണ്ടിയുള്ള തിരച്ചില്‍
തുടരുന്നു(25/8/2009)
മൂന്ന് ദിവസം കഴിഞ്ഞിട്ടും അരിപ്പാറ വെള്ളച്ചാട്ടത്തില്‍
ഒലിച്ചു പോയ ഹംദാനെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല.
ചേന്ദമംഗല്ലൂരില്‍ നിന്നും ഇന്നും ആളുകള്‍ സ്ഥലം സന്ദര്‍ശിച്ച്
തിരച്ചിലില്‍ പങ്കെടുത്തിരുന്നു. റമദാനിന്റെ ആദ്യ ദിനങ്ങളില്‍
തന്നെയാണ് നാടിനെ നടുക്കത്തിലാഴ്ത്തിയ സംഭവം നടന്നത്.
വാര്‍ത്ത & ചിത്രങ്ങള്‍
: ഷുഹൈബ്, സി എം ആര്‍ കേബിള്സ്‍്‍ ആശിക്ക് ഏ കെ, ജൗഹര്‍ ഇ എന്‍
ജനകീയ നോമ്പ് തുറ(25/8/2009)
അങ്ങാടിയില്‍ ആറാം തവണയും ജനകീയ നോമ്പ് തുറ
സംഘടിപ്പിക്കപ്പെട്ടു. അങ്ങാടിയും പരിസരവും കേന്ദ്രീകരിച്ച്
അഞ്ചു വര്‍ഷം മുമ്പാണ് ജനകീയ നോമ്പു തുറയെന്ന പേരില്‍ ഈ സംരംഭം
ആരംഭിച്ചത്. ഇത്തവണത്തെ നോമ്പു തുറയില്‍ ഗ്രാമ-ജില്ലാ പഞ്ചായത്തുകളുടെ
പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. താഹിര്‍ മാസ്റ്റര്‍, ബിച്ചു,
ആച്ചു, ഉമ്മര്‍ കോയ മാസ്റ്റര്‍,ഷൗക്കത്ത്, കെ ടി അജ്മല്‍ തുടങ്ങിയവര്‍
നേതൃത്തം നല്‍കി. ഇരുനൂറിലധികം ആളുകള്‍ ഇത്തവണത്തെ ഇഫ്ത്താറ്
സംഘമത്തില്‍ പങ്കെടുത്തിട്ടുണ്ട്.
വാര്‍ത്ത & ചിത്രങ്ങള്‍
: ഷുഹൈബ്, സി എം ആര്‍ കേബിള്സ്‍്‍
|