ജലകാലം പുറത്തിറങ്ങി(28/8/2009)
മാനവ ക്രിയേഷന്‍സിന്റെ ബാനറില്‍ അമീന്‍ ജൗഹര്‍
രചനയും സംവിധാനവും നിര്‍വഹിച്ച്, സി എം ആര്‍ കേബിള്‍സ് നിര്‍മിച്ച
'ജല കാലം' വിഡിയോ ഡോക്യുമെന്ററി മാധ്യമം സബ്-എഡിറ്ററ് സാമിര്‍
സലാം ഡോ.ശഹീദ് രമദാന്‍ നല്‍കി പുറത്തിറക്കി. 2009 ഇലെ വെള്ളപ്പൊക്കത്തെ
ആധാരമാക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. തലമുറകള്‍
കഴിയുമ്പോള്‍ വെള്ളപ്പൊക്കങ്ങള്‍ പുതിയ തലമുറക്ക് അന്യമാവുമെന്നും,
അവിടെ ചരിത്ര കഥനമായി ഈ ഡോക്യുമെന്ററി ഉപകാരപ്പെടുമെന്ന് സംവിധായകന്‍
ജൗഹര്‍ കരുതുന്നു. വെള്ളപ്പൊക്കത്തിന്റെ പൂര്‍ണ്ണമായ കാഴച്ചകള്‍
കാമറ കണ്ണിലൂടെ ഒപ്പിയെടുത്തിട്ടുണ്ടെന്ന് കാമറമാന്‍ ശുഹൈബ്
പറഞ്ഞു. ചെറിയപെരുന്നാളിന് റിലീസ് ചെയ്യനുദ്ദേശിക്കുന്ന വീട്
എന്ന ഷോര്‍ട്ട് ഫിലിമിന്റെ കൂടെ ജലകാലവും ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതായി
അമീന്‍ ജൗഹറ് അറിയിച്ചു.
പ്രസിദ്ധ പാട്ടെഴുത്തുകാരനായ ബാപ്പു വാവാട് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
ഹസനുല്‍ ബന്ന ഇ പി ആശംസകള്‍ അര്‍പിച്ചു. സുനില്‍ സ്വാഗതവും,
ഇഫ്തികാര്‍ നന്ദിയും പറഞ്ഞു.
'വീട്' ഷോര്‍ട്ട് ഫിലിം ചിത്രീകരണം പൂര്‍ത്തിയായി(29/8/2009)
മാനവ ക്രിയേഷന്‍സിന്റെ ബാനറില്‍ അമീന്‍ ജൗഹര്‍
രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'വീട്' ഷോര്‍ട്ട് ഫിലിം ചേന്ദമംഗല്ലൂരില്‍
ചിത്രീകരണം പൂര്‍ത്തിയായി. ശ്യാല്‍ സതീഷ് ഛായാഗ്രഹണം നിര്‍വഹിച്ച
ചിത്രത്തില്‍ അസോസിയേറ്റ് ക്യാമറാമാനായി ശുഹൈബ് സി.എം.ആറിന്റെ
രംഗപ്രവേശം ചേന്ദമംഗല്ലൂരിന് പുതിയൊരു തുടക്കമായി. സുനില്‍ കുമാര്‍
ചക്കിട്ടക്കണ്‍ി കലാ സംവിധാനവും ഇഫ്തികാര്‍ ചമയവും നിര്‍വഹിച്ചു.
അബുല്‍ ഹസന്‍ ചേന്ദമംഗല്ലൂര്‍ സഹസംവിധായകനായ ചിത്രത്തിന്റെ പ്രൊഡക്ഷന്‍
മാനേജര്‍ അബ്ദു കടാമ്പള്ളിയാണ്. ഗതാഗതം സുജീര്‍ ചേന്ദമംഗല്ലൂര്‍.
എന്‍.എന്‍. പുത്തലത്ത്, ഗഫൂര്‍ എം. ഖയാം, മൂണ്‍ലാന്റ് അബുട്ടി,
അശ്റഫ് പത്തനാപുരം, ഇഫ്തികാര്‍, കുമാരി അംബിക കോടഞ്ചേരി, രജനി
ജയപ്രകാശ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡോ. ശഹീദ് റമദാന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച ചിത്രം
ഈ വരുന്ന ഈദുല്‍ ഫിത്വ്ര്‍ സുദിനത്തില്‍ ചേന്ദമംഗല്ലൂരില്‍ പ്രകാശനം
ചെയ്യും.
ചിത്രങ്ങള്‍
: ഷുഹൈബ്, സി എം ആര്‍ കേബിള്സ്‍്‍
|