പച്ചപ്പിന്റെ കുളിര്‍മയില്‍ ചെറുപയര്‍
ചെടികള്‍(10/9/2009)
ചേന്ദമംഗല്ലൂര്‍ പാടങ്ങളിലെ കാര്‍ഷിക പാരമ്പര്യത്തില്‍
പുതുതായി ചെറുപയര്‍ കൃഷിയും കടന്നു വന്ന് ശ്രദ്ധ നേടി.ചേന്ദമംഗല്ലൂര്‍
സ്വദേശിയായ ബിച്ചു മോതി മാസ്റ്റര്‍ അണ് അര ഹെക്ടര്‍ വയലില്‍
ചെറുപയര്‍ കൃഷിയിറക്കി ഈ ഒരു പരീക്ഷണം നടത്തിയത്.ജൈവ വളവും കീടങ്ങളുടെ
കടന്നുകയറ്റവും തടയിട്ടാല്‍ ചെറുപയര്‍ കൃഷിയിലൂടെ മികച്ച വിളവെടുപ്പ്
നടത്താനാകുമെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍.രണ്ട് കിലോ
വിത്തിറക്കി മോശമല്ലാത്ത വിളവെടുപ്പ് നടത്താനായിട്ടുണ്ട്.കാലം
തെറ്റിവന്ന വേനല്‍ മഴ കൃഷിയെ സാരമായി ബാധിച്ചിരുന്നു. മാര്‍ച്ച്,ഏപ്രില്‍
മാസങ്ങളാണ് ഇവിടങ്ങളിലെ വയലുകളില്‍ കൃഷിക്ക് അനുയോജ്യം. പയര്‍
വര്‍ഗ്ഗങ്ങളുടെ വില കുതിച്ചുയരുന്നതിനിടക്ക് പ്രാദേശികമായ ഇത്തരം
പരീക്ഷണങ്ങള്‍ക്ക് പ്രസക്തിയുണ്ട്. അധികൃതരുടെ പ്രോല്‍സാഹനം
കൂടി ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലം ആകും.
വാര്‍ത്തയും ചിത്രങ്ങളും
: ഉണ്ണീച്ചേക്കു
മുക്കം ഉപജില്ലാ മേള 30ന് ചേന്ദമംഗല്ലൂരില്‍(10/9/2009)
മുക്കം ഉപജില്ലാ ശാസ്ത്ര-സാമൂഹിക ശാസ്ത്ര-ഗണിത
ശാസ്ത്ര-പ്രവൃത്തി പരിചയമേള സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്നിന്
ചേന്ദമംഗല്ലൂര്‍ ഗവ. യു.പി സ്കൂളില്‍ നടക്കും. മേളയുടെ നടത്തിപ്പിനായി
മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. കല്യാണിക്കുട്ടി ചെയര്‍പേഴ്സണായും
ഹെഡ്മാസ്റ്റര്‍ കെ. സുരേന്ദ്രന്‍ ജനറല്‍ കണ്‍വീനറായും മുക്കം
എ.ഇ.ഒ സി.ഡി. ജേക്കബ് ട്രഷററായും സ്വാഗതസംഘം രൂപവത്കരിച്ചു.
വിവിധ സബ്കമ്മിറ്റി ചെയര്‍മാന്‍മാരായി റോയ് ഓവേലില്‍ (പ്രോഗ്രാം),
പി.കെ. അബ്ദുല്‍ റസാഖ് (ഫൈനാന്‍സ്), കെ.പി. വേലായുധന്‍ (ഭക്ഷണം),
കെ. കമറുദ്ദീന്‍ (ലൈറ്റ് ആന്റ് സൌണ്‍ട്), എ.എം. അബ്ദുല്‍ വഹാബ്
(പബ്ലിസിറ്റി), എ.എം. അബ്ദുറഹ്മാന്‍ (സ്വീകരണം), എന്‍.കെ. ഉമ്മര്‍കോയ
(അക്കമഡേഷന്‍), എ.എം. സല്‍മത്ത് (ട്രോഫി), കെ. സി. മൊയ്തീന്‍
കോയ (ലോ ആന്റ് ഓര്‍ഡര്‍) എന്നിവരെ തെരഞ്ഞെടുത്തു. സ്വാഗതസംഘ
രൂപവത്കരണ യോഗത്തില്‍ കെ. അബ്ദുസമദ്, ഇ.പി. ഹസനുല്‍ബന്ന, കെ.
ഉസ്മാന്‍, കെ.സി. ഹുസ്സയിന്‍, പി.എസ്. മനോമോഹനന്‍, കെ.ടി. ഷബീബ
തുടങ്ങിയവര്‍ സംസാരിച്ചു. സി. സി. ജേക്കബ് അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റര്‍ കെ. സുരേന്ദ്രന്‍ സ്വാഗതവും ഒ. ഷെരീഫുദ്ദീന്‍
നന്ദിയും പറഞ്ഞു.
News : Sameer
KP
വാഹനാപകടം(6/9/2009)
വെസ്റ്റ് ചേന്ദമംഗല്ലൂരില്‍ വാഹനാപകടം. ഇന്നലെ
ഉച്ചക്ക് 1:30ന് മാവൂര്‍ ഭാഗത്തേക്ക് പോകുന്ന മുബാറക്ക്
ബസും, മണാശേരിയിലേക്ക് പോകുന്ന കൈരളി ബസും തമ്മില്‍ മസ്ജിദുല്‍
ഫാറൂക്കിന് സമീപത്ത് വെച്ചാണ് കൂട്ടിയിടിച്ചത്. മൂന്നു സ്ത്രീകള്‍ക്ക്
നിസാര പരിക്കേറ്റു. ആര്‍ക്കും ഗുരുതര പരിക്കുകളില്ല. ബസുകളുടെ
അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു.
Photos &
News : Shahir Thevarmannil
ഒതയമംഗലം
മഹല്ല് സകാത്ത് കമ്മിറ്റി കര്‍മപഥത്തില്‍(6/9/2009)
ഒതയമംഗലം ജുമുഅത്ത് പള്ളി മഹല്ല് സകാത്ത് കമ്മിറ്റി
മേഖലാടിസ്ഥാനത്തില്‍ ഉപസമിതികള്‍ രൂപവത്കരിച്ച് കര്‍മരംഗത്തിറങ്ങി.നാസര്‍
പാലിയില്‍ (സെന്‍ട്രല്‍), പി.ടി. അബൂബക്കര്‍ (ഈസ്റ്റ്), എ.പി.
നസീം (നോര്‍ത്ത്) എന്നിവരാണ് ഉപസമിതി കണ്‍വീനര്‍മാര്‍. ഉപസമിതിയുടെ
നേതൃത്വത്തില്‍ ഗൃഹസമ്പര്‍ക്കവും ലഘുലേഖ വിതരണവും നടത്തിവരുന്നു.
മൂന്നു കമ്മിറ്റികളിലെയും അംഗങ്ങളുടെ സമ്പര്‍ണ യോഗം സെപ്തം ഒന്നിന്
ഭരണസമിതി പ്രസിഡന്റ് കെ.ടി. അബ്ദുല്ലാ സാഹിബിന്റെ അധ്യക്ഷതയില്‍
ചേര്‍ന്നു. സകാത്ത് സെല്‍ സെക്രട്ടറി ഡോ. ശഹീദ് റമദാന്‍ മുഖ്യ
പ്രഭാഷണം നടത്തി. സര്‍വേയിലൂടെ സകാത്തിന്റെ അവകാശികളെ കണ്‍ടെത്തി
അവരുടെ സമ്പൂര്‍ണ പുനരധിവാസത്തിനുള്ള ദീര്‍ഘകാല പദ്ധതികള്‍ തയാറാക്കാന്‍
യോഗം തീരുമാനിച്ചു. ഫിത്വര്‍ സകാത്തിന്റെ വിതരണവും ഈ കമ്മിറ്റിയുടെ
മേല്‍നോട്ടത്തില്‍ നടത്തുന്നതാണ്. സകാത്ത് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍
കൈകാര്യ ചെയ്യുന്നതിന് സ്ഥിരം ഓഫീസ് പള്ളിയില്‍ തന്നെ സജ്ജീകരിച്ചു
കഴിഞ്ഞു. സകാത്ത് ദാതാക്കളെ നേരില്‍കണ്ട് മഹല്ല് സകാത്ത് കമ്മിറ്റിയുമായി
സഹകരിപ്പിക്കാന്‍ ഉപസമിതികളെ ചുമതലപ്പെടുത്തി.
News : Jouhar
EN
ഖത്തര്‍ ഇസ്‌ലാഹിയ അസോസിയേഷന്‍ ഇഫ്താര്‍(3/9/2009)
QIA ഇഫ്താര്‍ സംഗമം ദോഹയിലെ ഖത്തര്‍ ചാരിറ്റി
ഹാളില്‍ വെച്ചു നടന്നു. ഇസ്‌ലാഹിയ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍
എസ് എ റഷീദ് മദീനി സംഗമത്തില്‍ ക്ലാസ് എടുത്തു. യോഗത്തില്‍
ചേന്ദമംഗല്ലൂരില്‍ അപകട മരണത്തിനിരയായ ഹംദാന്റെ കുടുംബത്തിന്റെ
ദു:ഖത്തില്‍ പങ്കു ചേര്‍ന്നു. ഹംദാന്റെ മൃതദേഹം കണ്ടെടുക്കാന്‍
കഠിനാദ്ധ്വാനം ചെയ്ത നാട്ടിലെ യുവാക്കളുടെ ധീരതയെ യോഗം പ്രത്യേകം
പ്രശംസിച്ചു. QIA അംഗങ്ങളും കുടുംബാംഗങ്ങളുമായി 150ഓളം പേര്‍
സംഗമത്തില്‍ പങ്കെടുത്തു.
Photos &
News : AP Abdu Sathar
|