തെയ്യത്തും കടവ് പാലം: തറക്കല്ലിടല്‍(14/9/2009)

കൊടിയത്തൂര്‍-മുക്കം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തെയ്യത്തും കടവ് പാലത്തിന്‍ ഒക്ടോ:13 ന്‌ തറക്കല്ലിടുന്നു. പദ്ധതിയുടെ പുരോഗതി വിലയിരുത്താനായി സ്ഥലം എം എല്‍ എ ജോര്‍ജ് എം തോമസ് കടവ് സന്ദര്‍ശിച്ചു. 5.6 കോടി ചിലവു വരുന്ന പാലത്തിന്‌ 25.23 മീറ്റര്‍ നീളം വരും. ഏഴര മീറ്റര്‍ ഇരട്ട ലൈന്‍ റോഡില്‍ ഇരു വശങ്ങളിലുമായി ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാത ഉണ്ടായിരിക്കും. മൂന്ന് സ്പാനുകളിലായിട്ടാണ്‌ പാലം പണിയുകയെന്ന് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സഹകരണ സൊസൈറ്റി അറിയിച്ചു.
പില്ലറിനുള്ള പൈലിങ് ഈ ആഴ്ച്ച തന്നെ തുടങ്ങും. ഇരു കരകളിലുമുള്ള സ്ഥലമെടുപ്പും പ്രാഥമിക നിരപ്പാക്കല്‍ പ്രവര്‍ത്തനങ്ങളും ആഴച്ചകള്‍ക്കു മുന്‍പ് പൂര്‍ത്തീകരിച്ചിരുന്നു.ഒന്നര വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കുമെന്ന് എം എല്‍ എ അറിയിച്ചു. തറകല്ലിടല്‍ ഒക്‍ടോ : 13 ന്‌ 11 മണിക്ക് ഗതാഗത മന്ത്രി പിജെ ജോസഫ് നിര്‍‌വഹിക്കും.




ഇഫ്താര്‍ സംഗമങ്ങള്‍(14/9/2009)

വെസ്റ്റ് ചേന്ദമംഗല്ലൂരില്‍ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സൗഹൃദത്തിന്റെ ഇഴയടുപ്പം വിളിച്ചോതി. പ്രദേശത്തുള്ള യുവാക്കള്‍ ഒത്ത് ചേര്‍ന്നാണ് നാട്ടിലേയും സമീപ സ്ഥലത്തേയും ജനങ്ങളെ സഹൃദസംഗമത്തിന്‌ ക്ഷണിച്ചു വരുത്തിയത്. സി കെ മുജീബിന്റെ നേതൃത്തത്തില്‍ ടി കെ ബഷീര്‍, സികെ ജമാല്‍, അംബലത്തിങള്‍ മുഹമ്മദ് ,ഷാഫി, കുട്ടി മുജീബ്, പനങോടന്‍ നാസര്‍, ഉസ്സന്‍ പൊറ്റശ്ശേരി, സുരേഷ് ബാബു, എ മുജീബ്, സി കെ ഇബ്രാഹിം, പി അബ്ദുറസാഖ്, കെ ആലി, കെ നൗമാന്‍ എന്നിവരാണ്‌ ഇഫ്താര്‍ സംഘടിപ്പിച്ചത്.
തോട്ടത്തില്‍ ഭാഗത്ത് നദ്‌വത്തുല്‍ മുജാഹിദീന്റെ നേതൃത്തത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ മംഗലശ്ശേരി തോട്ടം ഭാഗത്ത് നിന്ന് വിവിധ മതസ്ഥര്‍ പങ്കെടുത്തു. കെ. പി സലാം, നാസര്‍ ചാലക്കല്‍ എന്നിവര്‍ നേതൃത്തം നല്‍കി.ചേന്ദമംഗല്ലൂര്‍ ഹൈസ്കൂള്‍ ഭാഗത്ത് കെ സി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ പ്രദേശവാസികള്‍ മത ഭേദമന്യെ പങ്കെടുത്തു.










ഖുര്‍‌ആന്‍ വിജ്നാന മല്‍സരങ്ങള്‍(13/9/2009)

കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി എസ് ഐ ഒ ചേന്ദമംഗല്ലൂര്‍ പ്രാദേശിക യൂനിറ്റുകള്‍ നാട്ടിലെ വിദ്യാര്‍ത്ഥികളുടെ ഖുര്‍‌ആനിക അറിവ് പോഷിപ്പിക്കാനുദ്ദേശിച്ച് നടത്തി വരുന്ന ഖുര്‍‌ആന്‍ വിജ്നാന മല്‍സരം ഇസ്ലാഹിയ കാമ്പസില്‍ വെച്ചു സംഘടിപ്പിക്കപ്പെട്ടു. നൂറിലധികം കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ വിവിധ ഇനങ്ങളിലായി പതിമൂന്ന് മല്‍സരങ്ങള്‍ ഉണ്ടായിരുന്നു. ഖുര്‍‌ആന്‍ പാരായണം, മനപ്പഠം,ക്വിസ്,പ്രസംഗം എന്നിവയായിരുന്നു പ്രധാന മല്‍സരങ്ങള്‍. കെ സി ഫൗണ്ടേഷനാണ്‌ സമ്മാനങ്ങളുടെ മുഖ്യ ഭാഗം സ്പോണ്‍സര്‍ ചെയ്യുന്നത്. വിജയികള്‍ക്കുള്ള സമ്മാന ദാനം പെരുന്നാളിന്‌ ശേഷം നടക്കുന്ന പ്രത്യേക ചടങ്ങില്‍ വിതരണം ചെയ്യും. ഹാരിസ് മാസ്റ്റര്‍, തന്‍‌വീര്‍ കെ സി, മടത്തില്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍, യു പി മുഹമ്മദലി, ശാഹിര്‍, ജിഹാദ്, ടി കെ ഫൈസല്‍ എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു.കുട്ടിഹസ്സന്‍, നബീഹ്, ഷബീര്‍, ഷമീം, നദീം, ഇമ്രാന്‍ തുടങ്ങിയവര്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു.




റോഡിലെ മരങ്ങള്‍ മുറിച്ചു നീക്കുന്നു‍(11/9/2009)

നോര്‍ത്ത് ചേന്ദമംഗല്ലൂരിലെ (മിനിപഞ്ചാബ്) റോഡരികിലുളള മരങ്ങള്‍ മുറിച്ചുനീക്കുന്നു. കഴിഞ്ഞ ആഗസ്റ് 18 ന് പഞ്ചായത്ത് ലേലത്തിനുവെച്ച 5 മരങ്ങളാണ് ഇപ്പോള്‍ മുറിച്ചു നീക്കുന്നത്. ഈ മരങ്ങള്‍ കാരണം ജില്ലാപഞ്ചായത്ത് റോഡിന്റെ അറ്റകുറ്റപണികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. മരങ്ങള്‍ മുറിച്ചുമാറ്റാതെ റോഡ് പണിയെടുക്കില്ലെന്ന തീരുമാനത്തിലായിരുന്നു അധികൃതര്‍. 28,000 രൂപക്ക് ലേലത്തിന് വെച്ച മരങ്ങള്‍ ക്ക് നികുതിയടക്കം 33,000 രൂപ വരും. മുറിക്കൂലി വേറെയും. അതുകൊണ്ട് ആരും മരം ലേലത്തിനെടുത്തില്ല. മരം മുറിച്ചതുമില്ല, അതുകൊണ്ട് തന്നെ റോഡ് പണിയും നീണ്ടുപോയി. അപകടങ്ങള്‍ തുടര്‍ക്കഥയായി. ഒടുവില്‍ നഷ്ടം വകവെക്കാതെ സോളിഡാരിറ്റി നോര്‍ത്ത് യൂണിറ്റ് മരങ്ങള്‍ ലേലത്തിനെടുത്തു. ഇന്നലെ (10.9.2009) ന് തേക്കുംമ്പാലി മുഹമ്മദിന്റെയും വട്ടക്കണ്ടത്തില്‍ രായിമുവിന്റെയും നേതൃത്വത്തില്‍ മരം മുറിച്ചുമാറ്റി. നാളെയും മുറിക്കല്‍ തുടരും.

വാര്‍ത്തയും ചിത്രങ്ങളും : മാഹിര്‍

 
 
2009 cmr on web Chennamangallur News chennamangaloor GMUP school