കൊടിയത്തൂര്‍ ചാമ്പ്യന്മാര്‍(7/10/2009)
നാലാമത് ശാസ്ത്ര-ഗണിത-സാമൂഹ്യ ശാസ്ത്ര -പ്രവൃത്തി
പരിചയ മേളയില്‍ കൊടിയത്തൂര്‍ ജി.എം.യ.പി. സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.
ചേന്ദമംഗല്ലൂര്‍ യു.പി സ്‌കൂളിനാണ് രണ്ടാം സ്ഥാനം. വിജയികള്‍ക്കുള്ള
സമ്മാന വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി
നിര്‍വഹിച്ചു. ചടങ്ങില്‍ ശ്രീമതി മുംതസ് ജമീല അധ്യക്ഷയായിരുന്നു.
കൂട്ടില്‍ മുഹമ്മദലി, ജോസഫ് (സെക്രട്ടറി എച്ച്.എം. ഫോറം), ശബീബ
(പാരന്റ് കൗണ്‍സില്‍ വൈ.ചെയര്‍പേഴ്‌സണ്‍) എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
പ്രദര്‍ശനം കാണാന്‍ പൊതുജനങ്ങളുടെയും മറ്റു സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെയും
നീണ്ട നിര കാണപ്പെട്ടു. അതിഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും
ഭക്ഷണമൊരുക്കുന്നതില്‍ നാട്ടുകാരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
റിപ്പോര്‍ട്ട് & ചിത്രങ്ങള്‍ :സമീര്‍ കെ
പി |