കാന്‍സര്‍ ബോധവല്‍കരണം(11/11/2009)


ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗത്തിലെ എന്‍ സി സി കേഡറ്റുകളുടെ നേതൃത്തത്തില്‍ വിദ്യാര്‍ഥികള്‍ കാന്‍സര്‍ ബോധവല്‍കരണ സൈക്കിള്‍ യാത്ര നടത്തി. എന്‍ സി സി ഒഫീസര്‍ അഷ്റഫ് മാസ്റ്റര്‍ നേതൃത്തം നല്‍കി

 



കാഷ് അവാര്‍ഡ് നല്‍കി(11/11/2009)


ഖത്തര്‍ ഇസ്ലാഹിയാ അസോസിയേഷന്‍ ചേന്ദമംഗല്ലൂരില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മദ്റസാ പൊതുപരീക്ഷകളില്‍ മികവു തെളിയിച്ച പ്രദേശത്തെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കി. അല്‍മദ്റസത്തുല്‍ ഇസ്ലാമിയ ചേന്ദമംഗല്ലൂര്‍, അല്‍ ഇസ്ലാം മദ്റസ, നജാത്തുല്‍ ഈമാന്‍ സമസ്ത മദ്റസ, നജാത്തുല്‍ ഈമാന്‍ സുന്നി മദ്റസ, മദ്റസത്തുല്‍ ഇസ്ലാമിയ വെസ്റ്റ് ചേന്ദമംഗല്ലൂര്‍ എന്നീ സ്ഥാപനങ്ങളിലെ പി.സി. ശബീബ, മുനാസ് റഹ്മാന്‍, ബസീല്‍ മുഹമ്മദ്, അമീന്‍ സുഹൈല്‍, കെ.പി. തഹസീന, ഹസ്ന, ഫവാസ്, റിന്‍ഷി മുംതസ്, ഇ.പി. നിബ്റാസ് എന്നീ വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്.
ഖത്തര്‍ ഇസ്ലാഹിയാ അസോസിയേഷന്‍ പ്രസിഡന്റ് കെ. സുബൈര്‍, വൈസ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് അബ്ദുറഹ്മാന്‍ എന്നിവര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. വെസ്റ്റ് ചേന്ദമംഗല്ലൂര്‍ നജാത്തുല്‍ ഈമാന്‍ മദ്റസയില്‍ നടന്ന സമാപന ചടങ്ങ് ഹസന്‍ ബഷീര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.വി. സുലൈമാന്‍ അധ്യക്ഷത വഹിച്ചു. ഹസനുല്‍ ബന്ന ഇ പി, പി.ടി. കുഞ്ഞാലി, എം.കെ. മുസ്തഫ എന്നിവര്‍ സംസാരിച്ചു.



ഇസ്‌ലാഹിയ മീഡിയ അക്കാദമി ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു.(31/10/2009)


ഇസ്‌ലാഹിയാ സ്ഥാപനങ്ങളുടെ വൈവിധ്യവല്‍കരണത്തിലേക്കുള്ള ചുവടുവെപ്പായി കരുതുന്ന മീഡിയാ അക്കാദമി അതിന്റെ ഒന്നാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നു. കഴിഞ്ഞ വര്‍ഷം കേരള വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം ആയിരുന്നു സ്ഥാപനം ഉല്‍ഘാടനം ചെയ്തിരുന്നത്. മള്‍ട്ടി മീഡിയ രംഗത്ത് കഴിവും മൂല്യ ബോധവും ഉള്ള ആളുകളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യം മുന്നില്‍ വെച്ചാണ്‌ മീഡിയ അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചത്.
ഇന്ന് നടക്കുന്ന ഒന്നാം വാര്‍ഷിക ചടങ്ങ് ഉല്‍ഘാടനം പ്രൊഫ:യാസീന്‍ അഷ്റഫ് (മാധ്യമം അസോസിയേറ്റ് എഡിറ്റര്‍) നിര്‍‌വഹിക്കും. മാഗസിന്‍ റിലീസിങ്ങ് സലാം കൊടിയത്തൂരും പുതുതായി നിര്‍മിച്ച വെബ്സൈറ്റ് ആയ www.imediac.in കെ സുബൈറും ഉല്‍ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികളുടെ കലാ സൃഷ്ടികളുടെ ഡിജിറ്റല്‍ എക്സ്പോ പുതിയൊരു ദൃഷ്യാനുഭവമായിരിക്കുമെന്ന് സ്ഥപന മേധാവി ഫസല്‍ അറിയിച്ചു.കൂട്ടില്‍ മുഹമ്മദലി, കെ പി കമാലുദ്ദീന്‍, പി കെ റസാഖ്, സ്വാലിഹ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.



ഇസ്‌ലാഹിയ മീഡിയ അക്കാദമി ഒന്നാം വാര്‍ഷികം(31/10/2009)

Prof:Yaseen Ashraf at IMA


ഇസ്ലാഹിയ മീഡിയ അക്കാദമിയുടെ ഒന്നാം വാര്‍ഷികം വിവിധ പരിപാടികളോടെ അവസാനിച്ചു . മാധ്യമം അസോസിയറ്റ് എഡിറ്റര്‍ പ്രൊഫ.കെ. യാസീന്‍ അശ്റഫ് ഉദ്ഘാടനം ചെയ്തു. www.imediac.in എന്ന വെബ്സൈറ്റ് ഉദ്ഘാടനം ഖത്തര്‍ ഇസ്ലാഹിയ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് കെ.സുബൈറും വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മാഗസിന്‍ പ്രകാശനം സലാം കൊടിയത്തൂരും നിര്‍വഹിച്ചു. പി.കെ. അബ്ദുല്‍ റസാഖ് അധ്യക്ഷം വഹിച്ചു. ഒറീഗ മള്‍ട്ടീമീഡിയ അക്കാദമിക് ഹെഡ് രവി മിശ്ര, സാലിഹ്.കെ എന്നിവര്‍ സംസാരിച്ചു. ഫസലുല്‍ കബീര്‍ സ്വാഗതവും മാഹിര്‍ നന്ദിയും പറഞ്ഞു.

Islahiya Media Academy


 
 
2009 cmr on web Chennamangallur News chennamangaloor GMUP school