|
ഖത്തറിലെ ഈദാഘോഷം(13/11/2009)
ഈദുല്‍ അദ്‌ഹ സായാഹ്നത്തില്‍ ഖത്തര്‍ ചാരിറ്റി ഹാളില്‍ നടന്ന
ഖത്തര്‍ ഇസ്‌ലാഹിയ അസോസിയേഷന്റെ ഈദ് മീറ്റില്‍ പ്രസിഡന്റ് കെ.
സുബൈര്‍ അധ്യക്ഷത വഹിച്ചു. പെരുന്നാള്‍ സമൃതികള്‍ അയവിറക്കിയ
അധ്യക്ഷന്‍ അംഗങ്ങള്‍ക്ക് ഈദാശംസകള്‍ അറിയിക്കുകയും നാട്ടിലും
കാരശ്ശേരിയിലും നടന്ന രണ്ടു മരണങ്ങള്‍ അനുസ്മരിക്കുകയും പ്രാര്ഥിക്കുകയും
ചെയ്തു. പരമ്പരാഗത ശൈലിയില്‍ സമീര്‍ കെ ടിയുടെ നേതൃത്തത്തില്‍
തക്ബീര്‍ ധ്വനികളോടെ ആരംഭിച്ച ആഘോഷ പരിപാടിയില്‍ ബലൂണ്‍ പൊട്ടിക്കല്‍,
ആനക്ക് വാല്‍ വരക്കല്‍, പുരുഷന്മാര്ക്കായുള്ള കുക്കിങ് റസിപ്പി
മല്സരം എന്നിവ രസകരമായിരുന്നു. നിസാര്‍ കെ ടി നടത്തിയ give us
a clue, അഹമ്മദ് ഹാഷിമിന്റെ ക്വിസ്, എന്നിവ സദസ്സിന്റെ ശ്രദ്ധ
പിടിച്ചു പറ്റി.
മുന , വഫ, ഫാത്തിമ, അസ്മ, ആഫിയ റഷീദ് എം ടി, നിഹ്‌ല നബീല്, അമില്,
അമാന, സാജിദ്, സുഹൈല്‍ ചെറുവാടി, മഹ്സൂമ്, സമീര്‍ കെ ടി എന്നിവര്‍
ഗാനങള്‍ ആലപിച്ചു. അജല്‍ അബ്ദുസ്സലാമിന്റെ ഖുര്‍ആന്‍ പാരായണത്തോടെ
ആരംഭിച്ച പരിപാടി ജന്:സെക്രട്ടറി അബ്ദുസ്സത്താര്, റഫീഖ് ചെറുകാരി
എന്നിവര്‍ നിയന്ത്രിച്ചു
News : Nabeel EK
കിണര്‍ താഴ്ന്നു(13/11/2009)
ചേന്ദമംഗല്ലൂര്‍ : ഇന്നലത്തെ ശക്തമായ ഇടിയിലും മഴയിലും പൈമ്പാലപ്പുറത്ത്
ബാബുരാജിന്റെ വീട്ടിലെ കിണര്‍ താഴ്ന്നു. 23 കോല്‍ താഴ്ചയുള്ള
കിണറാണ് ആള്‍മറ സഹിതം താഴ്ന്നത്. ബാബുവിന്റെ ഭാര്യ നിര്‍മലക്ക്
മിന്നലില്‍ നിസ്സാരമായ പരിക്കേറ്റു. ബ്ളോക്ക് പഞ്ചായത്തിന്റെ
സാമ്പത്തിക സഹായത്തോടെ അഞ്ച്വര്‍ഷം മുമ്പാണ് കിണര്‍ നിര്‍മിച്ചത്.
ത്യാഗം പ്രതിഛായയാക്കി വീണ്ടും
മുജീബും കൂട്ടരും(12/11/2009)
വെസ്റ്റ് ചേന്ദമംഗല്ലൂര്‍: ത്യാഗം മുഖമുദ്രയാക്കി മുജീബുറഹ്മാന്റെ
നേതൃത്വത്തില്‍ യുവാക്കള്‍ അരിപ്പാറയിലെ പാറയിടുക്കുകളിലും വഴുക്കുള്ള
വന്‍ പാറക്കൂട്ടങ്ങളിലെയും വെള്ളത്തില്‍ മുങ്ങി തെരച്ചില്‍ നടത്തിയപ്പോള്‍
കിട്ടിയത് ഒരിക്കലും കിട്ടില്ലെന്ന് കരുതിയ രണ്ട് യുവാക്കളുടെ
മൃതദേഹങ്ങളാണ്. ഇത് രണ്ടാം തവണയാണ് മുജീബി (കോമു)ന്റെ നേതൃത്വത്തിലുള്ള
'ബ്രേവ് ഹേര്‍ട്സ് ഡിസാസ്റ്റര്‍ ആന്റ് എമര്‍ജന്‍സി സര്‍വീസ്'
ദുരിത ബാധിതര്‍ക്ക് ആശ്വാസമരുളുന്നത്. നേരത്തെ മലവെള്ളപ്പാച്ചിലില്‍
മരിച്ച ചേന്ദമംഗല്ലൂര്‍ സ്വദേശി ഹംദാന്റെ മൃതദേഹം കണ്ടെടുത്തതും
ഏറ്റവും ഒടുവില്‍ ചേളാരി പടിക്കല്‍ നൌഷാദിന്റെ മൃതദേഹം കണ്ടെടുക്കുന്നതിലും
ഈ ടീം വഹിച്ച പങ്ക് പ്രശംസനീയമാണ്. ഏറെ അപകടകരമായ കുത്തൊഴുക്കില്‍
യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ നടത്തിയ തെരച്ചില്‍ മരിച്ചവരുടെ
ബന്ധുക്കളുടെയും നാട്ടുകാരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.
സി.കെ. മുജീബിന്റെ സംഘത്തില്‍ സി.കെ.ശബീര്‍, പി.യാസില്‍, കെ.
സബീല്‍, കെ. ജസീം, ചിങ്കല്‍ ഷഫീഖ്, ജാഗിര്‍, സുരേഷ് കുട്ടന്‍,
റഷീദ്, മലബാര്‍ റിയാസ് എന്നിവരാണ് നാല് ദിവസത്തെ തുടര്‍ച്ചയായുള്ള
തെരച്ചില്‍ നടത്തി മൃതദേഹങ്ങള്‍ കണ്ടെടുത്ത്. പ്രവര്‍ത്തനങ്ങള്‍ക്ക്
ഒരു വാഹനം കിട്ടിയാല്‍ അത് ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് മുജീബ്
പറഞ്ഞു. വെസ്റ്റ് ചേന്ദമംഗല്ലൂരിലെ പൌരാവലിയുടെ ആഭിമുഖ്യത്തില്‍
'ബ്രേവ് ഹാര്‍ട്' പ്രവര്‍ത്തകരെ അനുമോദിച്ചു. ചേന്ദമംഗല്ലൂര്‍
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.കെ. ഹമീദ്, കെ.
ആലി, ഗഫൂര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സി.കെ. ജമാല്‍
അധ്യക്ഷത വഹിച്ചു.
വാര്‍ത്ത : എന്‍ പി കരീം
| |