നാട്ടു വിശേഷങ്ങള്‍(22/12/2009)
മുജാഹിദ് കുടുംബ സംഗമം
മുജഹിദ് കുടുംബ സംഗമം ഗുഡ് ഹോപ്പ് മൈതാനത്ത് വെച്ച് സംഘടിപ്പിച്ചു. ഹുസൈന്‍ മടവൂര്‍, സത്താര്‍ കൂളിമാട് തുടങ്ങിയവര്‍ പങ്കെടുത്തു. വി കുഞ്ഞാലി ഉല്‍ഘാടനം ചെയ്തു. കെ പി അഹമ്മദ് കുട്ടി അദ്ധ്യക്ഷതയും എ കെ കമറുദ്ദീന്‍ നന്ദിയും പറഞ്ഞു.
വനിതാ സമ്മേളന പരിപാടികള്‍
വനിതാ സമ്മേളനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി കലാ കായിക മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. ഈസ്റ്റ് ചേന്ദമംഗല്ലൂര്‍, വെസ്റ്റ് ചേന്ദമംഗല്ലൂര്‍, സെന്റ്റല്‍ ഭാഗങ്ങളില്‍ വനിതകള്‍ക്കായി ഓട്ടം, നടത്തം, എഴുത്ത് തുടങ്ങി നിരവധി മല്‍സരങ്ങള്‍ സംഘടിപ്പിച്ചു.
എകെ മൗലവി അനുസ്മരണം സംഘടിപ്പിച്ചു.
അന്തരിച്ച ആശാരിക്കണ്ടി മുഹമ്മദ് മൗലവി അനുസ്മരണം സംഘടിപ്പിച്ചു.കെടി ഉണ്ണിമോയി ഹാജി, കെ പി അഹമ്മദ് കുട്ടി, കെ ടി അബ്ദുള്ള, സി ടി അബ്ദുറഹീം, ഒ ശരീഫ്, എന്‍ ടി ആലി തുടങ്ങിയവര്‍ സംസാരിച്ചു.
ഹെല്‍ത്ത് സെന്റര്‍ വൃത്തിയാക്കി(19/12/2009)
ഈസ്റ്റ് ചേന്ദമംഗല്ലൂരിലെ ഹെല്‍ത്ത് സെന്ററിന്റെ ദയനീയാവസ്ഥക്ക് പരിഹാരമെന്നോണം ഈസ്റ്റ് ചേന്ദമംഗല്ലൂര്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കെട്ടിടത്തിന്റെ പരിസരം വൃത്തിയാക്കി. കാടു വെട്ടിത്തെളിച്ചും മാലിന്യങ്ങള്‍ നീക്കം ചെയ്തും സെന്റര്‍ പരിസരം വൃത്തിയാക്കിയത്, നാട്ടുകാരുടെ പ്രശംസക്ക് പാത്രമായി. അമീന്‍ ജൗഹര്‍, സുധീര്‍, മുഹ്സിന്‍, നസറുള്ള ചിറ്റടി എന്നിവര്‍ നേതൃത്തം നല്‍കി.
നിവേദനം നല്‍കി(9/12/2009)
മംഗലശ്ശേരി തോട്ടം ഭാഗത്ത് ഭൂമിക്ക് പട്ടയമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് ഉടന്‍ പട്ടയം ലഭ്യമാക്കണമെന്ന് തോട്ടം നിവാസികളുടെ നേതൃത്തത്തില്‍ സോളിഡാരിറ്റി ഈസ്റ്റ് ചേന്ദമംഗല്ലൂര്‍ യൂനിറ്റ് വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന് നിവേദനം നല്‍കി. സയനോര അക്കാദമി ഉല്‍ഘാടന വേളയില്‍ സുധീര്‍, അമീന്‍ ജൗഹര്‍ എന്നിവരാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.
|