ദര്സിയില് ഫുട്ബാള് മേള സംഘടിപ്പിക്കുന്നു(22/12/2009)
ജില്ലാ സെവന്സ് ഫുട്ബാള് മേള 2010 ജനുവരി ആദ്യവാരത്തില് ചേന്ദമംഗല്ലൂര് പുല്പറമ്പ് ദര്സിയിലെ പുതിയ മൈതാനിയില് വെച്ച് നടത്തുന്നു. ഗ്രൌണ്ടില് വെച്ച് ചേര്ന്ന യോഗത്തില് ഫുട്ബാള് മേളക്ക് വിവിധ കമ്മറ്റികളെ രൂപീകരിച്ചു. കെ.സി. ഹുസൈന്‍, വാട്ട് ഉണ്ണിമോയി, മുജീബ്, ചെറിണ്ണി റഷീദ്, മലബാര്‍ റിയാസ്, ഫാസില്‍, നാസര്‍ സെഞ്ചറി, മാഹിര്‍, ശബീര്‍, തുടങ്ങിയവരെ വിവിധ കമ്മിറ്റി ഭാരവാഹികളായി നിശ്ചയിച്ചു. സി.കെ. മുജീബുറഹ്മാന്‍, ഹസനുല്‍ ബന്ന എന്നിവര്‍ സംസാരിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ ഡിസം.25 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ 09744071717 - 09745071717
വ്യത്യസ്തമായ പരിപാടിയുമായി WWW(19/12/2009)
എല്ലം കൊണ്ടും വ്യത്യസ്ഥമായിരുന്നു women's welfare wing ന്റെ 'വിത്തും കൈക്കൊട്ടും' പരിപാടി. പേരില്‍ തന്നെയുണ്ട് പഴമയിലേക്കുള്ള തിരിച്ചുപൊക്കിന്റെ സ്വരം.നറുക്കെടുപ്പിലൂടെ ഉദ്ഘാടകയെ തീരുമാനിക്കുകയും 10 ഭാഗ്യശാലികള്‍ക്ക് കൈക്കൊട്ട് സമ്മാനമായി നല്‍കുകയും പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സൗജന്യമായി വിത്തുകള്‍ വിതരണം ചെയ്യുകയുമുണ്ടായി.
ചെറുതും വലുതുമായ കൃഷി സംവിധാനങ്ങളിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത വിളിച്ചൊതുന്നതായിരുന്നു പരിപാടി.പ്രായോഗികമായ കൃഷി രീതികളെ കുറിച്ചും മണ്ണിര കമ്പോസ്റ്റ് നിര്‍മാണവും പൂകൃഷിയുടെ സാധ്യതകളുമെല്ലാം പരിപാടിക്ക് വിഷയമായി.കൃഷിവകുപ്പ് ഡെപ്പ്യൂട്ടി ഡയരക്റ്റര്‍ ശ്രി. വിക്രമന്‍, മുക്കം കൃഷി ഓഫീസര്‍ ടി.ഡി മീന, ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകന്‍ എസ്.കമറുദ്ദീന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നിയന്ത്രിച്ചു. റസിയ റ്റി റ്റി ഉല്‍ഘാടനം ചെയ്തു. www പ്രസിഡന്റ് മുംതാസ് ജമീല അധ്യക്ഷയായിരുന്നു. മഹറുന്നീസ് അന്‍വര്‍ സ്വാഗതവും സല്‍മത്ത് ടീച്ചര്‍ നന്ദിയും പറഞ്ഞു.അങ്ങനെ സ്ത്രീ ശാക്തീകരണ സംരംഭങ്ങളിലെ പുതിയൊരു ചുവടുവെപ്പായി 'വിത്തും കൈക്കൊട്ടും' .
നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു(19/12/2009)
2010 ജനുവരിയില്‍ കുറ്റിപ്പുരം സ്വഫ നഗറില്‍ നടക്കുന്ന വനിതാ സമ്മേളനത്തോടനുബ്ന്ധിച്ച് ചേന്ദമംഗല്ലൂരില്‍ നിയമ ബോധവത്കരണ ക്ലസ് സംഘടിപ്പിച്ചു.അഡ്വക്കറ്റ് ഷിജി എ റഹ്മാന്‍ വിഷയാവതരണം നടത്തി. പെണ്‍കുട്ടികളെ കൂടുതല്‍ കരുത്ത് നേടേണ്ടതുണ്ടെന്നു അവര്‍ ഓര്‍മിപ്പിച്ചു. സംശയ നിവാരണത്തിന് അവസരമുണ്ടായിരുന്നു.സുഹ്‌റ പാലിയില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഹസീന പി.കെ നന്ദി രേഖപ്പെടുത്തി.
|