|
ഖത്തര്‍ ഇസ്ലാഹിയാ ഈദ് മീറ്റ്
(30/9/2009)
ദോഹ: പ്രസ്റ്റീജ് പാലസിലെ പ്രത്യേകം സജ്ജീകരിച്ച ഹാളില്‍ ഖത്തര്‍
ഇസ്ലാഹിയാ ഈദാഘോഷം ആഹ്ളാദപൂര്‍വം കൊണ്ടാടി. മുറാദ് അബ്ദുസ്സത്താറിന്റെ
ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തില്‍ ജെ. കെ.സി. അബ്ദുല്ലത്തീഫ്
ഈദ് സന്ദേശം കൈമാറി. ഇസ്ലാമിക പഞ്ചസ്തംഭങ്ങളുടെ കേവലം നിര്‍വഹണത്തിലൂടെ
മാത്രം ഒരാളുടെ ഇസ്ലാം പൂര്‍ണമാവില്ല എന്നും സാമൂഹിക സാമ്പത്തിക
രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ അവയുടെ പ്രതിഫലനം കൂടി ഉണ്ടാവുമ്പോള്‍
മാത്രമേ ഇസ്ലാം സമ്പൂര്‍ണമാവൂ എന്നദ്ദേഹം ഓര്‍മിപ്പിച്ചു.
മുത്താപ്പ് ആന്റ് പാര്‍ട്ടിയുടെ ഹൃദ്യമായ സ്വാഗത ഗാനാലാപനത്തെ
തുടര്‍ന്ന് ഹര്‍ഷാ ബാസിത്ത്, ഇമാന്‍, തലാല്‍ ഹാഷിം, നിബ ഉസാമ,
റുഷ്ദ കബീര്‍, സനല്‍, സഹ്‌ല ഗഫ്ഫാര്‍, സയ്യാഫ് അബ്ദുല്ലത്തീഫ്,
ഹമദ് യൂനുസ്, സഫ സലീം, സമീര്‍. കെ.ടി. ഗഫൂര്‍ തുടങ്ങിയവര്‍ വിവിധ
പരിപാടികള്‍ അവതരിപ്പിച്ചു. റബാഹ് മന്‍സൂറിന്റെ മോണോ ആക്ടും,
മന്‍സൂറിന്റെ 'ഓര്‍മയില്‍നിന്നും' ശ്രദ്ധേയമായിരുന്നു. അഹ്മദ്
ഹാഷിം മള്‍ട്ടിമീഡിയയുടെ സഹായത്തോടെ നടത്തിയ ക്വിസ് പ്രോഗ്രാം
ഏവരാലും പ്രശംസിക്കപ്പെട്ടു.
വനിതകള്‍ക്കായി സംഘടിപ്പിക്കപ്പെട്ട പായസ മല്‍സരമായിരുന്നു ആകര്‍ഷണീയമായ
മറ്റൊരു പരിപാടി. ഗ്രാന്റ് റിജന്‍സി ഹോട്ടല്‍ സോക്സ് ചെഫ് മി.കിരണായിരുന്നു
ജഡ്ജ്. മല്‍സരത്തില്‍ യഥാക്രമം സാജിദ സാജിദ്, ശാഹിദ റഹ്മാന്‍,
സാജിദ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും
സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വൈസ് പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന്‍ അധ്യക്ഷനായിരുന്നു. അബ്ദുസ്സത്താര്‍
സ്വാഗത ഭാഷണം നിര്‍വഹിച്ചു. റഫീഖ് ചെറുകാരി പരിപാടികള്‍ നിയന്ത്രിച്ചു.
സഫീര്‍, ബാസിത്ത്, ഉസാമ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്ത
: സഫീര്
ചിത്രങ്ങള്‍ : ഉസാമ & ബാസിത്ത്
|
|