ഇസ്‌ലാഹിയ അലുംനി അസോസിയേഷന്‍(4/9/2009)
ഇസ്‌ലാഹിയ അലുമ്നി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍
സ്പെഷല്‍ എക്സിക്യൂട്ടീവ് യോഗം പ്രസിഡന്റ് ഇ പി അബ്ദുറഹിമാന്റെ
വസതിയില്‍ ചേര്‍ന്നു. ഇസ്‌ലാഹിയ സ്ഥാപനങ്ങളുടെ നിലവിലെ അവസ്ഥ
അദ്ദേഹം വിശദീകരിച്ചു.സാമ്പത്തിക പ്രയാസം കൊണ്ട് ബുദ്ധിമുട്ടുന്ന
അസോസിയേഷനെ കൈ മെയ് മറന്ന് സഹായിക്കണമെന്ന് പ്രവാസ ലോകത്തോട്
യോഗം അഭ്യര്‍ഥിച്ചു.വര്‍ഷത്തില്‍ നടക്കുന്ന റമദാന്‍ കലക്ഷന്‍
കൂടുതല്‍ ഊര്‍ജ്ജിതമാക്കാനും, കൂടുതല്‍ പ്രവാസികളിലേക്ക് ഇസ്‌ലാഹിയയുടെ
സന്ദേശമെത്തിക്കാനും യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ മേഖലയില്‍
പിന്നോക്കം നില്‍ക്കുന്ന സമൂഹത്തിന് താങ്ങാവാന്‍ താല്‍പര്യമുള്ള
അഭുദയകാംക്ഷികള്‍ തങ്ങളുടെ സക്കാത്ത് സദഖയുടെ ഒരു ഭാഗം ഇസ്‌ലാഹിയക്കായി
മാറ്റി വെക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. താല്‍പര്യമുള്ളവര്‍
5526332, 5722952, 5809389 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
യോഗത്തില്‍ പ്രസിഡന്‍ ഇ പി അബ്ദുറഹിമാന്‍(ബാബു) അദ്ധ്യക്ഷനായിരുന്നു.
സെക്രട്ടറി സഫീര്‍ സ്വാഗതവും, മുര്‍ഷിദ് കെടി നന്ദിയും പറഞ്ഞു.
ഖത്തര്‍ ഇസ്‌ലാഹിയാ ഇഫ്താര്‍(31/8/2009)
ഖത്തര്‍ ഇസ്‌ലാഹിയ അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍
സംഘടിപ്പിക്കുന്ന ഇഫ്ത്താര്‍ മീറ്റ് സെപ്തംബര്‍:3 വ്യാഴാഴ്ച
ഖത്തര്‍ ചാരിറ്റി ഹാളില്‍ നടക്കും. ഖത്തറില്‍ താമസിക്കുന്ന ചേന്ദമംഗല്ലൂര്‍
നിവാസികളുടെ കൂട്ടായ്മയായ QIA വര്‍ഷം തോറും ഇഫ്ത്താര്‍ മീറ്റുകള്‍
നടത്തി വരാറുണ്ട്.പ്രവാസികളുടെ കുടുമ്പാംഗങ്ങള്‍ ഉള്‍പ്പെടെ
200ലധികം പേര്‍ പങ്കെടുക്കുന്ന ഇഫ്താറിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി
സംഘാടകര്‍ അറിയിച്ചു. ഇഫ്ത്താറിന്ന് മുന്നോടിയായി നടക്കുന്ന
യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ സുബൈര്‍ അധ്യക്ഷത വഹിക്കും.
News:Usama payanat
ഓണസദ്യയൊരുക്കി ഒരു നോമ്പുതുറ(2/9/2009)
പുണ്യമാസത്തില്‍ വിരുന്നു വന്ന ഓണം സൌഹാര്‍ദത്തിന്റെ
ഊട്ടുപുരയാക്കി മാറ്റി ചേന്ദമംഗല്ലൂരിലെ അമുസ്ലിം സഹോദരന്മാര്‍.
ഗ്രാമത്തിലെ 250ഓളം മുസ്ലിം സഹോദരന്മാരെ നോമ്പുതുറക്ക് ക്ഷണിച്ച്
സദ്യയൊരുക്കി സൌഹാര്‍ദത്തിന്റെ വേദിയൊരുക്കുകയായിരുന്നു ഇവര്‍.
സുനില്‍കുമാര്‍ ചക്കിട്ടക്കണ്‍ടി, സുരേഷ് പി.പി, ജിജേഷ് ടി.പി,
പി.സി. വല്‍സന്‍, ചേന്ദാംകുന്നത്ത് നാഗന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍
ചേന്ദമംഗല്ലൂരിലെ ഒട്ടുമിക്ക അമുസ്ലിം സുഹൃത്തുക്കളും സംഘാടകരായി
ഒരു പകല്‍ മുഴുവന്‍ കഠിനാധ്വാനം ചെയ്താണ് നോമ്പുതുറയുടെ കൃത്യസമയത്ത്
സദ്യ വിളമ്പി ചരിത്ര സംഭവം സാധ്യമാക്കിയത്. ഒതയമംഗലം ജുമുഅത്ത്
പള്ളിക്കമ്മിറ്റി പ്രസിഡന്റ് കെ.ടി. അബ്ദുല്ല, കെ.ടി. ഉണ്ണിമോയി
ഹാജി, ഒ. അബ്ദുല്ല, കെ.പി. അഹ്മദ്കുട്ടി, സി.ടി. അബ്ദുറഹീം,
ഡോ. ഷഹീദ് റമദാന്‍ തുടങ്ങി നാട്ടിലെ പൌരപ്രമുഖരും മറ്റ് നാട്ടുകാരും
ആവേശത്തോടെയാണ് സദ്യയെ വിലയിരുത്തിയത്.
Photos:Salih
M
News: Jouhar EN
ജയ്ഹിന്ദ് ഓണോല്‍സവം(2/9/2009)
പൊറ്റശ്ശേരിയിലെ സാംസ്കാരിക വേദിയായ ജയ്ഹിന്ദിന്റെ
ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി പൊറ്റശ്ശേരിയെയും
സമീപപ്രദേശത്തെയും ഉല്‍സവലഹരിയിലാക്കി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി
പൂക്കള മല്‍സരം, കസേര കളി, കോഴിപ്പിടുത്തം ക്രോസ് കണ്‍ട്രി,
ബിസ്ക്കറ്റ് ഈറ്റിംഗ്, മെഴുകുതിരി കത്തിക്കല്‍, തുടങ്ങിയ ഇനത്തില്‍
മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വൈകിട്ട് നടന്ന സാംസ്കാരിക
പരിപാടി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ഗോപാലന്‍ ഉദ്ഘാടനം
ചെയ്തു. ശേഷം നടന്ന ശിങ്കാരിമേളത്തിന്റെ അകമ്പടിയോടു കൂടിയ പുലിക്കളി
മുക്കം, മണാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലൂടെ പൊറ്റശ്ശേരിയില്‍
സമാപിച്ചു. ഷാജി പുല്‍പറമ്പില്‍, ശിശുപാലന്‍, പ്രിയേഷ്, സുരേഷ്
പി.എം, മനു, അര്‍ജുന്‍, നിതീഷ്, അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം
നല്‍കി.
Photos: Shuhaib
CMR cables
News: Sameer KP
|