പ്രവേശനോല്‍സവത്തിന് ചൂടേറിയപ്പോള്‍(2/6/2009)
ഈ മഴക്കാലത്തെ കനത്ത
ചൂടിലും സ്കൂള്‍ പ്രവേശനം ഉല്‍സവമായി മാറി. ഇന്നലത്തെ പ്രവേശനോല്‍സവത്തോട്
കൂടി നാട്ടില്‍ നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പുതിയ ഒരു ജീവിതഘട്ടത്തിന്
തുടക്കം കുറിച്ചു.
തലേന്ന് രാത്രി തന്നെ മിക്ക സ്ഥാപനങ്ങളിലും അലങ്കരിക്കലും വൃത്തിയാക്കലും
നടന്നു. ഇതിന് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും പിന്തുണയുണ്‍ടായിരുന്നു.
യു.പി. സ്കൂള്‍, അല്‍ഇസ്ലാഹി ഇംഗ്ളീഷ് സ്കൂള്‍, ഗുഡ്ഹോപ്പ് ഇംഗ്ളീഷ്
സ്കൂള്‍ എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ അരങ്ങേറി. ഈസ്റ്റ്
ചേന്ദമംഗല്ലൂരില്‍ ആരംഭിച്ച അല്‍മദ്രസത്തുല്‍ ഇസ്ലാമിയ പ്രാഥമിക
മദ്രസയാണ് ഈ വര്‍ഷത്തെ പ്രവേശനോല്‍സവത്തിലെ പുതിയ അതിഥി. മിക്ക
സ്ഥാപനങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എടുത്തുപറയത്തക്ക
പരിപാടികളൊന്നും ഉണ്‍ടായിരുന്നില്ല. ജി.എം.യു.പി സ്കൂള്‍ പ്രവേശനോല്‍സവം
പി.ടി.എ പ്രസിഡന്റ് ഹസനുല്‍ ബന്ന ഉദ്ഘാടനം ചെയ്തു. പ്രവേശനോല്‍സവത്തിലെ
പതിവ് ആചാരമായ കരച്ചിലും ആവേശവും ഈ പ്രവേശനോല്‍സവത്തിലും ദൃശ്യമായിരുന്നു.
എന്നാല്‍ കൊച്ചു കുടകള്‍ ബേഗിലിട്ടാണ് അവര്‍ ഉച്ചക്ക് വീട്ടിലേക്ക്
മടങ്ങിയത്. നനഞ്ഞ ബേഗും ഉടുപ്പുമായി വീട്ടിലേക്ക് മടങ്ങാന്‍
കൊതിച്ച ഒത്തിരി പേര്‍ അക്കൂട്ടത്തിലുണ്‍ടായിരുന്നു.
യു.പി. സ്കൂളിന്റെ മുഖഛായ
മാറുന്നു
ചേന്ദമംഗല്ലൂര്‍ ഗവ. യു.പി സ്കൂളിന്റെ രൂപവും ഭാവവും മാറുന്നു.
ഇതിന്റെ തകൃതിയായ പ്രവര്‍ത്തനത്തിലാണ് അധ്യാപകരും സ്കൂള്‍ പി.ടി.എയും.
ഗ്രൌണ്‍ടില്‍ ഉരുണ്ടും ചാടിയും ചുവക്കുന്ന യൂണിഫോം ഇനി ഓര്‍മയാകുകയാണ്.
ഇനി ചിട്ടയാര്‍ന്ന കോട്ടോട് കൂടിയ യൂനിഫോം നിലവില്‍ വരും. ഒപ്പം
ഒരു ഐഡന്റിറ്റി കാര്‍ഡും കാണും. ചാട്ടവും ഓട്ടവും നിര്‍ത്തി
ഇനി ഇംഗ്ളീഷ് മീഡിയം പോലെ ചിട്ടയായ പഠനം എന്നര്‍ഥം. പുതിയ സംരംഭമായ
ടൈല്‍സ് പാകിയ നാല് 'സ്മാര്‍ട്ട് ക്ളാസ് റൂം' തയാറായിക്കഴിഞ്ഞു.
ഈയിടെ സ്കൂളില്‍ ഒരു കൊച്ചു പാര്‍ക്ക് അനുവദിച്ചത് തന്നെ ഒരു
ഗവണ്‍മെന്റ് സ്കൂളിനെ സംബന്ധിച്ചിടത്തോളം സ്വപ്നം മാത്രമായിരുന്നു.
അതും യാഥാര്‍ഥ്യമായിരിക്കയാണ്. കൂടാതെ സ്ഥിരം സ്റ്റേജിന്റെയും
പണിയും പൂര്‍ത്തിയായി വരുന്നു. പ്രധാന കെട്ടിടത്തിന് മുമ്പില്‍
പുല്ല് വെച്ച്പിടിപ്പിച്ച് ഒന്നാന്തരമൊരു പൂന്തോട്ടവും തയാറായി
വരുന്നു. പക്ഷേ, കുട്ടിത്തം കുട്ടിത്തത്തിലേ ഉണ്ടാവൂ. അത് ഒരു
പ്രായത്തിലേ ഉണ്‍ടാവൂ. അതിനാല്‍ തന്നെ ചാട്ടവും ഓട്ടവുമില്ലാതെ
നമ്മുടെ സ്കൂള്‍ കൂട്ടികള്‍ 'ബ്രോയിലര്‍' കുട്ടികളാകുമോ എന്ന്
ചിലര്‍ ആശങ്കിക്കുന്നു. അതേസമയം, പുതിയ ഹെഡ്മാസ്റ്ററുടെയും സഹപ്രവര്‍ത്തകരുടെയും
പി.ടി.എയുടെയും കഠിനാധ്വാനത്തെ അംഗീകരിക്കാതിരിക്കാന്‍ പറ്റില്ല.
ചിണുങ്ങലുകളില്ലാതെ സ്കൂളുകള്‍
തുറന്നു(1/6/2009)
Anganvaadi North Chennamangallur
കോരിച്ചൊരിയുന്ന മഴയുടെ അകമ്പടിയില്ലാതെ,
കൊച്ചു കുഞ്ഞുങ്ങളുടെ കലപിലകള്‍ താളമിട്ട് ഒരു ജൂണ്‍ ഒന്ന്
കൂടി കടന്നു പോയി. പുതുതായി സ്കൂളിലേക്ക് വരുന്ന കുട്ടികള്‍ക്ക്
പുത്തന്‍ കുടയും ഉടുപ്പും എന്നേ തയാറായിരുന്നെങ്കിലും പുസ്തകങ്ങള്‍
പലതും ഇനിയും വരാനിരിക്കുന്നു.
മാതാക്കളുടെ വിരലറ്റം വിട്ടു വിദ്യാലയപ്പടിവാതിലില്‍ എത്തുമ്പോള്‍
കാണാറുള്ള പരിഭ്രാന്തിയും ചിണുങ്ങലുകളും ഇത്തവണ കുട്ടികളില്‍
കാണപ്പെട്ടില്ല. അംഗനവാടികളും ഇംഗ്ലീഷ് സ്കൂളുകളും, യു പി സ്കൂളുമായി
ആറോളം വിദ്യാലയങ്ങളിലാണ് വിദ്യാഭ്യാസാരംഭം ഉണ്ടായിരുന്നത്.
ഇത്തവണത്തെ എറ്റവും ശ്രദ്ധാകേന്ത്രമായത് സ്മാര്‍ട്ട് ആയി കൊണ്ടിരിക്കുന്ന
യു പി സ്കൂള്‍ ആയിരുന്നു. ഒരു സര്‍ക്കാര്‍ വിദ്യാലയത്തെ ഓര്‍മിപ്പിക്കാത്തത്ര
ഈ സ്കൂള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. പുതിയ പ്രധാനാദ്ധ്യാപകന്റെ
നേത്രത്തതില്‍ അദ്ധ്യാപകരുടെ കൂട്ടായ പരിശ്രമം ആണ് ഈ വളര്‍ച്ചക്ക്
കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വിവിധ വിദ്യാലയങ്ങളിലെ ആദ്യ ദിവസം
താഴെ :
GMUP School
Al-Islah English School
Good Hope English school
Anganavadi Chennamangallur
Parents at good hope
ഫോട്ടോസ്:
മാഹിര്‍ പി
സഹായം : സ്വാലിഹ് സി
|