|
കുഞ്ഞുത്സവമായി ബാലോല്‍സവം(26/5/2009)
അവധിക്കാല ഉത്സവമായി വന്നെത്താറുള്ള
മലര്‍വാടി ബാലോല്‍സവം ഇത്തവണ പുതുമയുള്ള പരിപാടികള്‍ കൊണ്ട്
കുട്ടികളില്‍ ഉത്സവച്ഛായ പകര്‍ന്നു.എസ് ഐ ഒ ചേന്ദമംഗല്ലൂര്‍
പ്രാദേശിക ഘടകമായിരുന്നു ബാലോല്‍സവം സംഘടിപ്പിച്ചത്. ഇരുപത്തിനാലോളം
ഇനങ്ങളിലായി 250ലധികം കുട്ടികളായിരുന്നു ബാലോല്‍സവത്തില്‍ പങ്കെടുത്തത്.
നേരിട്ടുള്ള മല്‍സരങ്ങളില്ലാതെ, ആര്‍ക്കും ഏത് ഇനത്തിലും പങ്കെടുക്കാവുന്ന
രീതിയിലായിരുന്നു പരിപാടികള്‍ ആസൂത്രണം ചെയ്തത്. ഒരോ ഇനത്തിലും
പങ്കെടുക്കുന്ന കുട്ടികളുടെ പ്രകടനമനുസരിച്ച് ലഭിക്കുന്ന മാര്‍ക്കിന്റെ
അടിസ്ഥാനത്തില്‍, എറ്റവും കൂടുതല്‍ മര്‍ക്കു ലഭിക്കുന്ന കുട്ടിയായിരിക്കും
ഒന്നാം സ്ഥാനത്തിനവകാശി.സീനിയര്‍ വിഭാഗത്തില്‍ മിസ്‌ഫര്‍(s/o
അസ്‌ലം എവറസ്റ്റ്), ജൂനിയര്‍ വിഭാഗത്തില്‍ റാസി(s/o റഷീദ്)
വ്യക്തിഗത ചാമ്പ്യന്മാരായി. കുട്ടിഹസ്സന്‍, മുഹ്‌സിന്‍ എന്നിവര്‍
നേതൃത്തം നല്‍കി. KCR ഉല്‍ഘാടനവും സുലൈമാന്‍ മാസ്റ്റര്‍ സമ്മാന
ദാനവും നിര്‍വഹിച്ചു .
|
|