ജനപക്ഷ രാഷ്ട്രീയചേരി വളര്‍ത്തിയെടുക്കുക : പി. മുജീബ്റഹ്മാന്‍(29/6/2009)


മുതലാളിത്തത്തിന്റെ ശരീരഭാഷ മാറിക്കൊണ്‍ടിരിക്കുമ്പോഴും ഇടതുപക്ഷം വലതുപക്ഷമായി മാറിക്കൊണ്‍ടിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ നീതി നിഷേധിക്കപ്പെട്ട ജനത്തിന്റെ പക്ഷം ചേരുന്നതിന് ജനകീയ രാഷ്ട്രീയ ചേരി മാത്രമാണ് പരിഹാരമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി, എസ്.ഐ.ഒ സംസ്ഥാന സാരഥികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന ജന. സെക്രട്ടറി എസ്. ഇര്‍ഷാദ്, സോളിഡാരിറ്റി സംസ്ഥാന ജന. സെക്രട്ടറി എം. സാജിദ്, മേഖലാ പ്രസിഡന്റ് സുബ്ഹാന്‍ ബാബു, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ. സ്വാലിഹ് സ്വാഗതം പറഞ്ഞു.





യൂനിഫോം വിതരണം ചെയ്തു. ‍(29/6/2009)


  ജമാഅത്തെ ഇസ്ലാമി സകാത്ത് കമ്മിറ്റിയുടെ വകയായി നിര്‍ദ്ദനരായ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോമുകള്‍ വിതരണം ചെയ്തു.ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്കൂള്ഇലെ 74 വിദ്യാര്‍ഥികള്‍ക്കാണ്‌ ജമാഅത്തെ ഇസ്ലാമി സകാത്ത് കമ്മിറ്റി യൂനിഫോമിന്റെ തുക സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. സുരേന്ദ്രന്‍ മാസ്റ്റര്‍ മുഖാന്തിരം കൈമാറിയത്. പ്രദേശിക ഹല്‍ഖ അസി. അമീര്‍ കെ.ടി.ഉണ്ണിമോയി ഹാജി കൈമാറ്റം നിര്‍വഹിച്ചു.






അവാര്‍ഡ് ദാനം. ‍(29/6/2009)


  എസ്.എസ്.എല്‍.സി, പ്ളസ്ടു, മജ്ലിസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് സോളിഡാരിറ്റി നല്‍കുന്ന അവാര്‍ഡുകള്‍ സംസ്ഥാന പ്രസിഡന്റ് പി മുജീബുറഹ്മാന്‍ വിതരണം ചെയ്തു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന ജന. സെക്രട്ടറി എസ്. ഇര്‍ഷാദ്, സോളിഡാരിറ്റി സംസ്ഥാന ജന. സെക്രട്ടറി എം. സാജിദ്, മേഖലാ പ്രസിഡന്റ് സുബ്ഹാന്‍ ബാബു, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. സുരേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.




Report & Photos: Sameer KP

 
 
2009 cmr on web Chennamangallur News chennamangaloor GMUP school