Home |  History  |  who is who  |  News  |  Pravasi  |  Gallery  |  Organisations  |  Kids Corner |  Institutions  | Email
 

മുനീര്‍ മാസ്റ്റര്‍ മരണപ്പെട്ടു.



     ആശാരിക്കണ്ടി മുഹമ്മദ്‌ മൗലവിയുടെ മകന്‍, മുനീര്‍ മാസ്റ്റര്‍ ഇന്നു കാലത്ത്‌ കോഴിക്കോട്ടെ സ്വകാര്യ ഹോസ്പിറ്റലില്‍ വെച്ച്‌ മരണപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ ഇദ്ദേഹം വിദേശത്ത്‌ നിന്ന് നാട്ടില്‍ എത്തിയത്‌. മസ്തിഷ്ക സംബന്ധമായ രോഗം കാരണം കുറച്ചു ദിവസങ്ങളായി അബോധാവസ്ഥയിലായിരുന്നു.






വാഴകൃഷിക്കെതിരെ ഭീഷണി



    ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന വാഴകൃഷിയുമായി മുന്നോട്ടുപോയാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് ഭീഷണി മുഴക്കിക്കൊണ്‍ട്് പാടത്തിന് സമീപങ്ങളില്‍ നോട്ടീസുകള്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ വര്‍ഷം വാഴകൃഷിയോടനുബന്ധിച്ച് നടന്ന കളനാശിനി പ്രയോഗത്തിനെതിനെ പരിസരവാസികള്‍ രംഗത്തുവന്നിരുന്നു. അതിനെതുടര്‍ന്ന് കൃഷി ഓഫീസറുടെ നിര്‍ദേശം പ്രകാരം കൃഷിക്കാര്‍ക്ക് കളനാശിനി പ്രയോഗം നിര്‍ത്തിവെക്കേണ്‍ിവന്നു. ഇത് ഇനിയും തുടര്‍ന്നാല്‍ പ്രതിഷേധവുമായി രംഗത്തുവരുമെന്നാണ് നോട്ടീസില്‍ പറയുന്നത്. നോട്ടീസിന് പിന്നില്‍ ആരെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും പരിസരവാസികളാണെന്ന് കരുതുന്നു.
അതേസമയം, പൂര്‍ണമായും ജൈവവളമുപയോഗിച്ചുകൊണ്‍ട് നെല്ല് കൃഷി ചെയ്യാന്‍ ഒരുങ്ങുകയാണ് ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍. ഇതിനുള്ള വിത്ത് വിതക്കല്‍ കഴിഞ്ഞദിവസം നടന്നിരുന്നു.


അരിവിതരണം


    വിലക്കയറ്റം രൂക്ഷമായപ്പോള്‍ പ്രതിഷേധവും പ്രതിവിധിയുമായി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ അരിവിതരണം നടത്തി. വാര്‍ഡുകള്‍ തോറും കുറഞ്ഞ വിലക്ക് അരി വിതരണം ചെയ്തു. കിലോക്ക് 12 രൂപ ഈടാക്കിയായിരുന്നു വിതരണം. ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമായിരുന്നു അരി കൊടുത്തിരുന്നത്. എന്നാല്‍ ഇത് വിമര്‍ശിക്കപ്പെട്ടപ്പോള്‍ വീടൊന്നിന് 10 കിലോ വീതം നല്‍കി.


ഒളിഞ്ഞുനോട്ടക്കാരന്‍ പിടിയിലായി




    വെസ്റ്റ് ചേന്ദമംഗല്ലൂരിലെയും പുല്‍പറമ്പിലെയും പല വീടുകളിലും സന്ധ്യാനേരത്ത് കുളിമുറിയിലും വീട്ടിലും ഒളിഞ്ഞുനോക്കുകയും ചെയ്യുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പിച്ചു. ഒയലോട്ട് വിനോദാണ് പിടിയിലായത്. സ്ത്രീകള്‍ ഉറങ്ങുന്നിടത്തേക്ക് ജനല്‍വഴി ടോര്‍ച്ചടിക്കുകയും എത്തിനോക്കുകയും പതിവാക്കിയ യുവാവിനെ കറുത്തേടത്ത് ഇബ്രാഹീമിന്റെ വീട്ടില്‍വെച്ചാണ് പിടികൂടാന്‍ സാധിച്ചത്. മുക്കം പോലിസ് വിനോദിനെ താക്കീത് ചെയ്ത് വിട്ടയച്ചു..



സ്വാതന്ത്യ്ര ദിനാഘോഷം (17/8/08)

   62ാം സ്വാതന്ത്യ്രദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സ്കൂളുകളും സന്നദ്ധസംഘടനകളും നാട്ടുകാരും കൊണ്‍ാടി. യു.പി സ്കൂളില്‍ ഹെഡ്മാസ്റ്റര്‍ സുരേന്ദ്രന്‍ പതാക ഉയര്‍ത്തുകയും സ്വാതന്ത്യ്രദിന സന്ദേശം നല്‍കുകയും ചെയ്തു. ചടങ്ങില്‍ സ്കൌട്ട്, ജൂനിയര്‍ റെഡ്ക്രോസ് വളണ്‍ടിയര്‍മാര്‍ അണിനിരന്നിരുന്നു. ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ ടി.കെ.അബ്ദുറഹ്മാന്‍, പി.ടി.എ പ്രസിഡന്റ് ഹസനുല്‍ ബന്ന, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ശേഷം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും എന്‍.എസ്.എസ് കോര്‍ഡിനേറ്ററുമായ എസ്.കമറുദ്ദീന്‍ വൃക്ഷത്തൈ നട്ടു. വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പായസ വിതരണം ഉണ്‍ടായിരുന്നു.
     അല്‍ ഇസ്ലാഹ് സ്വാതന്ത്യ്രദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുഖ്യാതിഥി താഴക്കോട് വില്ലേജ് ഓഫീസര്‍ പവിത്രന്‍ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ് കുട്ടി സ്വാതന്ത്യ്രദിന സന്ദേശം നല്‍കി. ശേഷം കുട്ടികള്‍ തയാറാക്കിയ ചുമര്‍ പത്രം പവിത്രന്‍ പ്രകാശനം ചെയ്തു. വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനാലാപനം നടത്തി. തുടര്‍ന്ന് നടന്ന പി.ടി.എ യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിദ്യാര്‍ഥികള്‍ക്കായി സ്വാതന്ത്യ്രദിന ക്വിസ് മല്‍സരം സംഘടിപ്പിക്കപ്പെട്ടിരുന്നു.
   ഗുഡ്ഹോപ്പ് സ്കൂളില്‍ സ്വാതന്ത്യ്രദിനാഘോഷത്തില്‍ പ്രിന്‍സിപ്പല്‍ സരസ്വതി ടീച്ചര്‍ പതാക ഉയര്‍ത്തി. മുഖ്യാതിഥി പി.ടി.എ പ്രസിഡന്റ് സന്തോഷ് ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി.
അംഗനവാടിയിലെ വിദ്യാര്‍ഥികള്‍ സ്വാതന്ത്യ്രദിന റാലി നടത്തിക്കൊണ്‍ടായിരുന്നു സ്വാതന്ത്യ്രദിനം ആഘോഷിച്ചത്. പഞ്ചായത്ത് മെമ്പര്‍ ടി.കെ. അബ്ദുറഹ്മാന്‍ പതാക ഉയര്‍ത്തി..






 
 
2008 cmr on web Chennamangallur News