Home |  History  |  who is who  |  News  |  Pravasi  |  Gallery  |  Organisations  |  Kids Corner |  Institutions  | Email
 




ഊര്‍ച്ചയുത്സവം(1/9/2008)

   ചേന്നമംഗല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ കൊക്കൂണ്‍ നച്ചുറല്‍ ക്ലബ്ബ്‌ നെല്‍കൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഊര്‍ച മത്സരം നാടിന്റെ ആവേശമായി. 12 ലതികം റ്റീമുകല്‍ ഈ കാളപ്പൂട്ട്‌ മത്സരത്തില്‍ പങ്കെടുത്തിരുന്നു. കീഴുപറമ്പ്‌, അരീകൊട്‌, പത്തനാപുരം തുടങ്ങി അയല്‍ പഞ്ചായത്തുകളിലെ കാളപ്പൂട്ട്‌ ഭ്രമം നിലനില്‍കുന്ന പ്രദേശങ്ങളില്‍ നിന്നാണ്‌ മത്സരാര്‍ഥികള്‍ പ്രധാനമായും എത്തിച്ചേര്‍ന്നിരുന്നത്‌. ചേന്നമംഗല്ലൂര്‍- പുല്‍പറമ്പ്‌ റോഡില്‍ വലതു വശത്ത്‌ പഴയ തോട്ട്‌-കണ്ടം അടങ്ങുന്ന 2.5 ഏക്ര സ്ഥലം ഇത്തവണ നെല്‍കൃഷി ചെയ്യാന്‍ ഏറ്റെടുത്തിരിക്കുന്നത്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ കൊക്കൂണ്‍ നചുറല്‍ ക്ലബ്ബ്‌ പ്രവര്‍ത്തകരാണ്‌..
മണ്മറയുന്ന നെല്‍കൃഷിയേയും, പുതു തലമുറയുടെ കാര്‍ഷിക വൃത്തിയോടുള്ള താല്‍പര്യത്തെയും പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശ്യമാണ്‌ ഇത്തരമൊരു ഉദ്ദ്യമത്തിന്‌ പിന്നില്‍.
   ചടങ്ങ്‌ സ്കൂള്‍ മാനേജര്‍ ഓ അബ്ദുറഹിമാന്‍ ഉത്ഘാടനം ചെയ്തു. തലമുറകളിലെ കൃഷി അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ട്‌ അദ്ദേഹം കര്‍ഷകന്റെ തനതു വേഷത്തില്‍ ചടങ്ങിനെ അഭിസംബോധന ചെയ്തത്‌ കാണികള്‍ക്ക്‌ ആവേഷമായി. സ്കൂള്‍ കുട്ടികളുടെ ഊര്‍ച കണ്ടത്തിലെ ഓട്ട മത്സരം പരിപാടിയില്‍ രസം പകര്‍ന്നു.
   എസ്‌.കമറുദ്ദീന്‍ മാസ്റ്റര്‍ നേതൃത്തം നല്‍കിയ ഊര്‍ച്ചയുത്സവത്തില്‍ കൂട്ടില്‍ മുഹമ്മദലി, കെ സി മുഹമ്മദലി, മുസ്തഫ പി , പി കെ റസാക്ക്‌, എടക്കണ്ടി അബ്ദുല്ല എന്നിവര്‍ നേതൃത്തം നല്‍കി













 
 
2008 cmr on web Chennamangallur News