ചേന്ദമംഗല്ലൂര്‍
ജി.എം.യു.പി സ്കൂള്‍ ഓണാഘോഷം(6/9/08)
ഇളം മനസിലെ പുഷ്പങ്ങള്‍
കുറച്ച് ദിവസങ്ങളായി അവര്‍ പൂക്കള്‍ ശേഖരിക്കാനുള്ള പരക്കം പാച്ചിലിലായിരുന്നു.
അങ്ങനെ അവര്‍ ചെടികളോടും തുമ്പികളോടും സല്ലപിച്ച് പൂക്കള്‍ ശേഖരിച്ചു.
പൂക്കള്‍ നിറഞ്ഞ സഞ്ചിയുമായി ഇളം പുഞ്ചിരിയോടെ അവര്‍ രാവിലെ
തന്നെ സ്കൂളില്‍ എത്തിച്ചേര്‍ന്നു. അങ്ങനെ എല്ലാം ഒത്തുചേര്‍ന്നപ്പോള്‍
പൂക്കള്‍ പൂക്കളമായി. അത് ഇളംമനസ്സിലെ ഭാവനകളെ വിരിയിച്ചു. നാട്
അതില്‍നിന്നും തേന്‍ നുകര്‍ന്നു.
ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്കൂളിലായിരുന്നു
ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള മല്‍സരം നടന്നത്. എല്‍.പി, യു.പി
വിഭാഗങ്ങളിലായിരുന്നു മല്‍സരം. യു.പി. വിഭാഗത്തില്‍ ഏഴ്-ബിയും
എല്‍.പി വിഭാഗത്തില്‍ രണ്‍ടണ്‍്-ബിയും വിജയികളായി. റമദാന്‍ മാസമായതിനാല്‍
ഈ വര്‍ഷം പൂക്കളമല്‍സരത്തിന് ശേഷം സദ്യ ഉണ്‍ടായിരുന്നില്ല.
യുവാക്കളുടെ
സാഹസികത, പെരുമ്പാമ്പ് പിടിയില്‍.(5/9/08)
ചേന്നമംഗല്ലൂര്‍ പൂളക്കണ്ടി
ഭാഗത്ത് കാണപ്പെട്ട പെരുമ്പാമ്പിനെ, സാഹസികമായി പിടികൂടിയത്
പൂളക്കണ്ടി സകരിയ്യ, പാലിയില്‍ ശാക്കിര്‍, മടത്തില്‍ ശാക്കിര്‍,
NK ശാഹുല്‍, പാലിയില്‍ ശമീം എന്നിവരാണ്.
കയര്‍ ഉപയൊഗിച്ച് ബന്ദിച്ച അവസ്ഥയിലാണ് പെരുമ്പാമ്പ് ഇപ്പൊള്‍.
കുട്ടികളും മുതിര്‍ന്നവരും ഉള്‍പെടെ വന്‍ ജനക്കൂട്ടം കാഴ്ച്ചക്കാരായി
എത്തുന്നുണ്ട്. ഭക്ഷണമായി മുട്ടയും കാടയും നല്‍കിയെങ്കിലും
ഒന്നും കഴിക്കാതെ നിരാഹാര സത്യാഗ്രഹത്തില്‍ ആണ് കക്ഷി ഇപ്പൊള്‍.
വനം വകുപ്പ് ഉദ്യോഗ്സ്ഥരുടെ നിര്‍ദേശപ്രകാരം കാട്ടില്‍ വിട്ടയക്കാനാണ്
തീരുമാനം
|