ലോറി
തല കീഴെ മറിഞ്ഞു(11/9/08)
തട്ടാരത്തൊടിക അബ്ദുറഹിമാന്റെ വീടു പണി ആവശ്യാര്‍ത്ഥം ചെങ്കല്ലുമായി
വരികയായിരുന്ന ലോറി തല കീഴെ മറിഞ്ഞു. ANARC BUILDERS ഇന്റെതാണ്
മറിഞ്ഞ ലോറി. ഡ്രൈവര്‍ മൊഹനന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കനത്ത മഴയില്‍ കുതിര്‍ന്നു നിന്നിരുന്ന റോഡില്‍ കൂടി ഫുള്‍ ലോഡുമായി
വീട്ടിലേക്കുള്ള കയറ്റം കയറി വരുമ്പോള്‍, വശങ്ങള്‍ ഇടിഞ്ഞാണ്
അപകടം സംഭവിച്ചത്.
തല കീഴെ നില്‍ക്കുകയായിരുന്ന വാഹനം ഖലാസി ആലിയുടെ നേതൃത്തത്തില്‍
പിന്നീട് പൂര്‍വ സ്ഥിതിയിലെക്ക് വലിച്ചു കയറ്റി.
Photos: Junaise Sulaiman
ബാംഗളൂരില്‍
മരണപ്പെട്ടു.(10/9/08)
കൊയ്യപ്പുരത്ത് മുഹമ്മെദ് ഹാജിയുടെ മകന്‍
ശംസുദീന്റെ മകന്‍ ഹാഫിസ് മുഹമ്മദ് (19) ആണ് ബാംഗളൂരിലെ സൊകാര്യ
ഹോസ്പിറ്റലില്‍ മരണപ്പെട്ടത്. ഒരു മാസം മുന്‍പ് പഠനാവശ്യാര്‍ഥമാണ്
ഹാഫിസ് ബാംഗളൂരില്‍ എത്തിയത്. പനി ബാധിച്ച അവസ്ഥയില്‍ സ്വകാര്യ
ക്ലിനികില്‍ എത്തിച്ചെങ്കിലും ഹെബ്ബാളിനടുത്ത കൊളംബിയ ഹോസ്പിറ്റലിലേക്ക്
റെഫര്‍ ചെയ്യുകയായിരുന്നു. മലബാര്‍ മുസ്ലിം അസോസിയെഷന്‍ ഓഫിസില്‍
നിന്ന് മയ്യിത്ത് കുളിപ്പിച്ച ശെഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട്
പോയി. നാളെ കാലത്ത് 8.00 കബറടക്കം.
സമൂഹതുറ: സൌഹാര്‍ദത്തിന്റെ പുണ്യമായി
. (9/9/08)
നോര്‍ത്ത് ചേന്ദമംഗല്ലൂര്‍: ഒരു നാട്ടിലെ മുഴുവന്‍ ആളുകളും പള്ളിയില്‍
ഒത്തുചേര്‍ന്ന് നോമ്പുതുറക്ക് വിഭവങ്ങള്‍ ഒരുക്കുകയും സമൂഹതുറ
സംഘടിപ്പിക്കുകയും ചെയ്തത് വളരെ വ്യത്യസ്ത അനുഭവമായി മാറുകയാണ്.
ഇവിടുത്തുകാര്‍ക്ക് റമദാനിലെ പുണ്യങ്ങള്‍ കരസ്ഥമാക്കാന്‍ സമൂഹതുറ
സുപ്രധാന ദീനിപ്രവര്‍ത്തനമായി മാറിയിട്ട് പത്ത് വര്‍ഷത്തോളമായി.
തുടക്കത്തില്‍ വീടുകളില്‍നിന്നും വിഭവങ്ങള്‍ ശേഖരിച്ച് ചെറിയ
തോതില്‍ തുറ സംഘടിപ്പിച്ചിരുന്നതെങ്കില്‍ ഇന്നത് ഇന്നാട്ടിലെ
മുഴുവനാളുകളും പങ്കാളികളാവുന്ന അപൂര്‍വകാഴ്ചയാണ്. എല്ലാ മതവിഭാഗങ്ങളും
തോളോട് തോളു ചേര്‍ന്ന് ക്ഷണം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും
സാമ്പത്തികമായും പരസ്പരം പങ്കാളിത്തത്തോടെ സംഘടിപ്പിക്കുകയും
ചെയ്യുന്നത് ആരെയും ആകര്‍ഷിക്കുന്ന അനുഭവമാണ്.
ഇപ്രാവശ്യത്തെ സമൂഹ നോമ്പുതുറ സെപ്ത. 7ന് ഞായറാഴ്ച നടന്നു. വി.
കുഞ്ഞാലി, ടി.കെ.അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാധ്യമം
എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ സാഹിബ് റമദാന്‍ സന്ദേശപ്രഭാഷണം നിര്‍വഹി.
ഹല്‍ഖാ നാസിം കെ. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
എ.പി.മുഹമ്മദ് നസീം, കെ.വി. ശിഹാബുദ്ദീന്‍, റഫീഖ് ചെറുകാരി,
മൂലയില്‍ സത്താര്‍, അബ്ദുറഹ്മാന്‍.വി, ഗഫൂര്‍ പാലക്കല്‍, മരക്കാര്‍,
സഹീര്‍ പാണക്കോട്ടില്‍, ശ്രീനിവാസന്‍ കുന്നത്ത്, രവി പനങ്ങോട്ടുചാലില്‍,
സുനില്‍ കണക്കുപറമ്പത്ത്, കെ.വി. അബ്ദുറഹ്മാന്‍, എ.അബ്ദുസ്സത്താര്‍
തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Photos:Junais Sulaiman
|