ചെങ്ങറ
വിഭവ സമാഹരണം. (21/10/2008)
പത്തനംതിട്ട ജില്ലയിലെ
ചെങ്ങറയില്‍ ഭൂമിക്കു വേണ്ടിയുള്ള പൊരാട്ടത്തില്‍, വിവിധ രഷ്ട്രീയ
കക്ഷികളാല്‍ കടുത്ത ദുരിതം അന്‍ഭവിക്കുന്ന പാവങ്ങള്‍ക്ക് വേണ്ടി
സൊളിഡാരിറ്റി പ്രാദേശിക യൂനിറ്റ് വിഭവ സമാഹാരണം നടത്തി. വീടുകളില്‍
നിന്നും സംഭരിക്കുന്ന അരി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവ ജില്ലയില്‍
ഒരുമിച്ച് കൂട്ടി, നിശ്ചിത ദിവസം ചെങ്ങറയില്‍ എത്തിക്കാന്‍
ആണ് പദ്ധതി. കടുത്ത ഉപരോധം നേരിടുന്ന ചെങ്ങറ നിവാസികള്‍ക്ക്
വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് സങ്കര്‍ഷത്തിന് കാരണമാവുമെങ്കിലും,
എന്തു വിലകൊടുത്തും ഉപരോധം ലംഘിക്കാനാണ് സോളിഡാരിറ്റി തീരുമാനിച്ചിരിക്കുന്നത്.
അബ്ദുറഹിമാന്‍ മേക്കുത്ത്, എസ് കമറുദ്ധീന്‍, ടി കെ നാസര്‍,
സമീര്‍ കെ പി, മാഹിര്‍ പി, ജുമാന്‍ ടി കെ തുടങ്ങിയവരാണ് വിഭവ
സമാഹരണത്തിന്ന് മേല്‍നോട്ടം വഹിക്കുന്നത്.
solidarity chennamangallur
ഫൂട്ബോളില്‍
ഒരു മറുനാടന്‍ പെരുമ(21/10/2008)
ഖത്തറിലെ മറുനാടന്‍
ഫൂട്ബാള്‍ മേളയില്‍ കോഴിക്കോടിനെ പ്രതിനിധീകരിക്കുന്ന ടീമിലെ
ഭൂരിഭാഗം കളിക്കാരും ചേമംഗല്ലൂരുകാര്‍. ഫൂട്ബാളിനെ നെഞ്ചിലേറ്റിയ
നാട്ടുകാര്‍ക്ക് നാടു വിട്ടാലും വീര്യം ബാക്കിയാവുന്നു എന്നതിന്
നല്ലൊരു തെളിവായി ഈ വര്‍ധിത പ്രാധിനിധ്യം.
ഫൂട്ബാളില്‍
വീണ്ടും ചേന്നമങ്ങല്ലൂര്‍ കുതിപ്പ്.(20/10/2008)
മുക്കം ഗ്രാമ പഞ്ചായത്തിലെ
ഫൂട്ബാള്‍ മേളയില്‍ നാടിന്ന് വീണ്ടും കുതിപ്പ്. മേഖലയിലെ മേധാവിത്തത്തിന്
ഇടിവ് തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കേരളോല്‍സവത്തില്‍
നേടിയ കിരീടം. ഫൈനലില്‍ മാമ്പറ്റയെ മുട്ടുകുത്തിച്ചാണ് മുക്കം
ഗ്രാമ പഞ്ചായത്ത് കിരീടം, കുന്നുമ്മല്‍ ബ്രതേര്‍സ് നാട്ടിലെത്തിച്ചത്.
നാട്ടിലെ ഫൂട്ബാള്‍ പ്രതിഭകള്‍ക്ക് വംശനാശം നേരിട്ടില്ലെന്നതിന്റെ
ഉത്തമ ദ്ര്ഷ്ടാന്തമായിരുന്നു, മേളയിലെ ചേന്നമങ്ങല്ലൂരിന്റെ പങ്ക്.
ചൈതന്യ, എവെര്‍ഗ്രീന്‍, എവെര്‍ഗ്രീന്‍ ജൂനിയര്‍ എന്നിങ്ങനെ,
വിജയികളെ കൂടാതെ മൂന്നോളം ടീമുകള്‍ കൂടി, ടൂര്‍ണമെന്റില്‍ മാറ്റുരക്കാന്‍
എത്തിയിരുന്നു. ചേന്നമങ്ങല്ലുര്‍ ഹയര്‍ സെക്കണ്ടറി ഗ്രൗണ്ടില്‍
വെച്ചായിരുന്നു മല്‍സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്.
ചൈതന്യയും മാമ്പറ്റയും
ഏറ്റുമുട്ടിയപ്പോള്‍
ഗ്രയ്സ്,
വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക്(20/10/2008)
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍
വര്‍ഷങ്ങളായി മേഖലയിലെ നെത്ര് രംഗത്തുള്ള ഗ്രെയ്സ് പാലിയേറ്റീവ്
കെയര്‍ വളര്‍ച്ചയുടെ പുതിയ ഘട്ടങ്ങളിലേക്ക്. 14 ലക്ഷത്തോളം
രൂപ ചിലവഴിച്ച്, മുക്കത്ത് നിര്‍മിച്ച പാലിയേറ്റീവ് കെയര്‍
സെന്ററും, മേഖലയിലെ ജനപ്രധിനിധി യു സി രാമന്‍ എം എല്‍ എയുടെ
ഫണ്ടില്‍ നിന്ന് അനുവദിച്ച വാഹനവും പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍
ഊര്‍ജം നല്‍കപ്പേടുമെന്ന് കരുതപ്പെടുന്നു.
ഉമര്‍തസ്നീം
ലണ്ടന്‍ സ്കൂള്‍ ഒഫ് എക്കണോമിക്സിലേക്ക്(17/0/2008)
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനും
പഠിച്ച വിശ്വ പ്രസിദ്ധ കലാലയമായ ലണ്‍ടന്‍ സ്കൂള്‍ ഓഫ് ഇകണോമിക്സില്‍
പ്രവേശനം നേടി ഡോ. ഉമര്‍ ഒ. തസ്നീം നാട്ടുകാരുടെ അഭിമാനമായി. ബോംബെ
ഐ.ഐ.ടിയില്‍നിന്നും മാനവിക വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ തസ്നീം
സൌദി അറേബ്യയിലെ ഹായില്‍ യൂനിവേഴ്സിറ്റിയില്‍ ഇംഗ്ളീഷ് അധ്യാപകനായി
സേവനമനുഷ്ഠിക്കെയാണ് ലണ്‍ടന്‍ സ്കൂള്‍ ഓഫ് ഇകണോമിക്സില്‍ പ്രവേശനം
കരസ്ഥമാക്കിയത്. നേരത്തെ വയനാട് മുസ്ലിം ഓര്‍ഫനേജ് കോളജ് , എം
എ എം ഒ കോളേജ് എന്നിവിടങളില്‍ അധ്യാപകനായിരുന്ന ഇദ്ദേഹം ഒ.അബ്ദുള്ളയുടെ
മകനാണ്
|