|
പേരിനൊരു
വെള്ളപ്പൊക്കം. (29/7/08)
മഴ കുറഞ്ഞപ്പോള്‍, കറണ്ടിനൊപ്പം
വെള്ളപ്പൊക്കത്തിന്റെ പോരിശയും ഇത്തവണ ചേന്ദമംഗല്ലൂരിന് കുറവ്.
. ജൂണ്‍ മാസവും, ജൂലായ് മാസവും കഴിഞ്ഞപ്പോള്‍, പേരുകേട്ട ചേന്ദമംഗല്ലൂര്‍
വെള്ളപ്പൊക്കത്തിന്റെ അക്കൗണ്ടില്‍ വരവ് ഒന്ന് മാത്രം. കഴിഞ്ഞ
മൂന്ന് ദിവസങ്ങളായി അടഞ്ഞ മഴയായിരുന്നു നാട്ടില്‍. ഒരു കനത്ത
വെള്ളപ്പൊക്കത്തിന്റെ എല്ലാ സധ്യതയും ഉണ്ടായിരുന്നു.
പുല്‍പറമ്പ് അങ്ങാടിയില്‍ വെള്ളം നിറഞ്ഞ് ബസ്സ് സ്റ്റോപ്പിനകത്ത്
കയറിയപ്പോള്‍, ചേന്ദമംഗല്ലൂരില്‍ നാമമാത്രമായിരുന്നു ഇത്തവണ.
ചേന്ദമംഗല്ലൂര്‍-കക്കട് റോഡില്‍(കൊയ്യപ്പുറം റോഡ്) വെള്ളം
കാല്‍ നടക്ക് വിഘാധമാകാത്തത്ര ചെറുതായിരുന്നു. വട്ടക്കണ്ടം
റോഡില്‍ വെള്ളം കയറിയെങ്കിലും, വാഹനങ്ങള്‍ക് യാത്ര ചെയ്യാന്‍
പ്രയാസം ഉണ്ടായിരുന്നില്ല.
ആന മെലിഞ്ഞാലും പാപ്പാനെ വെക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ഈ
കൊച്ചു വെള്ളത്തിലും, നമ്മുടെ നാട്ടുകാര്‍ ബോട്ടുമായി ഓടിയെത്തി.
വെള്ളമെത്ര ചെറുതായാലെന്താ, ബോട്ടും പാണ്ടി(?) യുമൊക്കെ നമുക്ക്
മറക്കാനാകുമോ?

Photo : CmrOnweb

Photo:Suhail Thevarmannil
Photo:Suhail Thevarmannil
Photo:Suhail Thevarmannil
|
|